...
Warning/home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php90
Home News Kerala ‘സി.പി.ഐഎമ്മിന് എതിരായ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം’; ഇന്ത്യ സഖ്യം യോഗത്തില്‍ വിഷയം ഉയര്‍ത്തുമെന്ന് ഡോ. ജോണ്‍...

‘സി.പി.ഐഎമ്മിന് എതിരായ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം’; ഇന്ത്യ സഖ്യം യോഗത്തില്‍ വിഷയം ഉയര്‍ത്തുമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

ബാബറി മസ്‌ജിദിൻ്റെ കവാടങ്ങള്‍ തുറന്നതും, മസ്‌ജിദ് പൊളിക്കലിന് നേതൃത്വം നല്‍കിയതും ആരാണെന്നറിയാം

134

സി.പി.ഐ.എമ്മിനെതിരായ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം ഇന്ത്യ മുന്നണി യോഗത്തില്‍ വിഷയം ഉയര്‍ത്തുമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. ആര്‍.എസ്.എസിൻ്റെ വളര്‍ച്ചയ്ക്ക് കോണ്‍ഗ്രസിൻ്റെ സംഭാവന യോഗത്തിൽ ഓർമപ്പെടുത്തുമെന്നും എം.പി പറഞ്ഞു.

ദേശിയ മാധ്യമത്തിൽ റിപ്പോർട്ട് ചെയ്‌തിരിക്കുന്ന രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന് ഒപ്പമാണ് എക്‌സ് പ്ലാറ്റ് ഫോമിൽ എം.പി ഈക്കാര്യം പങ്കുവെച്ചിരിക്കുന്നത്.

ബാബറി മസ്‌ജിദിൻ്റെ കവാടങ്ങള്‍ തുറന്നതും, മസ്‌ജിദ് പൊളിക്കലിന് നേതൃത്വം നല്‍കിയതും ആരാണെന്നറിയാം. ബിജെപിയുടെ നേതൃനിര വളര്‍ത്തിയതും ആര്‍എസ്എസിനെ ശാക്തീകരിച്ചതിലും കോണ്‍ഗ്രസിൻ്റെ പങ്ക് യോഗത്തിൽ ഓര്‍മ്മിപ്പിക്കുമെന്നും ഡോ. ജോണ്‍ ബ്രിട്ടാസ് എം.പി ട്വീറ്റ് ചെയ്‌തിട്ടുണ്ട്.

വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകാം:

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.