...
Home News National രാഹുൽ ഗാന്ധി പരാമർശിച്ച ‘സ്വീറ്റി’ യഥാർത്ഥ വോട്ടർ; ബ്രസീലിയൻ മോഡലിന്‍റെ ചിത്രത്തെ കുറിച്ച് അറിയില്ലെന്ന് വെളിപ്പെടുത്തൽ

രാഹുൽ ഗാന്ധി പരാമർശിച്ച ‘സ്വീറ്റി’ യഥാർത്ഥ വോട്ടർ; ബ്രസീലിയൻ മോഡലിന്‍റെ ചിത്രത്തെ കുറിച്ച് അറിയില്ലെന്ന് വെളിപ്പെടുത്തൽ

2012ൽ കിട്ടിയ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് വോട്ടു ചെയ്‌തതെന്ന് സ്വീറ്റി ഒരു ഇംഗ്ലീഷ് മാധ്യമത്തോട് വ്യക്തമാക്കി

204

രാഹുൽ ഗാന്ധിയുടെ ആരോപണം നിഷേധിച്ച് ഹരിയാനയിലെ വോട്ടർമാർ. ബ്രസീലിയൻ മോഡലിൻ്റെ ഫോട്ടോ കാർഡുള്ള വോട്ടർമാരാണ് ആരോപണം നിഷേധിച്ചത്. രാഹുൽ ഗാന്ധി പരാമർശിച്ച ‘സ്വീറ്റി’ യഥാർത്ഥ വോട്ടറാണെന്ന് വെളിപ്പെടുത്തൽ. 2012ൽ കിട്ടിയ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് വോട്ടു ചെയ്‌തതെന്ന് സ്വീറ്റി ഒരു ഇംഗ്ലീഷ് മാധ്യമത്തോട് വ്യക്തമാക്കി.

വോട്ടർ പട്ടികയിൽ ബ്രസീലിയൻ മോഡലിന്‍റെ ചിത്രം വന്നത് എങ്ങനെയെന്ന് അറിയില്ലെന്നും സ്വീറ്റി പ്രതികരിച്ചു. ഫോട്ടോ മാറിയെങ്കിലും മറ്റ് വിവരങ്ങൾ യാഥാർഥ്യമാണെന്നും സ്വീറ്റി കൂട്ടിച്ചേർത്തു .

അതേസമയം ഹോഡലിൽ ബിജെപി ജില്ല പരിഷത്ത് വൈസ് ചെയർപേഴ്‌സൺ ഉമേഷ് ഗുധ്രാനയുടെ വീട്ടിൽ 66 വോട്ടർമാർ ഉള്ളതായും സ്ഥിരീകരണം. എല്ലാവരും കുടുംബ വീടിൻ്റെ മേൽവിലാസമാണ് ഉപയോഗിക്കുന്നതെന്നും വിശദീകരണം.

ഹരിയാനയിൽ കോണ്‍ഗ്രസിനെ തോൽപ്പിക്കാൻ ഗൂഢാലോചന നടന്നുവെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി നടതിതയ വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഹരിയാനയിൽ കോൺഗ്രസിനെ പരാജയപ്പെടുത്താൻ വൻ ഗൂഢാലോചന നടന്നു. ഒരു യുവതി 22 തവണ 10 ബൂത്തുകളിലായി വോട്ട് ചെയ്‌തുവെന്നും സീമ, സ്വീറ്റി, സരസ്വതി എന്നീ പേരുകളിലാണ് വോട്ട് ചെയ്‌തതെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. രേഖകൾ പ്രദർശിപ്പിച്ചു കൊണ്ടായിരുന്നു രാഹുൽ ഇക്കാര്യം അവതരിപ്പിച്ചത്.

25 ലക്ഷം കള്ള വോട്ടുകൾ നടന്നു. അഞ്ചു ലക്ഷത്തിലധികം ഡ്യൂപ്ലിക്കേറ്റ് വോട്ടുകൾ ഉണ്ടായിരുന്നു. 93174 തെറ്റായ വിലാസങ്ങളും 19 ലക്ഷത്തിൽ അധികം ബൾക്ക് വോട്ടുകളുമായിരുന്നു. എട്ടിൽ ഒന്ന് വോട്ടുകൾ ഹരിയാനയിൽ വ്യാജമാണ്. ഇതുകൊണ്ട് 22,000 വോട്ടിന് കോൺഗ്രസ് തോറ്റുവെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

വാർത്തകൾക്ക് വാട്‍സ് ആപ്പ് ഗ്രൂപ്പിൽ ചേരാം

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.