‘ആരോഗ്യ മന്ത്രിയെ വികൃതപ്പെടുത്തുന്ന പരാമർശങ്ങൾ; കായികമായി ആക്രമിക്കാൻ ശ്രമം: മന്ത്രി വിഎൻ വാസവൻ

മന്ത്രിയെ പുലഭ്യം പറയുകയും വികൃതപ്പെടുത്തുന്ന പരാമര്‍ശം നടത്തുകയും ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തി

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നു വീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരണപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി വിഎന്‍ വാസവന്‍. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ വ്യക്തിപരമായി ആക്രമിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ പോയതായി മന്ത്രി പറഞ്ഞു.

മന്ത്രിയെ പുലഭ്യം പറയുകയും വികൃതപ്പെടുത്തുന്ന പരാമര്‍ശം നടത്തുകയും ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തി. പ്രതിപക്ഷം അങ്ങനെ ചെയ്യാന്‍ പാടില്ല. കോട്ടയത്തെ സംഭവം വിഷമകരമെന്ന് തുടക്കത്തില്‍ മുതല്‍ പറഞ്ഞിരുന്നുവെന്നും വിഎന്‍ വാസവന്‍ പറഞ്ഞു.

ബിന്ദുവിൻ്റെ മരണത്തിനിടയായ സംഭവത്തിന് പിന്നാലെ മൂന്ന് കാര്യങ്ങളിൽ ആയിരുന്നു പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും മന്ത്രി പറഞ്ഞു. കുടുംബത്തിന് പൂര്‍ണ സുരക്ഷിതത്വം ഉറപ്പാക്കുക എന്നതിനായിരുന്നു പ്രഥമ പരിഗണന. കുടുംബത്തിൻ്റെ ഭാവി സംബന്ധിച്ച കാര്യങ്ങള്‍ ആലോചിക്കുക, യുദ്ധകാല അടിസ്ഥാനത്തില്‍ രോഗികളെ മാറ്റിപ്പാര്‍പ്പിക്കുക എന്നതിനാണ് പിന്നീട് പ്രാധാന്യം നല്‍കിയതെന്നും മന്ത്രി വിശദീകരിച്ചു.

പൊതുജനാരോഗ്യരംഗം വലിയ രീതിയില്‍ വളര്‍ന്നു വരുന്നത് ഇഷ്‌ടപ്പെടാത്തവരുണ്ട്. മള്‍ട്ടിനാഷണല്‍ കമ്പനികള്‍ പൊതുജന ആരോഗ്യ രംഗത്തേക്ക് വലിയ രീതിയില്‍ കടന്നു വരുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ആരോഗ്യ മേഖലയില്‍ സ്വകാര്യ മേഖലയുടെ സംഭാവന വലുതാണെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ അമേരിക്കന്‍ യാത്രയുമായി ബന്ധപ്പെട്ട ആരോപണങ്ങളോടും മന്ത്രി പ്രതികരിച്ചു. ആരോപണങ്ങള്‍ ദുരുദ്ദേശപരം ആണെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പെട്ടെന്ന് ഓടിപ്പോയതല്ല. അസുഖം പിടിപെട്ട സമയം മുതല്‍ അദ്ദേഹത്തിന് മികച്ച ചികിത്സയുടെ ആവശ്യമുണ്ടായിരുന്നു. തുടര്‍ ചികിത്സകള്‍ക്കായാണ് അദ്ദേഹം പോയതെന്നും മന്ത്രി പറഞ്ഞു. മുമ്പ് മുന്‍ മുഖ്യമന്ത്രി കെ കരുണാകരന് സംഭവിച്ച ഒരു അപകടവും അതിന് ചികിത്സ തേടിയ സംഭവവും മന്ത്രി ചൂണ്ടിക്കാട്ടി.

അന്ന് കേരളത്തില്‍ ചികിത്സ തേടിയിട്ട് കെ കരുണാകരന് ഭേദമായിരുന്നില്ല. ഇതേതുടര്‍ന്ന് അദ്ദേഹത്തോട് അമേരിക്കയില്‍ ചികിത്സ തേടാന്‍ നിര്‍ദേശിച്ചത് മുന്‍ മുഖ്യമന്ത്രി ഇകെ നായനാരായിരുന്നു. ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയ കെ കരുണാകരന്‍ പറഞ്ഞത് ‘എത്രയോ മുമ്പ് പോകേണ്ടതായിരുന്നു’ എന്നായിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വിദേശത്ത് ചികിത്സ തേടിയ ആളാണ്. പ്രതിപക്ഷത്ത് നിന്നും ഭരണപക്ഷത്ത് നിന്നുമുള്ള നിരവധി പേര്‍ വിദേശത്ത് ചികിത്സ തേടിയിട്ടുണ്ടെന്നും വിഎന്‍ വാസവന്‍ ചൂണ്ടിക്കാട്ടി.

കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ടികെ ജയകുമാറിന് എതിരായ വിമര്‍ശനങ്ങള്‍ക്കും മന്ത്രി മറുപടി പറഞ്ഞു. ടികെ ജയകുമാറിന് എതിരായ ആരോപണങ്ങള്‍ വിഷമിപ്പിച്ചതായി മന്ത്രി പറഞ്ഞു. തൊഴിലിനോട് ആത്മാര്‍ത്ഥത പുലര്‍ത്തുന്ന വ്യക്തിയാണ് അദ്ദേഹം. ചില സാഹചര്യങ്ങളില്‍ അദ്ദേഹത്തിൻ്റെ മുന്നില്‍ കുമ്പിട്ടു പോയിട്ടുണ്ട്.

കൊവിഡ് കാലത്ത് ലോക്‌ഡൗൺ പ്രഖ്യാപിച്ച സമയം. ആശുപത്രികളില്‍ രോഗികള്‍ക്ക് ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിട്ടു. ഇക്കാര്യം പറഞ്ഞ് ഡോ. ജയകുമാര്‍ തന്നെ വിളിച്ചു. അതിൻ്റെ അടിസ്ഥാനത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ഭക്ഷണം എത്തിച്ചു വിതരണം നല്‍കി. രോഗികള്‍ക്കായി മികച്ച ഇടപെടല്‍ നടത്തുന്ന ഡോക്ടറാണ് ഡോ. ജയകുമാറെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം:

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ സുബ്രമണിയെയാണ് നിയമിച്ചത്. മുൻ കരസേന ഉപമേധാവി ആയിരുന്നു. നിലവിലെ സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ്റെ കാലാവധി ഈ മാസം 30ന് അവസാനിക്കും. നിലവിൽ എൻഎസ് രാജ സുബ്രമണി നാഷണൽ സെക്യൂരി​റ്റി കൗൺസിൽ സെക്രട്ടേറിയ​റ്റിൽ...

Keep exploring...

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

More News

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

തമിഴ്‌നാട് കോൺഗ്രസ് എംഎൽഎമാർ ഹൈദരാബാദിലേക്ക് താമസം മാറി

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ, വേട്ടയാടൽ ശ്രമങ്ങൾ തടയുന്നതിനായി സംസ്ഥാനത്തെ അഞ്ച് കോൺഗ്രസ് എംഎൽഎമാർ...

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി മനസിലാക്കേണ്ട കാര്യങ്ങൾ

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൻ്റെ പൊടിപടലങ്ങൾ ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്. പുതിയ സർക്കാർ രൂപീകരിക്കപ്പെട്ടു. ജനവിധിയെ കുറിച്ച് ഒരു ചെറിയ...

സതീശന്‍- അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ച ആയുധമാക്കി കെസി- ചെന്നിത്തല വിഭാഗം; മംഗലാപുരം യാത്രക്ക് രൂക്ഷ വിമർശനവുമായി ഫ്‌ളക്‌സ്

സതീശൻ അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ചയാണ് ഇപ്പോൾ ചൂടുപിടിച്ച വാർത്ത. മുഖ്യമന്ത്രി കസേരക്കായി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ സതീശന്‍- അദാനി...

ജനവിധിയെ പരിഹസിച്ച് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യം: കെകെ ശൈലജ

ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി തികച്ചും അപഹാസ്യമാണെന്ന് സിപിഐഎം നേതാവ് കെകെ ശൈലജ. മുഖ്യമന്ത്രി സ്ഥാനത്തേക്ക്...

അവയവദാനത്തിന് വ്യാജരേഖ തട്ടിപ്പ്; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

അവയവ ദാനത്തിനായി വ്യാജരേഖ ചമച്ചുള്ള തട്ടിപ്പ് നടന്നത് മെഡിക്കല്‍ ടൂറിസം കമ്പനിയുടെ മറവിലെന്ന് പൊലീസ്. മുഖ്യപ്രതി നജീബിനായി ലുക്കൗട്ട്...

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...