...
Home News Kerala കേരളത്തിൽ ഐഎഎസ് തലപ്പത്ത് പരസ്യ ചേരിപ്പോര്

കേരളത്തിൽ ഐഎഎസ് തലപ്പത്ത് പരസ്യ ചേരിപ്പോര്

എസ് സി, എസ് ടി ഉന്നമനത്തിനായി തുടങ്ങിയ 'ഉന്നതി' പദ്ധതിയുമായി ബന്ധപ്പെട്ട് സിഇഒ ആയിരുന്ന എൻ.പ്രശാന്തിനെതിരെ ജയതിലക് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു.

296

വാട്സ് ആപ്പിലെ മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദത്തിന് പിറകെ കേരളത്തിൽ ഐഎഎസ് തലപ്പത്ത് പോര് ശക്തമാകുന്നു. കെ.ഗോപാലകൃഷ്ണനേയും അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനേയും ലക്ഷ്യമാക്കി എൻ. പ്രശാന്ത് ഐഎഎസാണ് ഇപ്പോൾ ഫെയ്‌സ്‌സ്ബുക്കിൽ വിമർശനം നടത്തുന്നത് .

ജയതിലകിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ ഇനിയുള്ള ദിവസങ്ങളിലുണ്ടാകുമെന്നും പ്രശാന്ത് പറയുന്നു . എന്തായാലും പരസ്യ പ്രതികരണങ്ങളിൽ ചീഫ് സെക്രട്ടറി എൻ. പ്രശാന്തിനോട് വിശദീകരണം തേടിയിട്ടുണ്ട്.

എസ് സി, എസ് ടി ഉന്നമനത്തിനായി തുടങ്ങിയ ‘ഉന്നതി’ പദ്ധതിയുമായി ബന്ധപ്പെട്ട് സിഇഒ ആയിരുന്ന എൻ.പ്രശാന്തിനെതിരെ ജയതിലക് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇത് സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഐഎഎസ് തലപ്പത്തെ പോര് സോഷ്യൽമീഡിയ വരെ എത്തിയത്.

തനിക്കെതിരെ മാതൃഭൂമിക്ക് വാർത്ത നൽകുന്നത് ജയതിലകാണെന്നാണ് പ്രശാന്തിൻ്റെ ആരോപണം. ‘സ്പെഷൽ റിപ്പോർട്ടർ’ എന്നാണ് ജയതിലകിനെ പ്രശാന്ത് വിശേഷിപ്പിച്ചത്. അടുത്ത ചീഫ് സെക്രട്ടറിയെന്ന് സ്വയം വിശേഷിപ്പിച്ച മഹാനാണ് ജയതിലകെന്നും പ്രശാന്ത് പരിഹസിച്ചു. സ്വയം കുസൃതി ഒപ്പിച്ചിട്ട് പരാതിപ്പെടുന്ന പ്രവണത ഐഎഎസുകാരിൽ കൂടി വരുന്നെന്നായിരുന്നു കെ.ഗോപാലകൃഷ്ണന് നേരെയുള്ള പ്രശാന്തിൻ്റെ പരിഹാസം.

ജയതിലകിനെതിരെ വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പോസ്റ്റ് ചെയ്യും. വിവരാവകാശ പ്രകാരം പൊതുജനത്തിന് അറിയാൻ കഴിയുന്ന കാര്യങ്ങൾ മാത്രമായിരിക്കും ഇപ്പോൾ വെളിപ്പെടുത്തുക. സർക്കാർ ഫയലുകൾ പൊതുജന മധ്യത്തിൽ ചർച്ച ചെയ്യേണ്ടി വരുന്നത്‌ ഇഷ്ടമല്ലെങ്കിലും, തൽക്കാലം വേറെ നിർവ്വാഹമില്ലെന്നും പ്രശാന്ത് പറയുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.