‘അന്തസ്സിനെ മുറിപ്പെടുത്തി’; ആ ഉറച്ച സ്ത്രീ ശബ്‌ദം നാടാകെ ചര്‍ച്ചയാകുന്നു

നിരവധി പദവികളില്‍ ആദ്യ വനിതയെന്ന ബഹുമതികള്‍ സ്വന്തം പേരിനൊപ്പം കൂട്ടിച്ചേര്‍ത്തയാളാണ് ഫാന്‍ഗ്നോണ്ഡ കൊന്യാക്ക്

- Advertisement -
- Advertisement -

അംബേദ്ക്കറുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പാര്‍ലമെന്റിൻ്റെ ഇരുസഭകളും പ്രക്ഷ്ഭുതമായതിനിടെ വളരെയേറെ ചര്‍ച്ചയായത് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വന്ന ഗുരുതരമായ ഒരു ആരോപണമാണ്. പ്രതിഷേധത്തിനിടെ രാഹുല്‍ ഗാന്ധി തൻ്റെ തൊട്ടടുത്ത് വന്ന് നിന്നതും ശബ്ദമുയര്‍ത്തിയതും തന്നെ വളരെയേറെ അസ്വസ്ഥയാക്കിയെന്ന രാജ്യസഭാ വനിതാ എംപി ഫാന്‍ഗ്നോണ്‍ കൊന്യാക്കിൻ്റെ പ്രതികരണമായിരുന്നു അത്.

രാഹുല്‍ തൻ്റെ അന്തസ്സിനെ വൃണപ്പെടുത്തിയെന്ന അതിരൂക്ഷമായ വാക്കുകളാണ് കൊന്യാക്ക് ഉപയോഗിച്ചത്. ഒരു പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള അംഗമെന്ന നിലയ്ക്കും ഒരു വനിതയെന്ന നിലയ്ക്കും തൻ്റെ ആത്മവീര്യം തന്നെ കെടുത്തുന്ന വിധത്തിലായിരുന്നു തന്നോടുള്ള രാഹുലിൻ്റെ പ്രതികരണമെന്നും രാജ്യസഭാ ചെയര്‍മാന്‍ ജഗ്‌ദീപ് ധന്‍കറിന് അയച്ച പരാതിയില്‍ ഫാന്‍ഗ്നോണ്ഡ പറഞ്ഞിരുന്നു. രാഹുലിനെതിരായ ആരോപണത്തില്‍ കൊന്യാക്കിനെ പിന്തുണച്ചും വിമര്‍ശിച്ചും ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്.

ആരാണ് ഫാന്‍ഗ്നോണ്ഡ?

പുരുഷന്മാര്‍ കൈയാളിയിരുന്ന പലയിടത്തും കസേര വലിച്ചിട്ടിരുന്ന് നിരവധി പദവികളില്‍ ആദ്യ വനിതയെന്ന ബഹുമതികള്‍ സ്വന്തം പേരിനൊപ്പം കൂട്ടിച്ചേര്‍ത്തയാളാണ് ഫാന്‍ഗ്നോണ്ഡ കൊന്യാക്ക്. നാഗാലാന്‍ഡിലെ ബിജെപിയുടെ മഹിളാ മോര്‍ച്ചയുടെ സംസ്ഥാന അധ്യക്ഷയായ കൊന്യാക് 2022 ഏപ്രിലില്‍ ചരിത്രം കുറിച്ചത് നാഗാലാന്‍ഡില്‍ നിന്നുള്ള രാജ്യസഭയിലെ ആദ്യ വനിതാ അംഗമായാണ്. പാര്‍ലമെന്റിലെ ഏതെങ്കിലും സഭയില്‍ അംഗമാകുന്ന മണിപ്പൂരില്‍ നിന്നുള്ള രണ്ടാമത്തെ വനിതയുമാണ് ഇവര്‍.

കഴിഞ്ഞ വര്‍ഷം ജൂലൈ 17ന്, എന്‍സിപിയുടെ ഫൗസിയ ഖാന്‍, നോമിനേറ്റഡ് എംപി പിടി ഉഷ, ബിജെഡിയുടെ സുലത ദിയോ എന്നിവരോടൊപ്പം വൈസ് ചെയര്‍പേഴ്‌സണ്‍മാരുടെ പാനലിലേക്ക് നിയമിക്കപ്പെട്ട ആദ്യ വനിതാ രാജ്യസഭാംഗമായി കൊന്യാക് മാറി. പിന്നീട് അവരുടെ സംസ്ഥാനത്ത് നിന്ന് ഉപരിസഭയില്‍ അധ്യക്ഷയായ ആദ്യ വനിതയായി.

ദിമാപൂര്‍ സ്വദേശിയായ കൊന്യാക് ഡല്‍ഹി സര്‍വകലാ ശാലയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഗതാഗതം, വിനോദസഞ്ചാരം, സംസ്‌കാരം എന്നിവയ്ക്കുള്ള കമ്മിറ്റിയിലും വടക്കുകിഴക്കന്‍ മേഖലയുടെ വികസന മന്ത്രാലയത്തിനായുള്ള കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയിലും അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഷില്ലോങ്ങിലെ നോര്‍ത്ത്- ഈസ്റ്റേണ്‍ ഇന്ദിരാഗാന്ധി റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ സയന്‍സസിൻ്റെ വനിതാ ശാക്തീകരണ സമിതിയുടെയും ഭരണ സമിതിയുടെയും അംഗവുമാണ് കൊന്യാക്ക്.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘ഇറാൻ യുദ്ധത്തിൻ്റെ 70-ാം ദിനം’; ഹോർമുസിൽ അമേരിക്കയും ഇറാനും വെടിവെയ്‌പ്‌ നടത്തി

തന്ത്രപ്രധാനമായ ജലപാതക്ക്‌ ചുറ്റും സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകളെ ലക്ഷ്യമാക്കിയും രാജ്യത്തിൻ്റെ തെക്കൻ തീരത്തെ സിവിലിയൻ പ്രദേശങ്ങൾ ആക്രമിച്ചും അമേരിക്ക വെടിനിർത്തൽ ലംഘിച്ചുവെന്ന് ഇറാൻ ആരോപിച്ചു. "പ്രകോപനം ഇല്ലാതെയുള്ള ഇറാനിയൻ ആക്രമണങ്ങൾ" തങ്ങളുടെ സൈന്യം തടഞ്ഞുവെന്നും "സ്വയം പ്രതിരോധ ആക്രമണങ്ങൾ" നടത്തിയെന്നും യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) പറഞ്ഞു. അതേസമയം,...

Keep exploring...

‘ഇറാൻ യുദ്ധത്തിൻ്റെ 70-ാം ദിനം’; ഹോർമുസിൽ അമേരിക്കയും ഇറാനും വെടിവെയ്‌പ്‌ നടത്തി

തന്ത്രപ്രധാനമായ ജലപാതക്ക്‌ ചുറ്റും സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകളെ ലക്ഷ്യമാക്കിയും രാജ്യത്തിൻ്റെ തെക്കൻ...

ക്രിയേറ്റീവ് പ്രൊഫഷണലുകൾക്ക് 4 എഐ കരിയർ

കൃത്രിമബുദ്ധി ഇനി ശാസ്ത്രം, എഞ്ചിനീയറിംഗ്, സാങ്കേതിക മേഖലകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ജോലി ചെയ്യുന്ന രീതി മാത്രമല്ല, പ്രസക്തി...

More News

‘മിച്ചൽ മാർഷിൻ്റെ ചരിത്ര പ്രകടനം’; എൽ.എസ്.ജിക്ക് വേണ്ടി ഏറ്റവും വേഗതയേറിയ സെഞ്ച്വറി

2026 -ലെ ഐപിഎൽ 50-ാം മത്സരത്തിൽ, ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൻ്റെ ഓപ്പണർ മിച്ചൽ മാർഷ് കൊടുങ്കാറ്റുള്ള ഇന്നിംഗ്‌സ് കളിച്ചുകൊണ്ട്...

‘ഇറാൻ യുദ്ധത്തിൻ്റെ 70-ാം ദിനം’; ഹോർമുസിൽ അമേരിക്കയും ഇറാനും വെടിവെയ്‌പ്‌ നടത്തി

തന്ത്രപ്രധാനമായ ജലപാതക്ക്‌ ചുറ്റും സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകളെ ലക്ഷ്യമാക്കിയും രാജ്യത്തിൻ്റെ തെക്കൻ...

ക്രിയേറ്റീവ് പ്രൊഫഷണലുകൾക്ക് 4 എഐ കരിയർ

കൃത്രിമബുദ്ധി ഇനി ശാസ്ത്രം, എഞ്ചിനീയറിംഗ്, സാങ്കേതിക മേഖലകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ജോലി ചെയ്യുന്ന രീതി മാത്രമല്ല, പ്രസക്തി...

ക്ഷേത്രത്തിലും സൈനിക ക്യാമ്പിലും ആക്രമണം നടത്താൻ ഐഎസ്‌ഐ ബന്ധമുള്ള ഘടകത്തിന് പദ്ധതി, അന്വേഷണം തുടങ്ങി

ഷഹ്‌സാദ് ഭട്ടി മൊഡ്യൂളുമായി ബന്ധമുള്ള പ്രവർത്തകർ വഴി ഡൽഹിയിലെ ഒരു ചരിത്ര പ്രസിദ്ധ ക്ഷേത്രം, ഡൽഹി- സോണിപത് ഹൈവേയിലെ...

ബേപ്പൂരിൽ അൻവർ- ആർ.എസ്.എസ് ഡീൽ?; ബിജെപി വോട്ടുകൾ യുഡിഎഫിന് മറിച്ചു, വിവരങ്ങൾ പുറത്ത്

ബേപ്പൂർ മണ്ഡലത്തിൽ പിവി അൻവറും ആർഎസ്എസും തമ്മിൽ വോട്ട് കച്ചവടം നടന്നെന്ന വിശദാംശങ്ങൾ പുറത്തുവന്നു. ബിജെപിയുടെ വോട്ടുകൾ വ്യാപകമായി...

തമിഴ്‌നാട്ടിൽ DMKയും AIADMKയും കൈകോർത്തേക്കും എന്ന് അഭ്യൂഹം

ദ്രാവിഡ പാര്‍ട്ടികളായ ഡിഎംകെയോ എഐഎഡിഎംകെയോ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉയര്‍ത്തിയാല്‍ തമിഴക വെട്രി കഴകത്തിൻ്റെ 108 എംഎല്‍എമാരും രാജിവെക്കുമെന്ന്...

‘കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ച”; എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച തുടരുന്നതിനിടെ എംഎല്‍എമാരുടെ പിന്തുണ രേഖപ്പെടുത്തിയ എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്. ‘ദി ന്യൂ ഇന്ത്യന്‍...

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...