...
Home News Kerala ‘രാഹുൽ സൈക്കോപാത്ത്, പലവട്ടം ബലാത്സം​ഗം ചെയ്‌തു’; അതിജീവിത സുപ്രീം കോടതിയിൽ

‘രാഹുൽ സൈക്കോപാത്ത്, പലവട്ടം ബലാത്സം​ഗം ചെയ്‌തു’; അതിജീവിത സുപ്രീം കോടതിയിൽ

ജാമ്യം നൽകിയത് തൻ്റ ജീവന് ഭീഷണിയാണെന്നും അതിജീവിത ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു

293

രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആദ്യ ബലാത്സംഗക്കേസിലെ അതിജീവിത സുപ്രീം കോടതിയിൽ. രാഹുലിൻ്റ ജാമ്യം നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. രാഹുൽ ‘സൈക്കോപാത്ത്’ എന്നും ജാമ്യം നൽകിയത് തൻ്റ ജീവന് ഭീഷണിയാണെന്നും അതിജീവിത ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

സമ്മതമില്ലാതെ പലവട്ടം ബലാത്സം​ഗം ചെയ്തെന്നും ഗർഭിണി ആയിരിക്കെ ഒരിക്കൽ പോലും സമ്മതം നൽകിയിട്ടില്ലെന്നും അതിജീവിത ഹർജിയിൽ പറയുന്നു. ജാമ്യ വേളയിൽ ഹൈക്കോടതി മിനി ട്രയൽ നടത്തിയത്‌ നിയമവിരുദ്ധം ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ​ഗർഭഛിദ്രത്തിന് സന്നദ്ധത ആയിരുന്നില്ല ഭീഷണിയിലൂടെ ആണ് സമ്മതിപ്പിച്ചതെന്ന് അതിജീവിത പറയുന്നു. പ്രായപൂർത്തി ആകാത്തവരുൾപ്പെടെ പത്തോളം ഇരകളെ രാഹുൽ പീഡിപ്പിച്ചിട്ടുണ്ട്. സാമൂഹ്യ വിരുദ്ധ സംഘങ്ങളുമായി ബന്ധമുള്ളയാളാണ് രാഹുലെന്നും ഹർജിയിൽ അതിജീവിത പറയുന്നു.

കേസ് അന്വേഷണത്തിൻ്റ ഘട്ടത്തിലാണെന്നും അതിനാൽ പരാതിക്കാരിക്ക് എതിരായ പരാമർശങ്ങൾ അനുചിതവും നിയമ വിരുദ്ധവുമാണെന്ന് അതിജീവിത ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. പ്രഥമദൃഷ്ട്യാ ഇത് ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നുവെന്നും ഗർഭച്ഛിദ്രത്തിന് പരാതിക്കാരി സ്വമേധയാ മരുന്ന് കഴിച്ചതാണെന്നുമുള്ള നിരീക്ഷണത്തിൻ്റ അടിസ്ഥാനത്തിലും ആയിരുന്നു ഹൈക്കോടതി ഉപാധികളോടെ രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ചത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.