...
Home News Kerala റിപ്പോർട്ടർ ടിവി മാധ്യമ സംഘത്തിന് നേരെ കോൺഗ്രസ് പ്രവർത്തകരുടെ കയ്യേറ്റ ശ്രമം

റിപ്പോർട്ടർ ടിവി മാധ്യമ സംഘത്തിന് നേരെ കോൺഗ്രസ് പ്രവർത്തകരുടെ കയ്യേറ്റ ശ്രമം

കോൺഗ്രസിന്റെ പാലക്കാട് എംഎൽഎയായ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈം​ഗികാരോപണ പരാതികളിലെ തെളിവുകൾ പുറത്തുകൊണ്ടുവന്നത് റിപ്പോർട്ടർ ചാനലായിരുന്നു.

294

മലയാള വാർത്താ ചാനലായ റിപ്പോർട്ടർ ടിവിയുടെ മാധ്യമ സംഘത്തിന് നേരെ കോഴിക്കോട് കോൺഗ്രസ് പ്രവർത്തകരുടെ കയ്യേറ്റ ശ്രമം. മേപ്പയൂരിലും പേരാമ്പ്രയിലുമാണ് കോൺഗ്രസ് പ്രവർത്തകർ റിപ്പോർട്ടർ മാധ്യമ സംഘത്തെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്.

പേരാമ്പ്രയിൽ റിപ്പോർട്ടർ ടിവിയുടെ വാഹനം അടിച്ച് നശിപ്പിക്കാനും ശ്രമമുണ്ടായി.സംഭവത്തെ തുടര്‍ന്ന് അക്രമികള്‍ക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ടര്‍ ടിവി പരാതി നല്‍കും എന്നാണ് വിവരം .

കോൺഗ്രസിന്റെ പാലക്കാട് എംഎൽഎയായ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈം​ഗികാരോപണ പരാതികളിലെ തെളിവുകൾ പുറത്തുകൊണ്ടുവന്നത് റിപ്പോർട്ടർ ചാനലായിരുന്നു. തുർന്ന് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സംസ്ഥാന വ്യാപകമായി വലിയ പ്രതിഷേധങ്ങൾ നടന്നു. പിന്നാലെ യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുലിന് രാജിവെക്കേണ്ടിയും വന്നിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.