...
Home News Kerala വയനാട് ദുരന്തബാധിതരുടെ കടം എഴുതിത്തളളാൻ നിർദ്ദേശിക്കാനാവില്ല; നിലപാടുമായി റിസർവ് ബാങ്ക്

വയനാട് ദുരന്തബാധിതരുടെ കടം എഴുതിത്തളളാൻ നിർദ്ദേശിക്കാനാവില്ല; നിലപാടുമായി റിസർവ് ബാങ്ക്

വായ്പകളുടെ മോറട്ടോറിയമോ ബാധ്യതകളുടെ പുനക്രമീകരണമോ ആണ് ഇപ്പോൾ സാധ്യതമായ വഴി. ഈ കാര്യത്തിൽ അതത് ബാങ്കുകൾക്ക് ആവശ്യമായ തിരുമാനം എടുക്കാമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.

170

കേരളത്തിലെ വയനാട് ജില്ലയിലെ ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ കടം എഴുതിത്തളളാൻ നിർദ്ദേശിയ്ക്കാൻ സാധിക്കില്ല എന്ന് റിസർവ് ബാങ്ക്. കേരളാ സർക്കാരിന്‍റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ് നൽകിയ കത്തിനാണ് റിസർവ് ബാങ്ക് മറുപടി നൽകിയത്.

വായ്പകളുടെ മോറട്ടോറിയമോ ബാധ്യതകളുടെ പുനക്രമീകരണമോ ആണ് ഇപ്പോൾ സാധ്യതമായ വഴി. ഈ കാര്യത്തിൽ അതത് ബാങ്കുകൾക്ക് ആവശ്യമായ തിരുമാനം എടുക്കാമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. എന്നാൽ, വയനാട് ദുരിത ബാധിതരോട് അനുഭാവ പൂർണമായ സമീപം ഉണ്ടാവണമെന്ന് കൊച്ചിയിലെത്തിയ റിസർവ് ബാങ്ക് ഗവർണറോട് ആവശ്യപ്പെട്ടതായി കെ വി തോമസ് അറിയിച്ചു.

ദുരന്തബാധിതരുടെ കടം എഴുതിത്തളളുന്നതടക്കമുളള കാര്യങ്ങളിൽ കേരളാ ബാങ്കേഴ്സ് സമിതിക്ക് തീരുമാനങ്ങൾ എടുക്കാനാകും.സംസ്ഥാന തലത്തിൽ തന്നെയാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം എടുക്കേണ്ടതെന്നും സംസ്ഥാന ബാങ്കേഴ്സ് സമിതിക്ക് ഒന്നുകിൽ അത് എഴുതിത്തള്ളാനുള്ള തീരുമാനം എടുക്കാമെന്നും അല്ലെങ്കില്‍ പുനക്രമീകരിക്കാമെന്നും കെവി തോമസ് പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.