...
Home News Kerala രാഹുൽ അറസ്റ്റിലേക്കോ…രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രതിഷേധം

രാഹുൽ അറസ്റ്റിലേക്കോ…രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രതിഷേധം

യുവതി ഉന്നയിച്ച ലൈംഗിക അതിക്രമാരോപണത്തെ തുടർന്ന് രാഹുൽ മാങ്കൂട്ടിൽ എംഎൽഎക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ ക്രൈംബ്രാഞ്ച് വേഗത്തിലാക്കി.

182

ലൈംഗിക അതിക്രമാരോപണവുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടിൽ എംഎൽഎ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധം സംഘർഷത്തിലേക്ക് വഴിമാറി. രാഹുലിന്റെ പാലക്കാട് എംഎൽഎ ഓഫീസിലേക്ക് മാര്‍ച്ചായി എത്തിയ പ്രവർത്തകരെ പോലീസ് തടഞ്ഞുവെങ്കിലും, പ്രവർത്തകർ ഓഫീസ് പരിസരത്തേക്ക് കടക്കാൻ ശ്രമിച്ചതോടെ സ്ഥിതി വഷളായി.

‘പീഡന വീരന് ആദരാഞ്ജലികൾ’ എന്നെഴുതി പ്രവർത്തകർ എത്തിയപ്പോൾ പോലീസ് അവരെ മാറ്റാൻ ശ്രമിച്ചതും തുടർന്ന് ഉന്തുംതള്ളും ഉണ്ടായതുമാണ് വിവരം. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഓഫീസ് പരിസരത്ത് ശക്തമായ പോലീസ് ബന്ദോബസ്ത് ഏർപ്പെടുത്തിയിരുന്നു.

അതേസമയം, യുവതി ഉന്നയിച്ച ലൈംഗിക അതിക്രമാരോപണത്തെ തുടർന്ന് രാഹുൽ മാങ്കൂട്ടിൽ എംഎൽഎക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ ക്രൈംബ്രാഞ്ച് വേഗത്തിലാക്കി. പരാതിയുമായി ബന്ധപ്പെട്ട തുടർനടപടികൾ ചർച്ച ചെയ്യുന്നതിന് ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി. നിലവിൽ യുവതിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി വരികയാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.