ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നും രഞ്ജിത്ത് പുറത്തേക്ക്

ലൈംഗികാതിക്രമം നടത്തിയെന്ന യുവനടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടൻ സിദ്ധിഖ് രാജിവെച്ചു. സിദ്ധിഖിനെതിരെ കേസ് എടുക്കാന്‍ സർക്കാർ ആലോചിക്കുന്നുണ്ട്.

സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വെച്ചു. മോശമായി പെരുമാറിയെന്ന ബംഗാളി നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രഞ്ജിത്തിന്‍റെ രാജി. രഞ്ജിത്ത് രാജി വയ്ക്കേണ്ടത് അനിവാര്യമാണെന്ന് എൽഡിഎഫ് നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് രഞ്ജിത്ത് രാജി വെക്കാന്‍ നിര്‍ബന്ധിതനായത്. വയനാട്ടിലുള്ള രഞ്ജിത്ത് ഇന്നലെ തന്നെ കാറിൽ നിന്ന് ഓദ്യോഗിക നെയിം ബോർഡ് മാറ്റിയിരുന്നു.

2009-10 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് ശ്രീലേഖ മിത്ര വെളിപ്പെടുത്തിയത്. ഒരു രാത്രി മുഴുവൻ ഹോട്ടലിൽ കഴിഞ്ഞത് പേടിച്ചാണ് കഴിഞ്ഞതെന്നും ശ്രീലേഖ മിത്ര പറഞ്ഞു. സംഭവത്തിൽ പരാതി അറിയിച്ചിരുന്നു.

പരാതി പറഞ്ഞത് ഡോക്യുമെൻ്ററി സംവിധായകൻ ജോഷി ജോസഫിനോടാണ്. എന്നാൽ ആരും പിന്നീട് തന്നെ ബന്ധപ്പെട്ടില്ലെന്നും നടി പറയുന്നു. പാലേരി മാണിക്യം സിനിമയിലും മറ്റ് മലയാളം സിനിമകളിലും പിന്നീട് തനിക്ക് അവസരം കിട്ടിയില്ല. തന്നോടുള്ള മോശം പെരുമാറ്റം എതിർത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചതെന്ന് ശ്രീലേഖ മിത്ര പറയുന്നു.

അതേസമയം, ലൈംഗികാതിക്രമം നടത്തിയെന്ന യുവനടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടൻ സിദ്ധിഖ് രാജിവെച്ചു. സിദ്ധിഖിനെതിരെ കേസ് എടുക്കാന്‍ സർക്കാർ ആലോചിക്കുന്നുണ്ട്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഭൂമിയെ കാക്കാൻ അണുബോംബ്; ഛിന്നഗ്രഹങ്ങളെ തകർക്കാൻ പുത്തൻ വിദ്യയുമായി ചൈന

ഭൂമിക്ക് ഭീഷണിയാകുന്ന വലിയ ഛിന്നഗ്രഹങ്ങളെ തകർക്കാനോ അവയുടെ സഞ്ചാരപാത മാറ്റാനോ ഉള്ള ഏറ്റവും ഫലപ്രദമായ മാർഗം കണ്ടെത്തിയതായി ചൈനീസ് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു. ബെയ്ജിങ്ങിലെ ചൈന അക്കാദമി...

Keep exploring...

വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴക്കേസ്: സിബിഐ കുറ്റപത്രം; സ്വപ്ന സുരേഷ് ഉൾപ്പെടെ ആറുപേർ പ്രതികൾ

വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതിക്കേസിൽ സിബിഐ ആദ്യ കുറ്റപത്രം സമർപ്പിച്ചു. സ്വപ്ന സുരേഷ് ഉൾപ്പെടെ ആറു പ്രതികൾക്കെതിരെയാണ് കുറ്റപത്രം നൽകിയിരിക്കുന്നത്. ആദ്യ കുറ്റപത്രത്തിൽ മുൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിൻ്റെ പേര്...

യുകെയിൽ ആരോഗ്യ ജാഗ്രത; വിദേശയാത്രക്കാർക്കിടയിൽ പുതിയ രോഗഭീതി

മെക്സിക്കോ സന്ദർശിക്കുന്നതോ അവിടെ നിന്ന് മടങ്ങിയെത്തുന്നതോ ആയ വിനോദസഞ്ചാരികൾക്കിടയിൽ സൈക്ലോസ്‌പോറിയാസിസ് എന്ന പകർച്ചവ്യാധിയുടെ കേസുകൾ വർധിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് യുകെ ആരോഗ്യ അധികൃതർ മുന്നറിയിപ്പ് നൽകി. കടുത്ത വയറിളക്കത്തിനും ദഹനസംബന്ധമായ ഗുരുതര പ്രശ്നങ്ങൾക്കും...

Related Articles

വലിച്ചിഴക്കപ്പെട്ട കരുണാനിധി; ദ്രാവിഡ രാഷ്ട്രീയത്തിലെ നാടകീയ അറസ്റ്റുകൾക്ക് പിന്നിലെ പകയുടെ ചരിത്രം

| വാമിക ദ്രാവിഡ രാഷ്ട്രീയത്തിൽ സിനിമയ്‌ക്കെന്നപോലെ രാഷ്ട്രീയ നേതാക്കളുടെ അറസ്റ്റുകൾക്കും സിനിമയുടേതുപോലെയുള്ള നാടകീയതകളുണ്ട്. തൃഷയ്‌ക്കെതിരായ ദ്വയാർഥ പരാമർശത്തിന്റെ പേരിൽ ഡി.എം.കെ...

ഫോണിൽ മുഴങ്ങുന്ന ആ ‘സൈറൺ’ അവഗണിക്കല്ലേ; ജീവൻ രക്ഷിക്കാൻ പുത്തൻ കരുത്തുമായി ‘സാചേത്’ മുന്നറിയിപ്പ് സംവിധാനം

കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയ്ക്കിടയിൽ പലരുടെയും മൊബൈൽ ഫോണുകളിൽ വലിയ ശബ്ദത്തിലുള്ള സൈറണും പ്രത്യേക അറിയിപ്പുകളും...

ഇറാനിൽ ചാരവൃത്തി ആരോപിച്ച് വധശിക്ഷകൾ വർദ്ധിക്കുന്നു; പശ്ചിമേഷ്യയിൽ യുദ്ധഭീതി പുതിയ തലത്തിൽ

ഇസ്രായേലിനായി ചാരപ്പണി നടത്തിയെന്നാരോപിച്ച് ഇറാനിൽ വധശിക്ഷകൾ ശക്തമാക്കിയതോടെ പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ വീണ്ടും പുതിയ കൊടുമുടിയിലെത്തി. ഏറ്റവും പുതിയ...

അമേരിക്ക- ഇറാൻ സംഘർഷം: വ്യോമാക്രമണങ്ങൾ പരാജയപ്പെടുന്നു, പുതിയ തന്ത്രങ്ങൾ തേടി പെൻ്റെഗൺ

ലോകത്തിലെ ഏറ്റവും വലിയ വൻശക്തിയായ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം സൈനികവും നയതന്ത്രപരവുമായ പ്രതിസന്ധിയിലേക്ക്. ആഴ്‌ചകളോളം നീണ്ട കനത്ത...

കേരളത്തിൽ മഴ അതിതീവ്രം; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്

കേരളത്തിൽ മഴ അതിതീവ്രമായി തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തെക്കന്‍...

ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനം കടുത്ത ചുഴലിയിൽ കുടുങ്ങി

തായ്‌ലൻഡിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ അന്താരാഷ്ട്ര വിമാനത്തിന് പറക്കലിനിടെ വായുവിൽ കടുത്ത പ്രക്ഷുബ്ധത (Severe...

നടി തൃഷക്കെതിരായ പരാമർശം; എംഎൽഎ ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്‌ത്‌ വിട്ടയച്ചു

നടി തൃഷക്കെതിരായ അശ്ലീല പരാമർശ ആരോപണത്തിൽ തമിഴ്‌നാട് നിയമസഭാ പ്രതിപക്ഷ നേതാവും ഡിഎംകെ എംഎൽഎയുമായ ഉദയനിധി സ്റ്റാലിനെ പൊലീസ്...

“ബേസിൽ സൗജന്യം നേടുന്ന സ്ത്രീകള്‍ ദാരിദ്ര്യം അഭിനയിക്കുന്നു”; ഗതാഗത മന്ത്രി സിപി ജോണിൻ്റെ വിവാദ പരാമര്‍ശത്തിൽ പ്രതിഷേധം ശക്തം

സ്വകാര്യ സ്‌കൂൾ ഫീസും സൗജന്യ ബസ് യാത്രയും ചൂണ്ടിക്കാട്ടി സ്ത്രീകൾക്കെതിരെ വിവാദ പരാമർശവുമായി ഗതാഗത വകുപ്പ് മന്ത്രി സിപി...