കേരളത്തിൽ മന്ത്രിപദവി നഷ്‌ടപ്പെട്ടതിൽ നീരസം പരസ്യമാക്കി പ്രമുഖ നേതാക്കൾ

ആദിവാസി വിഭാഗത്തിൽ നിന്ന് മന്ത്രിയാകുമെന്ന് കരുതിയ ഐസി ബാലകൃഷ്‌ണനും പദവി നഷ്‌ടമായി

വിഡി സതീശന്‍ മന്ത്രിസഭയില്‍ നിന്ന് ചാണ്ടി ഉമ്മന്‍ അടക്കമുള്ള നേതാക്കള്‍ പുറത്ത് ആയത് പ്രവർത്തകരെയും ഞെട്ടിച്ചിരിക്കുകയാണ്. ഐ ബാലകൃഷ്‌ണനും അന്‍വര്‍ സാദത്തിനും സഭയിൽ ഇടം കിട്ടിയില്ല. ഒപ്പം എം.വിന്‍സെന്റിനെയും എന്‍.ശക്തനെയും തഴഞ്ഞു. മന്ത്രിസഭാ രൂപീകരണത്തില്‍ വ്യാപക പ്രതിഷേധം ആണ് ഉയർന്നത്. വകുപ്പ് വിഭജനത്തില്‍ അതൃപ്‌തി പ്രകടമാക്കി കെ.മുരളീധരനും രംഗത്ത് വന്നിരുന്നു.

അവസാന നിമിഷം പ്രതീക്ഷിച്ചവരൊന്നും മന്ത്രിസഭയിൽ എത്തിയില്ല. ഉമ്മൻചാണ്ടിയുടെ ലെഗസിയുടെ പിൻന്മുറക്കാരൻ ചാണ്ടി ഉമ്മനെ വെട്ടി. പകരം റോജി എം. ജോൺ അട്ടിമറിയിലൂടെ മന്ത്രിയായി. ഇതിൽ കടുത്ത പ്രതിഷേധമാണ് ചാണ്ടി ഉമ്മൻ അനുകൂലികൾ ഉന്നയിക്കുന്നത്. തൻ്റെ നിരാശ പരസ്യമായി പങ്കുവെക്കുന്നില്ല എങ്കിലും ചാണ്ടി ഉമ്മൻ കടുത്ത നീരസത്തിലാണ്.

വിടി ബൽറാമിനെ കൊണ്ടുവരാനുള്ള സതീശൻ്റെ നീക്കം തടയപ്പെട്ടതോടെ രമേശിന് തിരിച്ചടി നൽകി സതീശൻ ഐസി ബാലകൃഷ്‌ണൻ്റെ വഴിയും അടച്ചു. ആദിവാസി വിഭാഗത്തിൽ നിന്ന് മന്ത്രിയാകുമെന്ന് കരുതിയ ഐസി ബാലകൃഷ്‌ണനും പദവി നഷ്‌ടമായി. ഇക്കാര്യത്തിൽ ആദിവാസി കോൺഗ്രസ് കടുത്ത പ്രതിഷേധത്തിലാണ്.

ചെന്നിത്തലയുടെ അടുത്ത അനുയായിയായ അൻവർ സാദത്തിനും കപ്പിനും ചുണ്ടിനും ഇടയിൽ മന്ത്രി പദവി നഷ്‌ടപ്പെട്ടു. ഈ അട്ടിമറികൾക്കിടയിൽ മന്ത്രിമാരുടെ എണ്ണത്തിലെ ഭൂരിപക്ഷം കെസി വിഭാഗം പിടിച്ചു. ഐസി ബാലകൃഷ്‌ണന് പകരം വന്ന ടി സിദ്ദിക്കും വിടി ബൽറാമിന് പകരം പാലക്കാട് നിന്ന് എത്തിയ തുളസിയും അടക്കം കെസി വേണുഗോപാലിൻ്റെ അനുയായികളാണ്. കെ മുരളീധരൻ പ്രതീക്ഷിച്ച വകുപ്പുകൾ ലഭിക്കാത്തതിനാൽ അദ്ദേഹവും കടുത്ത നീരസത്തിലാണ്.

തിരുവനന്തപുരത്തു നിന്ന് മന്ത്രി പദം പ്രതീക്ഷിച്ച എം. വിൻസന്റും എൻ. ശക്തനും അവസാന നിമിഷം താഴെപ്പെട്ടതിൽ ഇരുസഭാ വിഭാഗങ്ങളും കടുത്ത പ്രതിഷേധത്തിലാണ്. വിൻസെന്റിനെ തഴഞ്ഞതിൽ പ്രതിഷേധിച്ച് ലത്തീൻ വിഭാഗം നേതാക്കൾ നാളത്തെ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പരസ്യമായി തന്നെ വ്യക്തമാക്കിയിരുന്നു. തടയപ്പെട്ടവരുടെ പ്രതിഷേധത്തിനൊപ്പം സാമുദായിക നേതാക്കളുടെ എതിർപ്പും ശക്തമായി.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

“വടശേരി ദാമോദരന്‍ മേനോന്‍ സതീശന്‍ എന്ന ഞാന്‍…” മുഖ്യമന്ത്രിയായി വിഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്‌തു

കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വിഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്‌തു . ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിൽ ആയിരുന്നു സത്യപ്രതിജ്ഞ. വിഡി സതീശന് പുറമേ 21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്‌തു. രാഹുല്‍ ഗാന്ധി എംപി, പ്രിയങ്ക ഗാന്ധി എംപി, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കര്‍ണാടക...

Keep exploring...

2006 മെയ്18ന് വി.എസിന്‍റെ സത്യപ്രതിജ്ഞ; 2026 മെയ്18ന് വിഡി സതീശൻ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന വിഡി സതീശന് ആശംസയുമായി അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ്റെ മകന്‍ വിഎ അരുണ്‍...

“വടശേരി ദാമോദരന്‍ മേനോന്‍ സതീശന്‍ എന്ന ഞാന്‍…” മുഖ്യമന്ത്രിയായി വിഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്‌തു

കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വിഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്‌തു . ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിൽ...

More News

2006 മെയ്18ന് വി.എസിന്‍റെ സത്യപ്രതിജ്ഞ; 2026 മെയ്18ന് വിഡി സതീശൻ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന വിഡി സതീശന് ആശംസയുമായി അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ്റെ മകന്‍ വിഎ അരുണ്‍...

“വടശേരി ദാമോദരന്‍ മേനോന്‍ സതീശന്‍ എന്ന ഞാന്‍…” മുഖ്യമന്ത്രിയായി വിഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്‌തു

കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വിഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്‌തു . ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിൽ...

‘കന്യകയായ’ പെൺകുട്ടിയുടെ ‘മൗനം’ വിവാഹത്തിനുള്ള സമ്മതമായി കാണാം; താലിബാൻ്റെ പുതിയ നിയമം

അഫ്‌ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം വിവാഹം, വിവാഹമോചനം, ശൈശവ വിവാഹം എന്നിവയെ നിയന്ത്രിക്കുന്ന വിവാദപരമായ ഒരു പുതിയ കുടുംബ നിയമ...

‘കശാപ്പിന് കൊണ്ടുപോകുന്ന കന്നുകാലികളുടെ ജനന സര്‍ട്ടിഫിക്കറ്റ് കാണിക്കണം’; ബംഗാളിലെ ബിജെപി എംഎല്‍എ

കശാപ്പിനായി കൊണ്ടുപോകുന്ന കന്നുകാലികളുടെ പ്രായം തെളിയിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ബിജെപി എംഎല്‍എ. പശ്ചിമബംഗാളിലെ ഹിംഗല്‍ഗഞ്ചില്‍ നിന്നുളള ബിജെപി...

‘സതീശൻ നാട് വാണീടും കാലം’; സതീശനെന്ന് പേരുള്ളവര്‍ക്ക് ഫ്രീ ബിരിയാണി, ഓഫറുമായി റോയല്‍ ഫുഡ് കോര്‍ട്ട്

മുഖ്യമന്ത്രിയായി വിഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സതീശനെന്ന പേരുകാര്‍ക്ക് കൊച്ചി റോയല്‍ ഫുഡ് കോര്‍ട്ടിൻ്റെ വക ഗംഭീര...

വയനാട് ടൗണ്‍ഷിപ്പിൽ ഗൃഹപ്രവേശം; ആദ്യ താമസക്കാരായി വിജയനും കുടുംബവും

ഇടത് സർക്കാർ നിർമ്മിച്ചു നൽകിയ വയനാട് ടൗണ്‍ഷിപ്പിൽ ലഭിച്ച വീട്ടിൽ ആദ്യ താമസക്കാരായി വിജയനും കുടുംബവും. ആദ്യഘട്ടത്തിൽ വീട്...

‘യുഡിഎഫ് അധികാരത്തിലേറും മുമ്പേ മുസ്ലിംലീഗ് കേരളം ഭരിച്ചു തുടങ്ങിയ ലക്ഷണമാണ്’: കടന്നാക്രമിച്ച് വെള്ളാപ്പള്ളി

മുസ്ലീംലീഗിനെ വീണ്ടും കടന്നാക്രമിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അധികാരം ഉറപ്പായതോടെ മുസ്‌ലിംലീഗിന് കടുത്ത ഹിന്ദു...

‘രക്താതിസമർദം’; ഹൃദയത്തിന് ഹാനികരമായ പത്ത് ഭക്ഷണങ്ങൾ

രക്തസമ്മർദ്ദം ഉയരാൻ തുടങ്ങുമ്പോൾ, ആളുകൾ ആദ്യം കുറ്റപ്പെടുത്താൻ തുടങ്ങുന്നത് ഉപ്പിനെയാണ്. എന്നിരുന്നാലും, ഒരു കാർഡിയോളജിസ്റ്റിനെ സമയബന്ധിതമായി സന്ദർശിക്കുന്നത് നിങ്ങൾക്ക്...