...
Home Entertainments രൺവീർ സിങ്ങിൻ്റെ 280 കോടി ചിത്രം ‘ധുരന്ധർ’; പ്രീ- ബുക്കിങ്ങിൽ നിറം മങ്ങിയോ?

രൺവീർ സിങ്ങിൻ്റെ 280 കോടി ചിത്രം ‘ധുരന്ധർ’; പ്രീ- ബുക്കിങ്ങിൽ നിറം മങ്ങിയോ?

സിനിമാപ്രേമികളുടെ ‘ധുരന്ധറി’നായുള്ള കാത്തിരിപ്പ് അത്ര ആവേശകരമല്ലെന്നാണ് ഈ കണക്കുകൾ

269

ബോളിവുഡ് സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രൺവീർ സിങ് നായകനായെത്തുന്ന ‘ധുരന്ധർ’. യഥാർത്ഥ സംഭവങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ഈ ചിത്രത്തിന്റെ നിർമാണച്ചെലവ് 280 കോടി രൂപയാണെന്നാണ് വിവരം. ഇപ്പോഴിതാ നവംബർ 30ന് ആരംഭിച്ച ചിത്രത്തിന്റെ അഡ്വാൻസ്, പ്രീ-ബുക്കിങ്ങുകൾ കാര്യമായ നേട്ടമുണ്ടാക്കിയില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

ട്രേഡ് ട്രാക്കർ സാക്നിൽക്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം വ്യാഴാഴ്ച രാവിലെ വരെ ചിത്രത്തിന്റെ 2.59 കോടി രൂപയുടെ ടിക്കറ്റുകളാണ് ഇന്ത്യയിൽ വിറ്റുപോയത്. ബ്ലോക്ക് ബുക്കിംഗ് നമ്പറുകൾ ഉൾപ്പെടെ, 4.24 കോടി രൂപയുടെ ടിക്കറ്റുകൾ മാത്രമാണ് വിറ്റഴിക്കാനായത്. ആദ്യ ദിവസം 17-20 കോടി രൂപയുടെ കളക്ഷനാകും ഈ 280 കോടി ചിത്രത്തിന് ലഭിക്കുകയെന്നാണ് കണക്കുകൂട്ടൽ. ഏതായാലും സിനിമാപ്രേമികളുടെ ‘ധുരന്ധറി’നായുള്ള കാത്തിരിപ്പ് അത്ര ആവേശകരമല്ലെന്നാണ് ഈ കണക്കുകൾ അടിവരയിടുന്നത്.

ബോളിവുഡ് സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രൺവീർ സിങ് നായകനായെത്തുന്ന ‘ധുരന്ധർ’. യഥാർത്ഥ സംഭവങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ഈ ചിത്രത്തിൻ്റെ നിർമാണച്ചെലവ് 280 കോടി രൂപയാണ് വിവരം. നവംബർ 30ന് ആരംഭിച്ച ചിത്രത്തിൻ്റെ അഡ്വാൻസ്, പ്രീ- ബുക്കിങ്ങുകൾ കാര്യമായ നേട്ടമുണ്ടാക്കിയില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

ട്രേഡ് ട്രാക്കർ സാക്‌നിൽക്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം വ്യാഴാഴ്‌ച രാവിലെ വരെ ചിത്രത്തിൻ്റെ 2.59 കോടി രൂപയുടെ ടിക്കറ്റുകളാണ് ഇന്ത്യയിൽ വിറ്റുപോയത്. ബ്ലോക്ക് ബുക്കിംഗ് നമ്പറുകൾ ഉൾപ്പെടെ, 4.24 കോടി രൂപയുടെ ടിക്കറ്റുകൾ മാത്രമാണ് വിറ്റഴിക്കാനായത്. ആദ്യ ദിവസം 17-20 കോടി രൂപയുടെ കളക്ഷനാകും ഈ 280 കോടി ചിത്രത്തിന് ലഭിക്കുകയെന്നാണ് കണക്കുകൂട്ടൽ. ഏതായാലും സിനിമാപ്രേമികളുടെ ‘ധുരന്ധറി’നായുള്ള കാത്തിരിപ്പ് അത്ര ആവേശകരമല്ലെന്നാണ് ഈ കണക്കുകൾ അടിവരയിടുന്നത്.

രൺവീർ സിങ്ങിനെ കൂടാതെ സഞ്ജയ് ദത്ത്, അർജുൻ രാംപാൽ, ആർ. മാധവൻ, അക്ഷയ് ഖന്ന എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. സമീപകാലത്തെ ഏറ്റവും ദൈർഘ്യമേറിയ ചിത്രങ്ങളിൽ ഒന്നാകും ധുരന്ധർ. 214 മിനിറ്റ് (3 മണിക്കൂർ 34 മിനിറ്റ്) ആണ് സിനിമയുടെ ദൈർഘ്യം.

ആദിത്യ ധർ ആണ് ഈ ആക്ഷൻ ഡ്രാമയുടെ സംവിധായകൻ. അദ്ദേഹത്തിൻ്റെ ‘ഉറി: ദി സർജിക്കൽ സ്ട്രൈക്ക്’ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദിത്യ ധറിൻ്റെ തിരിച്ചുവരവ് അടയാളപ്പെടുത്തുന്ന ചിത്രം കൂടിയാകും ധുരന്ധർ എന്നാണ് പ്രതീക്ഷ. ആൻ മറിയ എന്ന ചിത്രത്തിലൂടെ മലയാളികൾക്കും പ്രിയങ്കരിയായ സാറ അർജുനാണ് ഈ ചിത്രത്തിലെ നായിക.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.