...
Home News Kerala ‘ദ ഹിന്ദു’ അഭിമുഖം; ബിജെപി- ആര്‍എസ്എസ് മേശപ്പുറത്ത് എത്താനെന്ന് പിവി അന്‍വർ

‘ദ ഹിന്ദു’ അഭിമുഖം; ബിജെപി- ആര്‍എസ്എസ് മേശപ്പുറത്ത് എത്താനെന്ന് പിവി അന്‍വർ

മുസ്ലിംവിരോധം പരസ്യമായി പറയുന്നതിൻ്റെ ഭാഗമായാണ് ഹിന്ദു ദിനപത്രത്തിന് മുഖ്യമന്ത്രി അഭിമുഖം

227

മുഖ്യമന്ത്രിയുടെ നിലപാട് മാറ്റമാണ് ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിൻ്റെ അടിസ്ഥാനമെന്ന് പിവി അന്‍വര്‍ എംഎല്‍എ. ഇംഗ്ലീഷ് പത്രത്തിന് അഭിമുഖം നല്‍കിയാല്‍ അത് ബിജെപി- ആര്‍എസ്എസ് നേതൃത്വത്തിൻ്റെ മേശ പുറത്ത് എത്തും. പിണറായിയുടെ നിലപാട് മാറ്റം അവര്‍ക്ക് മനസ്സിലാവുമെന്നും മറ്റൊരു രാഷ്ട്രീയ ലക്ഷ്യവും ഇതിൻ്റെ പിന്നില്‍ ഇല്ലെന്നും പിവി അന്‍വര്‍ എംഎല്‍എ പറഞ്ഞു.

‘മുസ്ലിംവിരോധം പരസ്യമായി പറയുന്നതിൻ്റെ ഭാഗമായാണ് ഹിന്ദു ദിനപത്രത്തിന് മുഖ്യമന്ത്രി അഭിമുഖം നല്‍കിയത്. എന്തുകൊണ്ട് കേരളത്തിലെ ഒരു മലയാളം പത്രത്തിന് മുഖ്യമന്ത്രി അഭിമുഖം നല്‍കിയില്ല. അപ്പോള്‍ ഈ വാര്‍ത്ത ഡല്‍ഹിയിലിലേക്ക് പോകില്ലല്ലോ.

ഹിന്ദുവില്‍ വന്ന് നാളെ ബിജെപി- ആര്‍എസ്എസ് നേതൃത്വത്തിൻ്റെ ടേബിളില്‍ എത്തണം. പിണറായിയുടെ നിലപാട് മാറിയെന്ന് അവര്‍ക്ക് മനസ്സിലാവണം. അതിനപ്പുറത്തേക്ക് ഒരു രാഷ്ട്രീയവുമില്ല’, -പിവി അന്‍വര്‍ പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.