...
Home Literature മാർക്കറ്റിംഗിൽ തരംഗമായി റാം c/o ആനന്ദി

മാർക്കറ്റിംഗിൽ തരംഗമായി റാം c/o ആനന്ദി

തിരഞ്ഞെടുപ്പ് കൂടെ വന്നതോടെ സ്ഥാനാർഥികൾ അവരുടെ തിരഞ്ഞെടുപ്പ് പോസ്റ്ററുകൾ പോലും റാം c/o ആനന്ദിയിലേക്ക് ചേക്കേറിക്കഴിഞ്ഞു.

543

മലയാള സാഹിത്യ ലോകത്ത് വായനയുടെ പുതിയ മാനങ്ങൾ സൃഷ്ട്ടിച്ച റാം c/o ആനന്ദി ഓരോ ദിവസവും വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്. സ്ഥിരം പുസ്തക പ്രേമികൾ മുതൽ പുതിയ വായനക്കാർ വരെ ഏറെ ആഘോഷത്തോടെ സ്വീകരിച്ചതിന്റെ തെളിവായാണ് മാസങ്ങൾ തോറും വിറ്റ് പോകുന്ന പുസ്തകത്തിന്റെ കണക്കുകൾ വെളിപ്പെടുത്തുന്നത്.

കഴിഞ്ഞ മാസം മാത്രം 1000 കോപ്പികൾക്ക് മേലെയാണ് പുസ്തകം വിറ്റ് പോയിരിക്കുന്നത്. പുസ്തകം മാസങ്ങൾക്കു ഉള്ളിൽ അതിന്റെ 31 ആമത്തെ പതിപ്പിലേക്ക് ആണ് എത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയ തരംഗം ആണ് റാമും ആനന്ദിയും മല്ലിയും പാട്ടിയും പിന്നെ അവരുടെ സൃഷ്ട്ടാവ് അഖിൽ പി ധർമ്മജനും.

എന്നാൽ പുസ്തകത്തിനൊപ്പം തരംഗം ഉണ്ടാക്കിയിരിക്കുകയാണ് പുസ്തകത്തിന്റെ കവർ ചിത്രം. പൊതുവെ സിനിമ പോസ്റ്ററുകൾ ഉണ്ടാക്കുന്ന ഒരു തരംഗം ആണ് ഇന്ന് ഈ പുസ്തകം ഉണ്ടാക്കിയിരിക്കുന്നത്. അമുൽ, മിൽമ മുതൽ KSRTC വരെ പുസ്തകത്തിന്റെ കവർ അവരുടെ മാർക്കറ്റിംഗ് ആവശ്യത്തിന് വേണ്ടി എടുത്തു കഴിഞ്ഞു. തിരഞ്ഞെടുപ്പ് കൂടെ വന്നതോടെ സ്ഥാനാർഥികൾ അവരുടെ തിരഞ്ഞെടുപ്പ് പോസ്റ്ററുകൾ പോലും റാം c/o ആനന്ദിയിലേക്ക് ചേക്കേറിക്കഴിഞ്ഞു. ഹരിൻ കൈരളി പുന്നപ്രയാണ് ഈ മനോഹരമായ കവർ ഡിസൈൻ ചെയ്തിരിക്കുന്നത്.

ഒരു പുസ്തകത്തിന്റെ കവർ ഇത്രമാത്രം വൈറൽ ആകുന്നതിന്റെ സന്തോഷം എഴുത്തുകാരൻ അഖിൽ തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചിട്ടുണ്ട്. ഡിസൈനെർസിന് നന്ദി പറഞ്ഞുകൊണ്ട് ആണ് അഖിൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

അഖിലിന്റെ ഫേസ്ബുക് പോസ്റ്റ്‌

റാം c/o ആനന്ദി” യുടെ വിജയത്തിൽ പ്രധാന പങ്ക് വഹിച്ചിട്ടുള്ളത് അതിന്റെ കവർ ഡിസൈനാണ്… പുസ്തകം കാണുമ്പോൾ ഒരാൾ ശ്രദ്ധിക്കണമെങ്കിൽ അതിന്റെ കവർ തീർച്ചയായും നന്നാവണം. എന്റെ ഭാഗ്യം എന്തെന്നുവച്ചാൽ ഏറ്റവും അടുത്ത രണ്ട് സുഹൃത്തുക്കൾ ഡിസൈനർമാർ ആണെന്നുള്ളതാണ്. എന്റെ കാര്യം വരുമ്പോൾ അതിഭയങ്കരമായ ആത്മാർത്ഥതയോടെ മാത്രമാണ് പണ്ടുമുതൽക്കേ അവർ കാര്യങ്ങൾ കൈകാര്യം ചെയ്യാറുള്ളത്.

“റാം c/o ആനന്ദി” യുടെ കവറിനെ ഇഷ്ടപ്പെടുന്നവർ തീർച്ചയായും അതിന്റെ ഡിസൈനർ ഹരിൺ കൈരളിയേയും അറിഞ്ഞിരിക്കണം. Harin Kairali Punnapra നിന്നോട് ഞാൻ ഒരിക്കലും നന്ദി പറയില്ല.., നിന്നോട് മാത്രമല്ല ഇതിന്റെ കളർ പാറ്റേൺ തിരഞ്ഞെടുക്കാൻ നിനക്കൊപ്പം കൂടിയ വിഷ്ണുവിനും Vishnu K Udayan നന്ദി പറഞ്ഞ് കൊച്ചാക്കുന്നില്ല., നിങ്ങൾ രണ്ടുപേരും എന്റെ ജീവിതത്തിൽ എനിക്ക് ലഭിച്ച ഭാഗ്യമായി ഞാൻ കാണുന്നു.
രണ്ടാൾക്കും ഒരുപാട് ഉമ്മകൾ_

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.