...
Home News Kerala രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കര്‍ശന നിലപാട് വേണമെന്ന് രാഹുൽ ഗാന്ധിയും പ്രിയങ്കയും

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കര്‍ശന നിലപാട് വേണമെന്ന് രാഹുൽ ഗാന്ധിയും പ്രിയങ്കയും

രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നാലെ പാലക്കാട് ജില്ലയിൽ ഗ്രൂപ്പ് തിരിഞ്ഞ് സാമൂഹ്യമാധ്യമങ്ങളിൽ തർക്കം രൂക്ഷമാകുന്നു.

225

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ തനിക്ക് നേരെ ഉയർന്നുവന്ന ​ഗുരുതരമായ ആരോപണങ്ങളിൽ ഇതുവരെ തൃപ്തികരമായ വിശദീകരണം നല്‍കിയിട്ടില്ലെന്ന് എഐസിസി.വ്യക്തത വരുത്താതെ തുടര്‍പരിഗണനകളില്ലെന്നും എഐസിസി വ്യക്തമാക്കി.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കര്‍ശന നിലപാട് വേണമെന്നാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെയും വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെയും നിലപാട്. നിരപരാധിത്തം തെളിയിക്കേണ്ടത് രാഹുല്‍ മാങ്കൂട്ടത്തിലാണെന്നും എഐസിസി വ്യക്തമാക്കി. രാഹുല്‍ മാങ്കൂട്ടത്തിലിന് ഇനി എംഎല്‍എ സീറ്റ് നല്‍കേണ്ടതില്ലെന്നുമാണ് എഐസിസിയുടെ നിലപാട്.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നാലെ പാലക്കാട് ജില്ലയിൽ ഗ്രൂപ്പ് തിരിഞ്ഞ് സാമൂഹ്യമാധ്യമങ്ങളിൽ തർക്കം രൂക്ഷമാകുന്നു. മുൻ എംപിയുടെ മകൾക്ക് രാഹുൽ അശ്ലീല മെസേജ് അയച്ചെന്ന് ബൽറാം വിഭാഗം പറയുന്നു. ‘തിരിച്ച് പിടിക്കും തൃത്താല’ എന്ന പേരിലുള്ള വാട്സാപ്പ് ഗ്രൂപ്പിലാണ് തർക്കം. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയും വിമർശനമുയർന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.