...
Home News Kerala അതൃപ്‌തിയില്‍ രമേശ് ചെന്നിത്തല; സീനിയോരിറ്റി പരിഗണിക്കാത്തതില്‍ പരിഭവം

അതൃപ്‌തിയില്‍ രമേശ് ചെന്നിത്തല; സീനിയോരിറ്റി പരിഗണിക്കാത്തതില്‍ പരിഭവം

ചെന്നിത്തല വീട്ടില്‍ നിന്ന് പുറത്തേക്ക് പോയതായാണ് വിവരം. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ സീനിയോരിറ്റി പരിഗണിച്ചില്ലെന്നാണ് അദ്ദേഹത്തിൻ്റെ വിമര്‍ശനം

141

മുഖ്യമന്ത്രിയായി വിഡി സതീശനെ തിരഞ്ഞെടുത്തതില്‍ രമേശ് ചെന്നിത്തലക്ക് കടുത്ത അതൃപ്തി. തൻ്റെ അതൃപ്തി രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിനെ അറിയിച്ചെന്നാണ് വിവരം. വെള്ളിയാഴ്‌ച നടക്കുന്ന നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്നും അറിയിച്ചതായി വിവരമുണ്ട്. അവഗണിച്ചത് ശരിയായില്ലെന്നാണ് രമേശ് ചെന്നിത്തലയുടെ അഭിപ്രായം. ചെന്നിത്തല വീട്ടില്‍ നിന്ന് പുറത്തേക്ക് പോയതായാണ് വിവരം. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ സീനിയോരിറ്റി പരിഗണിച്ചില്ലെന്നാണ് അദ്ദേഹത്തിൻ്റെ വിമര്‍ശനം.

വീടിൻ്റെ മറ്റൊരു വശത്തുള്ള വാതിലിലൂടെ അദ്ദേഹം പുറത്തേക്കിറങ്ങുകയും കാറില്‍ കയറി പോകുകയുമായിരുന്നു. നിയുക്ത എംഎല്‍എയായ ജ്യോതികുമാര്‍ ചാമക്കാല ഉള്‍പ്പെടെയുള്ളവര്‍ രമേശ് ചെന്നിത്തലയുടെ വസതിയില്‍ എത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് തൊട്ടുമുമ്പായി രാഹുല്‍ ഗാന്ധി രമേശ് ചെന്നിത്തലയെ വിളിച്ച് സംസാരിച്ചിരുന്നു. രാഹുലിനോട് ഉള്‍പ്പെടെ തൻ്റെ അതൃപ്തി രമേശ് ചെന്നിത്തല മറച്ചു വച്ചില്ലെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍.

അതേസമയം കേരളത്തിൻ്റെ നിയുക്ത മുഖ്യമന്ത്രി വിഡി സതീശന് കെസി വേണുഗോപാല്‍ അഭിനന്ദനങ്ങള്‍ നേര്‍ന്നു. വിഡി സതീശന് എല്ലാ പിന്തുണയും നല്‍കും. മുഖ്യമന്ത്രി പ്രഖ്യാപനത്തില്‍ പൂര്‍ണ സംതൃപ്തനാണെന്നും കെസി വേണുഗോപാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളത്തിലെ ജനങ്ങള്‍ വളരെ പ്രതീക്ഷയോടെയാണ് വന്‍ ഭൂരിപക്ഷം നല്‍കി കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ചതെന്നും ആ പ്രതീക്ഷക്കൊത്ത് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.