6 September 2026
Home News Kerala ശ്രീ തമ്പുരാട്ടി ഭഗവതി ക്ഷേത്രം, ‘പുന:പ്രതിഷ്‌ഠ കളിയാട്ട മഹോത്സവം’; കലവറ നിറച്ചു

ശ്രീ തമ്പുരാട്ടി ഭഗവതി ക്ഷേത്രം, ‘പുന:പ്രതിഷ്‌ഠ കളിയാട്ട മഹോത്സവം’; കലവറ നിറച്ചു

ഏപ്രിൽ 18 മുതൽ 23 വരെയാണ് ഇരവിൽ ഐ.കെ കേശവ തന്ത്രിയുടെ കർമികത്വത്തിൽ കലശോത്സവം

101

അത്യുത്തര കേരളത്തിലെ ആയിരത്താണ്ട് കാലം ചൈതന്യമുള്ള കാസർകോട് കുറ്റിക്കോൽ ശ്രീ തമ്പുരാട്ടി ഭഗവതി ക്ഷേത്രം പുന:പ്രതിഷ്ഠ ബ്രഹ്മകലശ കളിയാട്ട മഹോത്സവത്തിന് കലവറ നിറക്കലും തന്ത്രിവര്യന്മാർക്ക് വരവേല്പും നടന്നു. വിവിധ ദിവസങ്ങളിലായി തന്ത്രിക, അദ്ധ്യാത്മിക, കലാ-സംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും. ഏപ്രിൽ 18 മുതൽ 23 വരെയാണ് ഇരവിൽ ഐ.കെ കേശവ തന്ത്രിയുടെ കർമികത്വത്തിൽ കലശോത്സവം.

ഏപ്രിൽ 18ന് ശനിയാഴ്‌ച രാവിലെ കുറ്റിക്കോൽ ശ്രീ മഹാവിഷ്‌ണു ക്ഷേത്രത്തിൽ നിന്നും കലവറ നിറക്കൽ ഘോഷയാത്രയിൽ ആയിരക്കണക്കിന് ഭക്‌തജനങ്ങൾ സംബന്ധിച്ചു. തുടർന്ന് മാതൃസംഗമം, വൈകുന്നേരം തന്ത്രിവര്യന്മാർക്ക് വരവേൽപ്പും നടന്നു. വിവിധ കലാപരിപാടികളും സംഘംടിപ്പിച്ചു.

ഏപ്രിൽ 19ന് ഞായറാഴ്‌ച രാവിലെ ലളിത സഹസ്രനാമം ഹരിനാമ കീർത്തനം, വിഷ്‌ണു സഹസ്രനാമം, ഹോമകുണ്ഡശുദ്ധി, മുളപൂജ, അത്താഴപൂജയും. വൈകുന്നേരം സാംസ്കാരിക സമ്മേളനം, മാതൃസമിതികളുടെ നേതൃത്വത്തിൽ മെഗാ തിരുവാതിരയും വിവിധ കലാപരിപാടികളും അരങ്ങേറും.

20ന് വിവിധ പൂജകൾ, ദേവി ഭാഗവതം. വൈകുന്നേരം നാട്ടറിവ് സദസ് കോൽക്കളി, വിവിധ കലാപരിപാടികൾ.
21ന് വിവിധ പൂജകൾ, ശിവസഹസ്രനാമം, അക്ഷര ശ്ലോക സദസ്, മതസൗഹാർദ സംഗമം, വിവിധ കലാപരിപാടികൾ.
22ന് വിവിധ പൂജകൾ, ലളിത സഹസ്രനാമം, വിഷ്‌ണു സഹസ്രനാമം, ചരിത്ര സെമിനാർ, വിവിധ കലാപരിപാടികൾ.
23ന് വിവിധ പൂജകൾ, വിവിധ ദൈവങ്ങളുടെ പ്രതിഷ്‌ഠ, വിവിധ കഴകങ്ങളിലെയും ക്ഷേത്രങ്ങളിലെയും ആചാര സ്ഥാനികരെ ആദരിക്കൽ.

24ന് കളിയാട്ടം ആരംഭം. 25ന് അടിച്ചുതെളി, എഴുന്നള്ളത്ത്, പുല്ലൂർണ്ണൻ തെയ്യത്തിൻ്റെ വെള്ളാട്ടം കഴകം തുറക്കൽ, വിവിധ തെയ്യങ്ങൾ. 26ന് വിഷ്‌ണുമൂർത്തി, നടുക്കളിയാട്ടം ആരംഭം. ക്ഷേത്ര തിരുമുൽകാഴ്‌ച സമിതിയുടെ തിരുമുൽകാഴ്‌ച സമർപ്പണം, പുലിക്കണ്ടൻ തെയ്യത്തിൻ്റെ വെള്ളാട്ടവും വാളുവലി ചടങ്ങും. 27ന് പുലർച്ചെ പുള്ളികരിങ്കാളി അമ്മയുടെ ആയിരത്തിരി മഹോത്സവം. 28ന് രാത്രി തമ്പുരാട്ടി അമ്മയുടെ തിരുമുടി ഉയരലും ഭക്തിനിർഭരമായി തിരുമുടി താഴുന്നതോടെ സമാപനം.