...
Home Business ചെറിയ വ്യക്തിഗത വായ്പകള്‍ക്കുള്ള ചട്ടം കടുപ്പിക്കാൻ റിസര്‍വ് ബാങ്ക്

ചെറിയ വ്യക്തിഗത വായ്പകള്‍ക്കുള്ള ചട്ടം കടുപ്പിക്കാൻ റിസര്‍വ് ബാങ്ക്

ഈ വർഷം ജൂണ്‍ വരെയുള്ള കണക്കനുസരിച്ച് 50,000 രൂപയില്‍ താഴെയുള്ള വായ്പകളുടെ പേയ്‌മെന്റ് ക്രമക്കേട് 8.1 ശതമാനമാണെന്ന് ഇന്ത്യയിലെ മുന്‍നിര ക്രെഡിറ്റ് ബ്യൂറോയായ സിആര്‍എഫ്ഐ വ്യക്തമാക്കുന്നു.

208

രാജ്യത്തു ചെറിയ വ്യക്തിഗത വായ്പകള്‍ക്കുള്ള ചട്ടം കടുപ്പിക്കാനൊരുങ്ങുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വിഷയത്തിൽ ബാങ്കുകളോട് ജാഗ്രത പാലിക്കണമെന്ന് ആര്‍ബിഐ ആവശ്യപ്പെട്ടു. ചെറിയ വായ്പകളെക്കുറിച്ച് വിശദമായി പഠിക്കേണ്ടതുണ്ടെന്നും ആര്‍ബിഐ അറിയിച്ചു.

ഈ വർഷം ജൂണ്‍ വരെയുള്ള കണക്കനുസരിച്ച് 50,000 രൂപയില്‍ താഴെയുള്ള വായ്പകളുടെ പേയ്‌മെന്റ് ക്രമക്കേട് 8.1 ശതമാനമാണെന്ന് ഇന്ത്യയിലെ മുന്‍നിര ക്രെഡിറ്റ് ബ്യൂറോയായ സിആര്‍എഫ്ഐ വ്യക്തമാക്കുന്നു. 2023 മാര്‍ച്ച് വരെയുള്ള റീടെയില്‍ ലോണുകളുടെയും 1.4 ശതമാനമെന്ന അനുപാതത്തേക്കാള്‍ വളരെ കൂടതലാണിതെന്ന് റിസര്‍വ് ബാങ്ക് കണക്കുകള്‍ പറയുന്നു.

ചെറിയ രീതിയിലുള്ള വ്യക്തിഗത വായ്പകളെടുക്കുന്നവര്‍ നേരിടാന്‍ സാധ്യതയുള്ള അപകടങ്ങള്‍ പരിഗണിച്ചാണ് ഇപ്പോഴുള്ള ജാഗ്രത മുന്നറിയിപ്പെന്നാണ് ഒരു വിഭാഗം സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നത്. വരുമാനവും ചെലവും തമ്മിലുള്ള അന്തരം കുറയ്ക്കാനാണ് 10,000 രൂപ മുതല്‍ 50,000 രൂപ വരെയുള്ള ചെറിയ വായ്പകള്‍ പ്രയോജനപ്പെടുന്നത്.

നിലവിൽ കുറഞ്ഞ വരുമാനമുള്ള വ്യക്തികള്‍ ചെലവുകള്‍ക്ക് അധിക പണം കണ്ടെത്തേണ്ട സാഹചര്യമാണുള്ളത്. തിരിച്ചടയ്ക്കാമെന്ന കണക്കുകൂട്ടലില്‍ വായ്പയെടുക്കുന്ന കൂടുതൽ ശതമാനം ആളുകള്‍ക്കും അതിന് സാധിക്കാറില്ല.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.