...
Home News Kerala ഹണി റോസിന്റെ പരാതി; അറസ്റ്റ് സാധ്യത മുന്നിൽ കണ്ട് മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ ഈശ്വർ

ഹണി റോസിന്റെ പരാതി; അറസ്റ്റ് സാധ്യത മുന്നിൽ കണ്ട് മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ ഈശ്വർ

സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതിനാണ് രാഹുൽ ഈശ്വറിനെതിരെ നടി ഹണി റോസ് എറണാകുളം സെൻട്രൽ പോലീസിൽ പരാതി നൽകിയത്. സൈബർ ഇടങ്ങളിൽ തനിക്കെതിരെ രാഹുൽ ഈശ്വർ സംഘടിത ആക്രമണം നടത്തുന്നുവെന്നാണ് താരത്തിന്റെ ആരോപണം.

261

സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തി എന്ന ഹണി റോസിന്റെ പരാതിയിൽ അറസ്റ്റ് സാധ്യത മുന്നിൽ കണ്ട് മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ ഈശ്വർ. കേസെടുക്കുന്നതിൽ പൊലീസ് നിയമോപദേശം തേടിയ സാഹചര്യത്തിൽ ആണ് ഹൈക്കോടതിയിൽ രാഹുൽ ഈശ്വർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.

അതേസമയം, രാഹുലിന്റെ ഹർജി നാളെ പരിഗണിക്കും എന്നാണ് ലഭിക്കുന്ന വിവരം. സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതിനാണ് രാഹുൽ ഈശ്വറിനെതിരെ നടി ഹണി റോസ് എറണാകുളം സെൻട്രൽ പോലീസിൽ പരാതി നൽകിയത്. സൈബർ ഇടങ്ങളിൽ തനിക്കെതിരെ രാഹുൽ ഈശ്വർ സംഘടിത ആക്രമണം നടത്തുന്നുവെന്നാണ് താരത്തിന്റെ ആരോപണം.

നിലവിൽ മറ്റൊരു പരാതികൂടി രാഹുലിനെതിരെ ഉണ്ട്. ചാനല്‍ ചര്‍ച്ചകളില്‍ നടി ഹണി റോസിനെതിരെ രാഹുല്‍ ഈശ്വര്‍ മോശം പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി തൃശൂര്‍ സ്വദേശി സലീമാണ് എറണാകുളം സെന്‍ട്രല്‍ പൊലീസിന് പരാതി നല്‍കിയത്. ഈ പരാതിയിൽ ഇതുവരെ കേസ് എടുത്തിട്ടില്ല.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.