ചെങ്കോട്ട സ്‌ഫോടനം; പിന്നില്‍ ഉമര്‍ മുഹമ്മദ്?

ഉത്തര്‍പ്രദേശ് സ്വദേശിയായ അശോക് കുമാറാണ് മരിച്ചവരില്‍ ഒരാള്‍, ഡല്‍ഹി ശ്രീനിവാരി സ്വദേശി അമര്‍ ഖട്ടാരിയയാണ് മറ്റൊരാള്‍

ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനത്തിന് പിന്നില്‍ ഉമര്‍ മുഹമ്മദ് എന്ന് സൂചന. ഇയാള്‍ക്ക് ജെയ്ഷ് ഇ മുഹമ്മദുമായി ബന്ധമുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഫരീദാബാദില്‍ അറസ്റ്റിലായ ഡോ. മുസമിലിലുമായും ഡോ. ആദിലുമായും ഉമറിന് ബന്ധമുണ്ടെന്നാണ് വിവരം. കാര്‍ ഓടിച്ചിരുന്നത് ഉമര്‍ ആണോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.

താരിഖ് എന്നയാളില്‍ നിന്നാണ് ഉമര്‍ കാര്‍ വാങ്ങിയതെന്നും സൂചനയുണ്ട്. കറുത്ത മാസ്‌കിട്ടയാള്‍ റെഡ് ഫോര്‍ട്ടിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്ന് കാറുമായി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

സ്‌ഫോടനവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഹോട്ടലുകളില്‍ നടത്തിയ പരിശോധനയിലാണ് നാല് പേരെയും കസ്റ്റഡിയില്‍ എടുത്തത്. പഹഡ്ഗഞ്ച്, ദരിയാ ഗഞ്ച് എന്നിവിടങ്ങളിലെ ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. ഡല്‍ഹിയില്‍ വിവിധ ഇടങ്ങളില്‍ പൊലീസിൻ്റെ പരിശോധന നടക്കുകയാണ്. ഹോട്ടലുകളുടെ രജിസ്റ്ററുകള്‍ ഉള്‍പ്പെടെ പരിശോധിക്കുന്നു.

ഉത്തര്‍പ്രദേശ് സ്വദേശിയായ അശോക് കുമാറാണ് മരിച്ചവരില്‍ ഒരാള്‍. ഡല്‍ഹിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ് ഇയാള്‍. ഡല്‍ഹി ശ്രീനിവാരി സ്വദേശി അമര്‍ ഖട്ടാരിയയാണ് മരിച്ചവരില്‍ മറ്റൊരാള്‍.

സംഭവത്തില്‍ യുഎപിഎ, സ്ഫോടകവസ്‌തു നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്‌തു എന്ന് ഡിസിപി വ്യക്തമാക്കി. അന്വേഷണം തുടരുകയാണ്. സ്‌ഫോടനം നടന്ന കാറില്‍ നിന്ന് ചില ശരീരഭാഗങ്ങള്‍ ലഭിച്ചിട്ടുണ്ട്. മൃതദേഹങ്ങളില്‍ ചിലത് തിരിച്ചറിയുന്നതിനായി ഡിഎന്‍എ പരിശോധന നടത്തുന്നു എന്നും ഡല്‍ഹി പൊലീസ് വ്യക്തമാക്കി.

ബദര്‍പൂര്‍ അതിര്‍ത്തിയില്‍ നിന്ന് ചെങ്കോട്ടക്ക് സമീപമുള്ള സുനേരി ബാഗ് മസ്‍ജിദ് പാര്‍ക്കിംഗ് വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ ഡല്‍ഹി പൊലീസ് പരിശോധിച്ചു. 200 ഓളം പൊലീസ് ഉദ്യോഗസ്ഥരെയാണ് ഇതിനായി നിയോഗിച്ചത്. സംശയം തോന്നിയ 13 പേരെ ചോദ്യംചെയ്‌തു.

ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം രാവിലെ 9.30ന് ആരംഭിക്കും. ഐബി ഡയറക്ടര്‍, ആഭ്യന്തര സെക്രട്ടറി, ഡല്‍ഹി പോലീസ് കമ്മീഷണര്‍, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഉന്നതതല യോഗത്തിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളെ കാണും. സ്‌ഫോടനവുമായി ബന്ധപ്പെട്ട പ്രാഥമിക കണ്ടെത്തല്‍ വിശദീകരിക്കും. -Photo Credit: India Today

വാർത്തകൾക്ക് വാട്‌സ് ആപ് ഗ്രൂപ്പിൽ ചേരാം:

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

തമിഴ്‌നാട് കോൺഗ്രസ് എംഎൽഎമാർ ഹൈദരാബാദിലേക്ക് താമസം മാറി

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ, വേട്ടയാടൽ ശ്രമങ്ങൾ തടയുന്നതിനായി സംസ്ഥാനത്തെ അഞ്ച് കോൺഗ്രസ് എംഎൽഎമാർ ശനിയാഴ്‌ച ഹൈദരാബാദിൽ ക്യാമ്പ് ചെയ്‌തിരുന്നു. തെലങ്കാനയിലെ എഐസിസിയുടെ ചുമതല വഹിച്ചിരുന്ന മേലൂരിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ പി വിശ്വനാഥനാണ് ഹൈദരാബാദിൽ താമസിക്കുന്ന അഞ്ച് എംഎൽഎമാരുടെ സംഘത്തെ നയിച്ചതെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. കോൺഗ്രസ് ഇതിനകം തന്നെ ടിവികെക്ക്...

Keep exploring...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

തമിഴ്‌നാട് കോൺഗ്രസ് എംഎൽഎമാർ ഹൈദരാബാദിലേക്ക് താമസം മാറി

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ, വേട്ടയാടൽ ശ്രമങ്ങൾ തടയുന്നതിനായി സംസ്ഥാനത്തെ അഞ്ച് കോൺഗ്രസ് എംഎൽഎമാർ...

More News

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

തമിഴ്‌നാട് കോൺഗ്രസ് എംഎൽഎമാർ ഹൈദരാബാദിലേക്ക് താമസം മാറി

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ, വേട്ടയാടൽ ശ്രമങ്ങൾ തടയുന്നതിനായി സംസ്ഥാനത്തെ അഞ്ച് കോൺഗ്രസ് എംഎൽഎമാർ...

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി മനസിലാക്കേണ്ട കാര്യങ്ങൾ

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൻ്റെ പൊടിപടലങ്ങൾ ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്. പുതിയ സർക്കാർ രൂപീകരിക്കപ്പെട്ടു. ജനവിധിയെ കുറിച്ച് ഒരു ചെറിയ...

സതീശന്‍- അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ച ആയുധമാക്കി കെസി- ചെന്നിത്തല വിഭാഗം; മംഗലാപുരം യാത്രക്ക് രൂക്ഷ വിമർശനവുമായി ഫ്‌ളക്‌സ്

സതീശൻ അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ചയാണ് ഇപ്പോൾ ചൂടുപിടിച്ച വാർത്ത. മുഖ്യമന്ത്രി കസേരക്കായി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ സതീശന്‍- അദാനി...

ജനവിധിയെ പരിഹസിച്ച് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യം: കെകെ ശൈലജ

ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി തികച്ചും അപഹാസ്യമാണെന്ന് സിപിഐഎം നേതാവ് കെകെ ശൈലജ. മുഖ്യമന്ത്രി സ്ഥാനത്തേക്ക്...

അവയവദാനത്തിന് വ്യാജരേഖ തട്ടിപ്പ്; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

അവയവ ദാനത്തിനായി വ്യാജരേഖ ചമച്ചുള്ള തട്ടിപ്പ് നടന്നത് മെഡിക്കല്‍ ടൂറിസം കമ്പനിയുടെ മറവിലെന്ന് പൊലീസ്. മുഖ്യപ്രതി നജീബിനായി ലുക്കൗട്ട്...

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...

43 വർഷം പഴക്കമുള്ള കമ്പനി ഉടമ വിറ്റു; തൊഴിലാളികൾക്ക് കോടിക്കണക്കിന് രൂപ വിതരണം ചെയ്തു

അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്തെ മിൻഡൻ നഗരത്തിൽ പ്രവർത്തിച്ചിരുന്ന 43 വർഷം പഴക്കമുള്ള ഒരു കുടുംബ ഉടമസ്ഥ കമ്പനിയുടെ വിൽപ്പനയ്ക്ക്...