‘കേരളവും ഖത്തറും തമ്മിലുള്ള ബന്ധം നവീകരിക്കും’: മുഖ്യമന്ത്രി പിണറായി വിജയന്‍

വ്യവസായ സാധ്യതകളും നിക്ഷേപക സൗഹൃദ നയങ്ങളും വിശദീകരിച്ചതായി മുഖ്യമന്ത്രി

പുതിയ കാലത്തിൻ്റെ ഭാവുകത്വങ്ങൾക്ക് അനുസരിച്ച് കേരളവും ഖത്തറും തമ്മിലുള്ള ബന്ധം നവീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളവും ഖത്തറും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതുമായി ബന്ധപ്പെട്ട വിവിധ കൂടിക്കാഴ്‌ചകൾ നിറഞ്ഞതായിരുന്നു ഖത്തർ സന്ദർശനമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. കൂടിക്കാഴ്‌ചകളുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു.

ഖത്തർ വിദേശകാര്യ മന്ത്രാലയത്തിലെ രാജ്യാന്തര സഹകരണ മന്ത്രി മർയം അൽ മിസ്‌നദുമായി നടന്ന കൂടിക്കാഴ്‌ചയിൽ സംസ്ഥാനത്തെ വ്യവസായ സാധ്യതകളും നിക്ഷേപക സൗഹൃദ നയങ്ങളും വിശദീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

മാനുഷിക മേഖലയിൽ നടത്തുന്ന പ്രവർത്തനങ്ങൾ മുൻനിർത്തി കേരളത്തിൻ്റെ ആദരമായി ഷീൽഡ് ഓഫ് ഹ്യുമാനിറ്റി മന്ത്രിക്ക് കൈമാറി. ചർച്ചകളുടെ തുടർച്ച എന്നോണം കേരളത്തിൽ നിന്നുള്ള സംഘം ഖത്തർ സന്ദർശിക്കാനും ധാരണയായതായും അദ്ദേഹം അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്:

കേരളവും ഖത്തറും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതുമായി ബന്ധപ്പെട്ട വിവിധ കൂടിക്കാഴ്‌ചകൾ നിറഞ്ഞതായിരുന്നു ഖത്തർ സന്ദർശനം. ഖത്തർ വിദേശകാര്യ മന്ത്രാലയത്തിലെ രാജ്യാന്തര സഹകരണ മന്ത്രി മർയം അൽ മിസ്‌നദുമായി നടന്ന കൂടിക്കാഴ്‌ചയിൽ സംസ്ഥാനത്തെ വ്യവസായ സാധ്യതകളും നിക്ഷേപക സൗഹൃദ നയങ്ങളും വിശദീകരിച്ചു. പുതിയ കാലത്തിൻ്റെ ഭാവുകത്വങ്ങൾക്ക് അനുസരിച്ച് കേരളവും ഖത്തറും തമ്മിലുള്ള ബന്ധം നവീകരിക്കുന്നതിന് വേണ്ട കാര്യങ്ങൾ കൂടിക്കാഴ്‌ചയിൽ ഉയർന്നു.

മാനുഷിക മേഖലയിൽ നടത്തുന്ന പ്രവർത്തനങ്ങൾ മുൻനിർത്തി കേരളത്തിൻ്റെ ആദരമായി ഷീൽഡ് ഓഫ് ഹ്യുമാനിറ്റി മന്ത്രിക്ക് കൈമാറാനും സാധിച്ചു. ചർച്ചകളുടെ തുടർച്ചയെന്നോണം കേരളത്തിൽ നിന്നുള്ള സംഘം ഖത്തർ സന്ദർശിക്കാനും ധാരണയായി. ദോഹയിലെ ഖത്തര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആസ്ഥാനത്ത് ഖത്തർ ചേംബർ പ്രതിനിധികളുമായും കൂടിക്കാഴ്‌ച നടത്തി.

ചർച്ചയിൽ വ്യാപാര, നിക്ഷേപ മേഖലകളിൽ ഖത്തറുമായുള്ള സഹകരണം സംബന്ധിച്ചുള്ള വിവിധ വിഷയങ്ങളുയർന്നു. ഖത്തറിലെ പ്രമുഖ സംരംഭകരുമായും ചർച്ചകൾ നടത്താൻ അവസരമുണ്ടായി. ദോഹയിൽ പ്രവാസികൾ സംഘടിപ്പിച്ച മലയാളോത്സവത്തിൽ ഉദ്‌ഘാടനം ചെയ്‌ത്‌ പങ്കുചേർന്നതോടെ സന്ദർശനത്തിന് പരിസമാപ്‌തി കുറിച്ചു.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് മഹുവ മൊയ്ത്ര

തൃണമുല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് പരാതി. ഡിജിസിഎക്കും വ്യോമയാന മന്ത്രാലയത്തിനും ഇന്‍ഡിഗോക്കും എംപി പരാതി നല്‍കി. ഒരു കൂട്ടം ആളുകള്‍ വിമാനത്തില്‍ തൃണമൂല്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി അധിക്ഷേപിച്ചെന്നാണ് പരാതി. തൃണമൂല്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിമാനത്തില്‍ ഉയര്‍ത്തിയെന്നും രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി അധിക്ഷേപിച്ചു എന്നും മഹുവ പറയുന്നു. ബിജെപിയുടെ...

Keep exploring...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് മഹുവ മൊയ്ത്ര

തൃണമുല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് പരാതി. ഡിജിസിഎക്കും വ്യോമയാന മന്ത്രാലയത്തിനും ഇന്‍ഡിഗോക്കും...

More News

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് മഹുവ മൊയ്ത്ര

തൃണമുല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് പരാതി. ഡിജിസിഎക്കും വ്യോമയാന മന്ത്രാലയത്തിനും ഇന്‍ഡിഗോക്കും...

എന്തുകൊണ്ടാണ് വിജയ്‌യുടെ പാർട്ടിയെ പിന്തുണയ്ക്കുന്നതെന്ന് കോൺഗ്രസ് പറയുന്നു

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ)യ്ക്ക് കോൺഗ്രസ് നൽകിയ പിന്തുണ...

സിനിമയിൽ നിന്ന് അധികാരത്തിലേക്ക്; ദക്ഷിണേന്ത്യൻ നായകന്മാരുടെ രാഷ്ട്രീയ യാത്ര അറിയാം

ദക്ഷിണേന്ത്യൻ രാഷ്ട്രീയവും സിനിമാ ലോകവും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു. സിനിമാ താരങ്ങൾ ജനപിന്തുണയെ രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്ന...

അമേരിക്കക്ക് ഇറാന്‍ യുദ്ധം കനത്ത നാശനഷ്‌ടം ഉണ്ടാക്കിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

ഇറാനെതിരെ ഇസ്രായേലുമായി ചേര്‍ന്ന് നടത്തിയ യുദ്ധത്തില്‍ അമേരിക്കക്ക് കനത്ത നാശനഷ്‌ടമുണ്ടായെന്ന് വാഷിങ്ടണ്‍ പോസ്റ്റിൻ്റെ റിപ്പോര്‍ട്ട്. ഇറാന്‍ പുറത്തുവിട്ട സാറ്റലൈറ്റ്...

‘കേരളത്തിൽ മുഖ്യമന്ത്രി ആരാകും?’ കെസിക്ക് 46 എംഎൽഎമാരുടെ പിന്തുണ

നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിച്ച...

മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു; പശ്ചിമ ബംഗാളില്‍ നിയമസഭ പിരിച്ച് വിട്ട് ഗവര്‍ണര്‍

ഗവര്‍ണര്‍ നിയമസഭ പിരിച്ച് വിട്ടതോടെ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന്...

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...