...
Home News Kerala കാണാതായ മത്സ്യത്തൊഴിലാളി ഷിജിൻ്റെ കുടുംബത്തിൻ്റെ പ്രതിഷേധം; അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് സമരം

കാണാതായ മത്സ്യത്തൊഴിലാളി ഷിജിൻ്റെ കുടുംബത്തിൻ്റെ പ്രതിഷേധം; അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് സമരം

ശക്തമായ മഴയെപ്പോലും വകവെയ്ക്കാതെ ഷിജിൻ്റെ ഭാര്യയും മക്കളും ഉൾപ്പെടെയുള്ളവരാണ് റോഡിൽ പ്രതിഷേധിക്കുന്നത്

4

മത്സ്യബന്ധനത്തിനിടെ കടലിൽ കാണാതായ തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി ഷിജിൻ്റെ കുടുംബം കോസ്റ്റൽ പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. ഷിജിനെ കാണാതായി എട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും തിരച്ചിൽ നടപടികൾ കാര്യക്ഷമമാകാത്തതിനെ തുടർന്നാണ് കുടുംബം തെരുവിൽ ഇറങ്ങിയത്. ശക്തമായ മഴയെപ്പോലും വകവെയ്ക്കാതെ ഷിജിൻ്റെ ഭാര്യയും മക്കളും ഉൾപ്പെടെയുള്ളവരാണ് റോഡിൽ പ്രതിഷേധിക്കുന്നത്.

കുടുംബത്തിൻ്റെ ആവശ്യം: വെറും വാക്കുകൾക്കപ്പുറം ഷിജിനെ കണ്ടെത്താനുള്ള യഥാർത്ഥ നടപടികൾ വേണം; അധികൃതരിൽ നിന്ന് കൃത്യമായ മറുപടി ലഭിക്കുന്നത് വരെ സമരത്തിൽ തുടരും എന്നാണ്. മറ്റ് കാണാതായവർ നീണ്ടകരയിൽ നിന്നുള്ള ഗൗതം കൃഷ്‌ണ, വിഴിഞ്ഞത്ത് നിന്നുള്ള ജോൺ.

അധികാരികളുടെ ഭാഗത്തുനിന്ന് കാര്യമായ നടപടികൾ ഉണ്ടാകാത്തതിനാൽ, സ്വന്തം നിലയ്ക്കാണ് കുടുംബം സ്‌കൂബ ഡൈവേഴ്‌സിനെ വെച്ച് തിരച്ചിൽ നടത്തിയത്. ഷിജിൻ്റെ സുഹൃത്തുക്കളായ സ്‌കൂബ ഡൈവേഴ്‌സ് സംഘമാണ് കടലിൽ ഇറങ്ങി പരിശോധന നടത്തിയത്. തങ്ങൾക്ക് നീതി ലഭിക്കുന്നതുവരെയും കൃത്യമായ മറുപടി കിട്ടുന്നതുവരെയും പിന്മാറില്ലെന്ന് ഷിജിൻ്റെ ഭാര്യ വ്യക്തമാക്കി.

കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ ഊർജ്ജിതമായ തിരച്ചിൽ നടക്കുന്നുണ്ടെന്ന് സ്ഥലം എംഎൽഎ രമ്യ ഹരിദാസ് പ്രതികരിച്ചു. കടൽ പ്രക്ഷുബ്ദമായിരിക്കുന്നതാണ് തിരച്ചിലിന് പ്രധാന തടസമെന്നും താൻ ഷിജിൻ്റെ കുടുംബവുമായി സംസാരിച്ചിരുന്നുവെന്നും അവർ അറിയിച്ചു.

നിലവിൽ ഫിഷറീസ് വകുപ്പിൻ്റെ ബോട്ടുകളും സ്‌കൂബ ഡൈവിങ് സംഘവും നീണ്ടകര, വിഴിഞ്ഞം, മുതലപ്പൊഴി എന്നിവിടങ്ങളിൽ തിരച്ചിൽ തുടരുന്നുണ്ട്. എട്ട് ദിവസമായി തുടരുന്ന ആശങ്കക്കൊടുവിൽ പ്രിയപ്പെട്ടവരെ ജീവനോടെ കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് ഉറ്റവരും നാട്ടുകാരും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.