...
Home News Kerala രാജിയില്ലാതെ രാഹുൽ

രാജിയില്ലാതെ രാഹുൽ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കോൺ​ഗ്രസ് പാർട്ടിയെടുത്ത തീരുമാനം ഐക്യകണ്ഠേനയാണെന്ന് വ്യക്തമാക്കി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

264

ലൈംഗിക പീഡന ആരോപണങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കോൺഗ്രസ് പാര്‍ട്ടിയുടെ ഒത്തുതീർപ്പ് നടപടി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാഹുലിനെ സസ്പെൻഡ് ചെയ്തു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. അതേസമയം രാഹുൽ എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന ആവശ്യം നേതാക്കള്‍ക്കിടയിൽ ശക്തമായിരുന്നു.

ഒടുവിലാണ് രാഹുലിനെ സസ്പെൻഡ് ചെയ്തുകൊണ്ടുളള നടപടി പാര്‍ട്ടിയിൽ നിന്നും ഉണ്ടായിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കോൺ​ഗ്രസ് പാർട്ടിയെടുത്ത തീരുമാനം ഐക്യകണ്ഠേനയാണെന്ന് വ്യക്തമാക്കി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് രംഗത്തുവന്നു . രാഹുലിനെതിരെയുള്ള ആരോപണങ്ങളെ ​പാർട്ടി ​ഗൗരവകരമായാണ് കാണുന്നതെന്നും ആരോപണങ്ങൾ വന്ന ഘട്ടത്തിൽ തന്നെ പരിശോധിച്ചിരുന്നു എന്നും രാഹുൽ യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത് മാതൃകാപരമാണെന്നും അദ്ദേഹംപ്രതികരിച്ചു.

അതേസമയം ആരോപണങ്ങളെ തുടർന്ന് കോൺ​ഗ്രസ് പാർട്ടിയിലെ മുതിർന്ന നേതാക്കളുമായി ആശയ വിനിമയം നടത്തിയിരുന്നു എന്നും കൂടിയാലോചനകൾക്ക് ശേഷമാണ് രാഹുലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തത് എന്നും അദ്ദേഹം വ്യക്തമാക്കി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.