Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
ന്യൂസിലാന്‍ഡ് പാര്‍ലമെന്റില്‍ പ്രതിഷേധം; വീണ്ടും വൈറലായി ഹന റൗഹിതി | Nalamidam
20 September 2026
Home News International ന്യൂസിലാന്‍ഡ് പാര്‍ലമെന്റില്‍ പ്രതിഷേധം; വീണ്ടും വൈറലായി ഹന റൗഹിതി

ന്യൂസിലാന്‍ഡ് പാര്‍ലമെന്റില്‍ പ്രതിഷേധം; വീണ്ടും വൈറലായി ഹന റൗഹിതി

376

വെല്ലുവിളികളും വിശേഷങ്ങളും നിറച്ച് ന്യൂസിലാന്‍ഡ് പാര്‍ലമെന്റില്‍ വീണ്ടും ശ്രദ്ധേയയായി 21 കാരിയായ ഹന റൗഹിതി മൈയ്പി ക്ലാര്‍ക്ക്. 170 വര്‍ഷത്തിനിടെ തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ എംപിയെന്ന ഖ്യാതി നേടിയ ഹന, അതേസമയം, തന്റെ സമരപരമായ നിലപാടുകള്‍ കൊണ്ടും ശ്രദ്ധ പിടിച്ചുപറ്റുകയാണ്.

പാര്‍ലമെന്റില്‍ നടന്ന ‘ട്രീറ്റി പ്രിന്‍സിപ്പിള്‍ ബില്‍’ ചര്‍ച്ചക്കിടെ, തന്റെ പ്രതിഷേധം പ്രകടിപ്പിക്കുന്നതിനായി ഹന നടുത്തളത്തിലിറങ്ങി പരമ്പരാഗത മാവോരി ഹക്ക നൃത്തം നടത്തുകയും ബില്ലിന്റെ പകര്‍പ്പ് കീറിയെറിയുകയും ചെയ്തു. 184 വര്‍ഷം പഴക്കമുള്ള ബ്രിട്ടീഷ് ക്രൗണ്‍-മാവോരി ഉടമ്പടി സംബന്ധിച്ച ബില്ലിനെതിരായിരുന്നു ഈ പ്രതിഷേധം.

ഹനയുടെ ഹക്ക നൃത്തം തുടങ്ങി വരുമ്പോള്‍ മറ്റ് ചില എംപിമാരും അതില്‍ പങ്കുചേര്‍ന്നതിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി. കഴിഞ്ഞ ഡിസംബറില്‍ പാര്‍ലമെന്റില്‍ തന്റെ ആദ്യ പ്രസംഗത്തിനുശേഷം ഹക്ക നൃത്തം അവതരിപ്പിച്ച് ഹന സോഷ്യല്‍ മീഡിയയിലെ ശ്രദ്ധനേടിയിരുന്നു.

മാവോരി ഗോത്രവര്‍ഗ സമൂഹത്തിന്റെ പ്രതിനിധിയായ ഹന തന്റെ കലാപരവും രാഷ്ട്രീയവുമായ നിലപാടുകള്‍ വഴി പാര്‍ലമെന്റില്‍ ശക്തമായ സാന്നിദ്ധ്യമാവുകയാണ്.