...
Home News National പീഡനക്കേസ്; മുൻ ബിജെപി നേതാവിൻ്റെ ശിക്ഷ മരവിപ്പിച്ചതിൽ പ്രതിഷേധം

പീഡനക്കേസ്; മുൻ ബിജെപി നേതാവിൻ്റെ ശിക്ഷ മരവിപ്പിച്ചതിൽ പ്രതിഷേധം

ദില്ലി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് സിബിഐ ആവശ്യം

259

ഉന്നാവോ പീഡനക്കേസിൽ മുഖ്യപ്രതിയായ മുൻ ബിജെപി നേതാവ് കുൽദീപ് സിങ് സെൻഗറിൻ്റെ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിച്ച ദില്ലി ഹൈക്കോടതി വിധിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. അതിജീവിത ഉൾപ്പെടെ ശക്തമായ സമരവുമായി രംഗത്തുണ്ട്. ദില്ലി ഹൈക്കോടതിക്ക് മുന്നിലും, ഇന്ത്യ ഗേറ്റിന് മുന്നിലും ശക്തമായ പ്രതിഷേധം കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയിരുന്നു. ഇന്നും വൈകീട്ട് മൂന്ന് മണിക് ഇന്ത്യ ഗേറ്റിന് മുന്നിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്.

വനിതകൾ ഉൾപ്പടെ അണിനിരക്കുന്നതാണ് പ്രതിഷേധത്തിൻ്റെ ഭാ​ഗമാകും . അതിജീവിതക്ക് നീതി ഉറപ്പാക്കുക, പ്രതിയായ ബിജെപി നേതാവ് കുൽദീപ് സിം​ഗ് സെം​ഗാറിൻ്റെ ജാമ്യം റദ്ദാക്കുക എന്നീ മുദ്രാവാക്യം ഉയർത്തിയാകും പ്രതിഷേധം.

അതെ സമയം കുൽദീപ് സെൻഗറിൻ്റെ ശിക്ഷ മരവിപ്പിച്ചതിന് എതിരെ സിബിഐ നൽകിയ ഹർജി സുപ്രിംകോടതി തിങ്കളാഴ്‌ച പരിഗണിക്കും. കേസിലെ പ്രതിയും മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ കുൽദീപ് സിംഗ് സെൻ​ഗാറിനെ പുറത്തുവിട്ടാൽ അതീജിവിതയുടെ ജീവൻ അപകടത്തിലാകുമെന്ന് സിബിഐ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. ദില്ലി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് സിബിഐ ആവശ്യം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.