കാസർകോട് ജില്ല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ; ശാസ്ത്രീയ പ്രതിവിധികളുമായി യുവാക്കൾ

എഴുതാനും സംസാരിക്കാനും കണക്ക് കൂട്ടാനുമെല്ലാം ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർഥികൾക്ക് ' ലക്‌സികോ'പഠന ആപ്പുമായി എല്.ബി.എസ് കോളജ് വിദ്യാർത്ഥികൾ വേദിയിലെത്തി.

36 മത് കേരള ശാസ്ത്ര കോൺഗ്രസിൽ കാസർകോട് ജില്ല അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളിലുള്ള ശാസ്ത്രീയ പ്രതിവിധികളുമായി യുവാക്കളെത്തി. കാസർകോട് പൊവ്വൽ എൽ.ബി.എസ് എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികളും പൂർവവിദ്യാർത്ഥികളുമാണ് ശാസ്ത്രീയ പ്രതിവിധികളുമായി എത്തിയത്.

മനുഷ്യ -വന്യജീവി സംഘർഷങ്ങൾക്ക് ശാസ്ത്രീയ പരിഹാരവുമായി വിദ്യാർത്ഥികൾ

മനുഷ്യ -വന്യജീവി സംഘർഷങ്ങൾക്ക് ശാസ്ത്രീയ പരിഹാരവുമായി എൽ.ബി.എസ് കോളജ് വിദ്യാർത്ഥികൾ വേദിയിലെത്തി. പി.ഐ.ആർ സെൻസറും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും ഉപയോഗിച്ച് പ്രവർത്തിക്കുന്ന സംവിധാനവുമായാണ് വിദ്യാർത്ഥികൾ എത്തിയത്. വന്യജീവികളുടെ ചലനം അറിയുമ്പോൾ സെൻസർ പ്രവർത്തിക്കുകയും കറങ്ങിക്കൊണ്ടിരിക്കുന്ന ക്യാമറകൾ പ്രവർത്തന സജ്ജമാവുകയും ചെയ്യും. എ.ഐ സഹായത്തോടെ നേരത്തെ തന്നെ സെറ്റ് ചെയ്ത വെച്ച ചിത്രങ്ങളുമായി താരതമ്യം ചെയ്ത് ജീവിയെ തിരിച്ചറിയുന്നു. തുടർന്ന് ജീവിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിൽ ഉയർന്ന ശബ്ദങ്ങൾ, ഉയർന്ന വെളിച്ചം, ശത്രു ജീവികളുടെ ശബ്ദങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ നടക്കുകയും കർഷകൻ്റെ ഫോണിൽ അലേർട്ട് സന്ദേശം ലഭിക്കുകയും ചെയ്യും.

വലിയ ചിലവുള്ള പ്രോജക്ട് ആയതിനാൽ അതിൻ്റെ ചെറു രൂപമാണ് വിദ്യാർത്ഥികൾ തയ്യാറാക്കിയത്. നാടും കർഷകരും നേരിടുന്ന വലിയ പ്രതിസന്ധി പത്ര മാധ്യമങ്ങളിലൂടെ കണ്ടറിഞ്ഞതിനാലാണ് ഇത്തരം ഒരു പ്രോജക്ടുമായി മുന്നോട്ട് വന്നതെന്ന് വിദ്യാർത്ഥികൾ പറയുന്നു. എല് ബി എസ് കോളജിൽ വിവിധ എൻജിനീയറിങ് വിഭാഗങ്ങളിൽ പഠിക്കുന്ന അലൻ , വി.എസ് അക്ഷയ, നിധീഷ് നായ്ക്,പ്രതീക് റാവു എന്നിവർ പ്രൊജക്ട് അവതരിപ്പിച്ചു.

സുരങ്കയും ജല സംരക്ഷണവും

സുരങ്കയിൽ നിന്നും ഒഴുകിവരുന്ന വെള്ളത്തെ സംരക്ഷിച്ച് ഭൂഗർഭ ജലത്തിൻറെ അളവ് വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രോജക്ടുമായി കാസർകോട് ഗവൺമെൻറ് കോളേജ് ബി.എസ്.സി ജിയോളജി വിഭാഗം വിദ്യാർത്ഥികൾ വേദിയിലെത്തി. ചെങ്കൽ കുന്നുകൾ തുരന്ന് വെള്ളം കണ്ടെതുന്ന സുറങ്ങയിൽ നിന്നും വെള്ളം ഒഴുകി പോകുന്നത് ഒഴിവാക്കി കൃത്രിമമായി പാറകളെ വെള്ളം ശേഖരിക്കാൻ പ്രാപ്തമാക്കുന്ന കണ്ടുപിടിത്തവുമയാണ് വിദ്യാർത്ഥികൾ എത്തിയത്. സി.കെ നിഖിൽ രാജ്, പി. ആഭ, അഷിത ബാലൻ, പി. റിതുരജ് എന്നിവരാണ് പ്രോജക്ട് അവതരിപ്പിച്ചത്.

പഠന വൈകല്യം മറികടക്കാൻ ലേണിങ് ആപ്പ്

എഴുതാനും സംസാരിക്കാനും കണക്ക് കൂട്ടാനുമെല്ലാം ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർഥികൾക്ക് ‘ ലക്‌സികോ’പഠന ആപ്പുമായി എല്.ബി.എസ് കോളജ് വിദ്യാർത്ഥികൾ വേദിയിലെത്തി. പ്രീ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ആപ്പാണ് പഠനത്തിൻ്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയത്. ആപ് കൂടുതൽ വിപുലീ കരിച്ച് കൂടുതൽ വിദ്യാർഥികൾക്ക് സൗകര്യം നൽകാൻ കഴിയും. ടീ.പി ഫാത്തിമത്ത് നിദ താജ്, എ.നന്ദന, അബ്ദുള്ള ഷഫൽ എന്നിവരാണ് പ്രോജക്ട് അവതരിപ്പിച്ചത്.

കാർഷിക മേഖലയിൽ നേരിടുന്ന പ്രശ്നങ്ങള്ക്ക് പരിഹാരമായി ഇലക്ട്രിക് ടില്ലറുമായി എൽ.ബി.എസ് എഞ്ചിനീയറിംഗ് പൂർവ്വ വിദ്യാർത്ഥികളായ ടീ. എ നിധിൻ, കെ.ജെ കാർത്തിക, മുഹമ്മദ് ഹുസൈൻ എന്നിവരെത്തിയത്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

കമൽഹാസനൊപ്പം അഭിനയിക്കാൻ ആദ്യം വിസമ്മതിച്ചു; പിന്നീട് ‘വിരുമാണ്ടി’യിൽ ശ്രദ്ധേയ വേഷം: കാരണം വെളിപ്പെടുത്തി നെപ്പോളിയൻ

തമിഴ് സിനിമയിൽ നായകനായും വില്ലനായും വൈവിധ്യമാർന്ന വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് നെപ്പോളിയൻ. എന്നാൽ ഒരിക്കൽ ഉലകനായകൻ കമൽഹാസനൊപ്പം അഭിനയിക്കാനുള്ള അവസരം അദ്ദേഹം നിരസിച്ചിരുന്നു. പിന്നീട്...

Keep exploring...

‘സിഎംആർഎൽ- എക്സാലോജിക് കേസ്’: വിജിലൻസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീൽ പരിഗണിക്കാതെ തള്ളിയ...

വർഷങ്ങളായുള്ള നൃത്തം കാലുകളെ ബാധിച്ചു; ആരോഗ്യപ്രശ്നങ്ങൾ തുറന്നുപറഞ്ഞ് ശോഭന

നൃത്തത്തിനായി ജീവിതത്തിന്റെ വലിയൊരു ഭാഗം മാറ്റിവെച്ച നടി ശോഭന, വർഷങ്ങളായുള്ള നൃത്തപരിശീലനം കാലുകളിൽ ഉണ്ടാക്കിയ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറയുന്നു. കാലുകളുടെ കമാനങ്ങളെ താങ്ങിനിർത്തുന്ന ടെൻഡോണുകൾ ദുർബലമായതിനെത്തുടർന്ന് ചില അസ്വസ്ഥതകൾ അനുഭവപ്പെടുന്നുണ്ടെന്നാണ് താരം വെളിപ്പെടുത്തിയത്. വാം-അപ്പ്...

Related Articles

‘യൂറോപ്പിൽ പ്രതിഷേധങ്ങളും സംഘർഷങ്ങളും’; ഭരണമാറ്റ ഗൂഢാലോചന വാദവും ചർച്ചയിൽ

യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ സാമ്പത്തിക പ്രതിസന്ധിയും ഭരണകൂടങ്ങൾക്കെതിരായ ജനരോഷവും പ്രതിഷേധങ്ങൾക്ക് വഴിവെക്കുന്നതായി റിപ്പോർട്ടുകൾ. പണപ്പെരുപ്പം, തൊഴിലില്ലായ്മ, അഴിമതി, പൊതുസേവനങ്ങളുടെ...

‘ആരോഗ്യ ടാസ്‌ക് ഫോഴ്‌സ്’: 1000 കോടി സ്വകാര്യ നിക്ഷേപത്തിന് നീക്കം, ഹെൽത്ത് പാസ്‌പോർട്ടിലും ആശങ്ക

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ സമഗ്ര മാറ്റങ്ങൾ ലക്ഷ്യമിട്ട് രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സിന്റെ ആദ്യ യോഗത്തിൽ സ്വകാര്യ മൂലധന...

‘സിഎംആർഎൽ- എക്സാലോജിക് കേസ്’: വിജിലൻസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്....

“ആരോഗ്യ രംഗത്ത് കോർപ്പറേറ്റ് ഇടപെടലിന് വഴിയൊരുക്കുന്ന ടാസ്‌ക് ഫോഴ്‌സ്?” മുഖ്യമന്ത്രിയുടെ സമിതിക്ക് എതിരെ ചോദ്യങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യരംഗത്ത് സമഗ്ര മാറ്റം ലക്ഷ്യമിട്ട് മുഖ്യമന്ത്രി അധ്യക്ഷനായി രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സിന്റെ ഘടനയും പ്രവർത്തനരീതിയും സംബന്ധിച്ച്...

വഖഫ് ബോർഡ് പുനഃസംഘടന; മുഖ്യമന്ത്രി വാക്കു പാലിച്ചില്ലെന്ന് ഹസൻ മുസ്‌ലിയാർ, സുന്നികൾക്ക് നീതി നിഷേധിച്ചെന്നും വിമർശനം

മലപ്പുറം: വഖഫ് ബോർഡ് പുനഃസംഘടനയിൽ മുഖ്യമന്ത്രി വാക്കുപാലിച്ചില്ലെന്ന് കേരള മുസ്‌ലിം ജമാഅത്ത് നേതാവ് വടശ്ശേരി ഹസൻ മുസ്‌ലിയാർ. വഖഫ്...

കേരളത്തിന്റെ പ്രകൃതിഭംഗിയും സംഗീതവും കോർത്തിണക്കിയ ആലാപനം; ‘കേരനിരകളാടുമൊരു’ പുനരാവിഷ്കാര മനോഹാരിത

| എബിൻ സാബു കേരളത്തിന്റെ മനോഹരമായ പ്രകൃതിഭംഗിയെയും നാട്ടിൻപുറങ്ങളുടെ ഗ്രാമീണ സൗന്ദര്യത്തെയും ഓർമ്മിപ്പിക്കുന്ന അനശ്വര ഗാനമാണ് സിബി മലയിൽ സംവിധാനം...

‘മാസപ്പടി കേസിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം’; കെപിസിസി വാട്സ്ആപ്പ് ഗ്രൂപ്പിൽ വാക്പോര്

കൊച്ചി: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ സർക്കാർ സ്വീകരിച്ച നിലപാടിനെച്ചൊല്ലി കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു. വിഷയത്തിൽ അതൃപ്തി പരസ്യമാക്കി...

‘വഖഫ് ബോർഡ് പുനഃസംഘടന സ്റ്റേയില്ല’; കെഎസ് ഹംസയുടെ ഹർജി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനക്ക്

കൊച്ചി: സംസ്ഥാന സർക്കാരിന്റെ വഖഫ് ബോർഡ് പുനഃസംഘടനാ നടപടികൾക്ക് സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി. പുനഃസംഘടന ചോദ്യം ചെയ്ത് വഖഫ്...