...
Home News Kerala നിലമ്പൂരിൽ പിവി അൻവ‍ർ സ്വതന്ത്ര സ്ഥാനാർത്ഥി; തൃണമൂലിൽ മത്സരിക്കാനുള്ള പത്രിക തള്ളി

നിലമ്പൂരിൽ പിവി അൻവ‍ർ സ്വതന്ത്ര സ്ഥാനാർത്ഥി; തൃണമൂലിൽ മത്സരിക്കാനുള്ള പത്രിക തള്ളി

പുതിയ മുന്നണി രൂപീകരിക്കുന്നതായി പിവി അൻവർ നേരത്തെ പ്രഖ്യാപിച്ചിരുന്നു

307

തൃണമൂൽ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായി പിവി അൻവർ നൽകിയ നാമനിർ‌ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. തൃണമൂൽ കോൺ​ഗ്രസ് പശ്ചിമ ബം​ഗാളിൽ രജിസ്റ്റർ ചെയ്‌ത സംസ്ഥാന പാർട്ടി ആയതിനാലാണ് തൃണമൂൽ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ അൻവർ നൽകിയ നാമനിർദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയത്.

സ്വതന്ത്ര സ്ഥാനാർത്ഥിയായി അൻവർ നൽകിയ നാമനിർദ്ദേശ പത്രിക നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചിരുന്നു. അതിനാൽ തന്നെ അൻവറിന് സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടാണ് നിലമ്പൂരിൽ മത്സരിക്കാൻ കഴിയുക.

ഒരു കർഷകനും ഓട്ടോറിക്ഷാ തൊഴിലാളിയും റബ്ബർ ടാപ്പിങ്ങ് തൊഴിലാളിയുമായിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ അൻവറിനൊപ്പം ഉണ്ടായിരുന്നത്. സാധാരണക്കാരുടെ സ്ഥാനാർത്ഥിയായാണ് മത്സരിക്കുന്നത് എന്ന് പ്രഖ്യാപിച്ചാണ് അൻവർ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തിയത്. പ്രകടനമായി നിലമ്പൂർ താലൂക്ക് ഓഫീസിലെത്തിയാണ് അൻവർ പത്രിക സമർപ്പിച്ചത്.

പുതിയ മുന്നണി രൂപീകരിക്കുന്നതായി പിവി അൻവർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ‘ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി’ എന്നാണ് പുതിയ മുന്നണിയുടെ പേരെന്നും അൻവർ വ്യക്തമാക്കിയിരുന്നു. തൃണമൂൽ കോൺഗ്രസിൻ്റെ നേതൃത്വത്തിലായിരിക്കും മുന്നണിയുടെ പ്രവർത്തനം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.