...
Home News National നീറ്റിലും ജെഇഇയിലും മാറ്റങ്ങൾക്ക് നിർദേശം; പ്രവേശന പരീക്ഷകൾക്ക് ഒന്നിലധികം അവസരം

നീറ്റിലും ജെഇഇയിലും മാറ്റങ്ങൾക്ക് നിർദേശം; പ്രവേശന പരീക്ഷകൾക്ക് ഒന്നിലധികം അവസരം

നീറ്റ് പരീക്ഷാ ക്രമക്കേട് ഉൾപ്പെടെ നിരവധി പ്രശ്‌നങ്ങളാണ് സമീപകാലത്ത് ഉണ്ടായിരുന്നത്

8

നീറ്റ്, ജെഇഇ പരീക്ഷകളിൽ നിർണായക മാറ്റം വരുത്താൻ ശുപാർശ. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയുടെ നേതൃത്വത്തിലുള്ള ഒമ്പത്‌ അംഗ സമിതിയുടേതാണ് ശിപാർശ. പന്ത്രണ്ടാം ക്ലാസ് മാർക്കിന് 50% വെയിറ്റേജ് നൽകും. എൻസിഇആർടി സിലബസുമായി പരീക്ഷകൾ കൂടുതൽ സംയോജിപ്പിക്കണമെന്നും പ്രവേശന പരീക്ഷകൾ എഴുതാൻ ഒന്നിലധികം അവസരം വേണമെന്നും ശുപാർശയിൽ പറയുന്നു.

പരീക്ഷകൾ കമ്പ്യൂട്ടർ അധിഷ്‌ഠിതമാക്കണം. റിപ്പോർട്ട് ഉടൻ വിദ്യാഭ്യാസ കേന്ദ്ര മന്ത്രാലയത്തിന് സമർപ്പിക്കാൻ ഇരിക്കുകയാണ് വിനീത് ജോഷിയുടെ നേതൃത്വത്തിലുള്ള ഒമ്പത് അംഗ സമിതി. നീറ്റ് പരീക്ഷാ ക്രമക്കേട് ഉൾപ്പെടെ നിരവധി പ്രശ്‌നങ്ങളാണ് സമീപകാലത്ത് ഉണ്ടായിരുന്നത്. ഇതിൻ വലിയ പ്രതിഷേധങ്ങളാണ് ഇപ്പോഴും ഉയർന്ന് കൊണ്ടിരിക്കുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.