...
Home News Kerala വയനാട് ഫണ്ട് തട്ടിപ്പില്‍ യൂത്ത് കോൺ​ഗ്രസിന് എതിരെ പൊതുജന താല്‍പര്യ ഹര്‍ജി

വയനാട് ഫണ്ട് തട്ടിപ്പില്‍ യൂത്ത് കോൺ​ഗ്രസിന് എതിരെ പൊതുജന താല്‍പര്യ ഹര്‍ജി

പണം കാട്ടാക്കട നിയോജക മണ്ഡലം ഭാരവാഹികള്‍ വെട്ടിച്ചുവെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പരാതിപ്പെട്ടിരുന്നു

152

യൂത്ത് കോണ്‍ഗ്രസ് വയനാട് ഫണ്ട് തട്ടിപ്പില്‍ പൊതുജനതാല്‍പര്യ ഹര്‍ജിയുമായി കോടതിയെ സമീപിക്കുമെന്ന് കാട്ടാക്കട സ്വദേശി ഷഹീര്‍. ജനങ്ങളെ കബളിപ്പിച്ച് ദുരിതാശ്വാസ ഫണ്ട് തട്ടിച്ച നേതാക്കള്‍ക്ക് എതിരെ നടപടി വേണമെന്നാണ് ആവശ്യം. ഷഹീര്‍ കാട്ടാക്കട പൊലീസിനും കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു.

വയനാട് ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് വീട് വെച്ച് നല്‍കാന്‍ എന്ന പേരില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പണപ്പിരിവിലെ ക്രമക്കേട് അന്വേഷിക്കണെമന്ന് ആവശ്യപ്പെട്ടാണ് കാട്ടാക്കട സ്വദേശി ഷഹീര്‍ രംഗത്ത് എത്തിയിരിക്കുന്നത്.

കാട്ടാക്കടയിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിരിയാണ് ചലഞ്ചും പായസ ചലഞ്ചും നടത്തിയിരുന്നു. ഈ പണം കാട്ടാക്കട നിയോജക മണ്ഡലം ഭാരവാഹികള്‍ വെട്ടിച്ചുവെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പരാതിപ്പെട്ടിരുന്നു.

കെപിസിസി നേതൃത്വത്തിനും രാഹുല്‍ മാങ്കൂട്ടത്തലിനും നല്‍കിയ പരാതി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് പരാതിക്കാരന്‍ ഷഹീറിൻ്റെ ആവശ്യം. പൊതുജനതാല്‍പര്യ ഹര്‍ജിയുമായി കോടതിയെ സമീപിക്കുമെന്ന് ഷഹീര്‍ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.ടി അനീഷ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീര്‍, കാട്ടാക്കട നിയോജക മണ്ഡലം സെക്രട്ടറി അനന്ത സുബ്രഹ്മണ്യം, നിയോജക മണ്ഡലം പ്രസിഡന്റ് ഡാനിയല്‍ പാപ്പനം എന്നിവര്‍ക്ക് എതിരെയാണ് പരാതി. സണ്ണി ജോസഫിനും രാഹുല്‍ മാങ്കൂട്ടത്തിലിനും യൂത്ത് കോണ്‍ഗ്രസ് പ്രദേശിക നേതാക്കള്‍ നല്‍കിയ പരാതിയുടെ പകര്‍പ്പും ഷഹീര്‍ പൊലീസിന് കൈമാറിട്ടുണ്ട്.

വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം:

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.