...
Home News National പുതിയ ലേബർ കോഡിനെതിരെ പ്രതിഷേധമിരമ്പുന്നു; സംയുക്ത ട്രേഡ് യൂണിയനുകളുടെ രാജ്യവ്യാപക പ്രക്ഷോഭം

പുതിയ ലേബർ കോഡിനെതിരെ പ്രതിഷേധമിരമ്പുന്നു; സംയുക്ത ട്രേഡ് യൂണിയനുകളുടെ രാജ്യവ്യാപക പ്രക്ഷോഭം

288

മോദി സർക്കാർ പ്രാബല്യത്തിൽ കൊണ്ടുവന്ന തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾക്ക് എതിരെ രാജ്യവ്യാപക പ്രക്ഷോഭം നടത്തി സംയുക്ത ട്രേഡ് യൂണിയനുകൾ. ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകൾ ആണ് സമര രംഗത്തുള്ളത്. സംയുക്ത കിസാൻ മോർച്ചയും സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു പ്രക്ഷോഭത്തിൻ്റെ ഭാഗമായിട്ടുണ്ട്.

ഐതിഹാസിക കർഷക സമരത്തിൻ്റെ അഞ്ചാം വാർഷികത്തിലാണ് വീണ്ടും മോദി സർക്കാരിന് എതിരെ ശക്തമായ പ്രതിഷേധവുമായി തൊഴിലാളി സംഘടനകളും കർഷക സംഘടനകളും തെരുവിൽ ഇറങ്ങുന്നത്. മോദി സർകാർ ഏകപക്ഷീയമായി പ്രാബല്യത്തിൽ കൊണ്ടുവന്ന ലേബർ കോഡുകൾ പിൻവലിക്കുന്നത് വരെ ശക്തമായ സമരവുമായി മുന്നോട്ട് പോകാനാണ് സംയുക്ത ട്രേഡ് യൂണിയനുകളുടെ തീരുമാനം. കർഷക സമരം പോലെ ജനങ്ങൾ അണിനിരക്കുന്ന സമരങ്ങളിലൂടെ മാത്രമേ ഇന്ത്യയെ രക്ഷിക്കാൻ കഴിയൂ എന്ന് കിസാൻ സഭ നേതാവ് പി കൃഷ്‌ണ പ്രസാദ് ചൂണ്ടിക്കാട്ടി.

ലേബർ കോഡ് തൊഴിൽ സുരക്ഷ ഇല്ലാതാക്കുകയാണ് മോദി സർകാർ ചെയ്‌തത്. ഇതിനെതിരെ വലിയ ജനരോഷമാണ് ഉയരുന്നതെന്നും പി കൃഷ്‌ണ പ്രസാദ് പറഞ്ഞു.
കാശ്‌മീരിലും, പഞ്ചാബിലും, അസമിലുമെല്ലാം ശക്തമായ സമരമാണ് നടന്നത്. സംയുക്ത കിസാൻ മോർച്ചയും ട്രേഡ് യൂണിയൻ സമരത്തിന് പിന്തുണ നൽകി രംഗത്തുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.