...
Home News Kerala സ്വത്ത് വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ; ‘എൻ്റെ വീട്, മുണ്ട്, കാറ്, മലയാളം.. എല്ലാം അവർക്ക്...

സ്വത്ത് വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ; ‘എൻ്റെ വീട്, മുണ്ട്, കാറ്, മലയാളം.. എല്ലാം അവർക്ക് പ്രശ്‌നം’

തെളിവുണ്ടെങ്കിൽ കോടതിയിൽ പോകണം തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെടണം എന്നാണ് എനിക്ക് പറയാനുള്ളത്, രാജീവ്

204

സ്വത്ത് വിവാദത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ. തനിക്കെതിരായ സ്വത്ത് വിവാദം തോൽക്കുമെന്ന കോൺഗ്രസിൻ്റെ ഭയം കാരണമാണ്. ‘കോൺഗ്രസിൻ്റെ പുതിയ തന്ത്രമാണിത്. ഇനി വളരെ കുറച്ച് ദിവസം മാത്രമേ ബാക്കിയുള്ളൂ. 2024 ലോക്സഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ് ഇതേ വിവാദം തന്നെയാണ് ഉണ്ടാക്കിയത്. തൻ്റെ വീട്, മുണ്ട്, കാർ, എൻ്റെ മലയാളം ഇതൊക്കെയാണ് കോൺഗ്രസിൻ്റെ പ്രശ്നം. ഇതിനൊക്കെ എന്തെങ്കിലും തെളിവുണ്ടെങ്കിൽ കോടതിയിൽ പോകണം തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെടണം എന്നാണ് എനിക്ക് പറയാനുള്ളത്. രാജീവ് പറഞ്ഞു.

മുങ്ങുന്ന കപ്പലാണ് കോൺഗ്രസ്. അവർക്ക് എങ്ങിനെയെങ്കിലും ജനങ്ങളുടെ ശ്രദ്ധതിരിച്ച് എൻഡിഎക്ക്‌ എതിരെ നിർത്തണം. വേണ്ടാത്ത കാര്യങ്ങൾ പറഞ്ഞിട്ട് വിവാദങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചാൽ അതൊന്നും നടക്കില്ലെന്നും ഈ തിരഞ്ഞെടുപ്പിൽ ഈ തന്ത്രം നടപ്പിലാവില്ലെന്നും’ രാജീവ്‌ ചന്ദ്രശേഖർ പ്രതികരിച്ചു.

രാജീവ് ചന്ദ്രശേഖർ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ കോടിക്കണക്കിന് രൂപയുടെ ആസ്‌തി വിവരങ്ങൾ മറച്ചുവെച്ചെന്നും 200 കോടിയുടെ ബംഗ്ലാവ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടില്ലെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് കോൺഗ്രസ് നൽകിയ പരാതിയിൽ പറയുന്നു.

ബെംഗളൂരുവിലെ കോറമംഗല തേർഡ് ബ്ലോക്കിലുള്ള 49,000 ചതുരശ്ര അടി വിസ്‌തീർണമുള്ള പടുകൂറ്റൻ ബംഗ്ലാവ് അദ്ദേഹം സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് കോൺഗ്രസിന്‍റെ പ്രധാന ആരോപണം.നേമത്തെ എൻഡിഎ സ്ഥാനാർഥിയാണ് രാജീവ്‌ ചന്ദ്രശേഖർ. -വാർത്തയിൽ ഉപയോഗിച്ച ചിത്രം തികച്ചും സാങ്കല്പികം മാത്രം

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.