നിരവധി മലയാളികള്‍, ഇസ്രയേല്‍ അതിര്‍ത്തി മേഖലയിൽ; സുരക്ഷിതരെന്ന് റിപ്പോർട്ടുകൾ

ചരിത്രത്തിലെ ഏറ്റവും വലിയ റോക്കറ്റ് ആക്രമണമാണ് ഹിസ്ബുള്ള ഹൈഫയിലേക്ക് അയച്ചത്

ടെൽ അവീവ്: സംഘർഷം ശക്തമാകുന്നതിനിടെ ആശങ്കയിൽ മലയാളികൾ. ഇസ്രയേൽ- ഹിസ്ബുള്ള സംഘർഷം ശക്തമായ അതിർത്തി മേഖലകളിൽ നൂറിലധികം മലയാളികളാണുള്ളത്. ഖിര്യാത് ഷെമോനയിലടക്കം നിരവധി മലയാളികൾ കെയർ ​ഗിവർമാരായി പ്രവർത്തിക്കുന്നുണ്ട്. സംഘർഷം നിലനിൽക്കുന്നെങ്കിലും തങ്ങൾ സുരക്ഷിതരാണെന്ന് മലയാളികൾ മാധ്യമങ്ങളോട് പറഞ്ഞു. നാട്ടിലേക്ക് മടങ്ങാൻ ഇല്ലെന്ന് ഇന്ത്യൻ എംബസിയെ അറിയിച്ചിട്ടുണ്ടെന്നും ഇവർ പറഞ്ഞു.

ഇസ്രായേലിലെ ഹോട്ടലിൽ ഇരുന്നൂറിലധികം മലയാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. അവർ നിലവിൽ സുരക്ഷിതരാണ്. കുർബാനയിൽ പങ്കെടുക്കുമ്പോൾ സൈറണുകൾ കേട്ടതായും ബെത്‌ലഹേമിലെ ഹോട്ടലിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടതായും മുംബൈയിൽ നിന്നുള്ള ഒരു തീർഥാടക സംഘത്തിൻ്റെ ഭാഗമായ ജോയ് പറഞ്ഞു. അവരുടെ യാത്രാ പദ്ധതിപ്രകാരം, സംഘം തിങ്കളാഴ്ച ഈജിപ്തിലേക്ക് പോകേണ്ടതായിരുന്നു.

ഒക്ടോബർ എട്ടിന് ചരിത്രത്തിലെ ഏറ്റവും വലിയ റോക്കറ്റ് ആക്രമണമാണ് ഹിസ്ബുള്ള ഹൈഫയിലേക്ക് അയച്ചത്. അരമണിക്കൂറിൽ നൂറിലധികം റോക്കറ്റുകളാണ് ഹിസ്ബുള്ള അയച്ചതെന്നാണ് റിപ്പോർട്ട്. അതേസമയം തെക്കൻ ലെബനനിലേക്ക് കൂടുതൽ കരസേനയെ നിയോ​ഗിച്ചതായാണ് ഇസ്രയേലിൻ്റെ വാ​ദം. ആക്രമണത്തിൽ മുതിർന്ന ഹിസ്ബുള്ള നേതാവ് കൊല്ലപ്പെട്ടതായും ഇസ്രയേൽ പറഞ്ഞു.

ഹൈഫയിൽ ഹിസ്ബുള്ള ആക്രമണം ശക്തമായ സാഹചര്യത്തിൽ സ്‌കൂളുകൾ അടച്ചിടണമെന്നും പ്രദേശവാസികൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ഇസ്രയേൽ സർക്കാർ അറിയിച്ചിട്ടുണ്ട്. അതിർത്തിയിൽ 180ഓളം റോക്കറ്റുകൾ ഹിസ്ബുള്ള വർഷിച്ചതായും ഇസ്രയേൽ സർക്കാർ അറിയിച്ചു.

ആഴ്‌ചകളായി ഇസ്രയേലിൻ്റെ വ്യോമാക്രമണം ശക്തമായിട്ടും മുതിർന്ന നേതാക്കൾ കൊല്ലപ്പെട്ടിട്ടും ഹിസ്ബുള്ളയുടെ ആയുധശേഖരത്തെ ആക്രമണം ബാധിച്ചിട്ടില്ലെന്ന് ഹിസ്ബുള്ള ആക്ടിം​ഗ് ലീഡർ ഷെയ്ഖ് നയിം കാസിം പറഞ്ഞു. മുമ്പ് ജനങ്ങളെ അഭിസംബോധന ചെയ്‌ത്‌ ഇസ്രയേൽ പ്രധാനമന്ത്രി പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ സംഘർഷത്തിന് പിന്നാലെ ഹിസ്ബുള്ള ഒരുപാട് വർഷങ്ങൾക്ക് ശേഷമുള്ള ഏറ്റവും ദുർബലമായ അവസ്ഥയിലാണെന്ന് ആരോപിച്ചിരുന്നു. ഹസൻ നസറള്ളയുൾപ്പടെയുള്ളവരെ തങ്ങൾ വകവരുത്തിയെന്നും നിരവധി തീവ്രവാദികളെ കൊന്നൊടുക്കിയെന്നും നെതന്യാഹു പറഞ്ഞു.

അതേസമയം ​ഗാസ യുദ്ധത്തിൻ്റെ പേരിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് അറസ്റ്റ് വാറണ്ട് നൽകാനുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ ആവശ്യം ഇസ്രയേൽ തള്ളിയിട്ടുണ്ട്. മെയ് മാസത്തിൽ ഇസ്രായേൽ പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും അറസ്റ്റ് വാറണ്ട് നൽകാൻ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലെ ചീഫ് പ്രോസിക്യൂട്ടറായ കരീംഖാൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

അമ്മയാകുന്നത് അമേരിക്കയിൽ ചെലവേറിയത് ആകുന്നത് എന്തുകൊണ്ടാണ്?

അമേരിക്കൻ ഐക്യനാടുകളിലെ ദശലക്ഷക്കണക്കിന് സ്ത്രീകൾക്ക്, ഒരു അമ്മയാകുക എന്നത് അസാധാരണമായ ഒരു വിലയാണ്. ഗർഭാവസ്ഥയുടെ ആദ്യഘട്ടങ്ങൾ മുതൽ പ്രസവം വരെയും ശിശുസംരക്ഷണ വർഷങ്ങളുടെ വരെയും, ആരോഗ്യ സംരക്ഷണം, പ്രസവം, ഒരു കുട്ടിയെ വളർത്തൽ എന്നിവക്കുള്ള ചെലവുകൾ മറ്റ് മിക്ക സമ്പന്ന രാജ്യങ്ങളെ അപേക്ഷിച്ച് യുഎസിൽ വളരെ കൂടുതലാണ്. വൈദ്യപരിചരണം, ശിശു സംരക്ഷണം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ...

Keep exploring...

ലോകത്തിലെ എണ്ണ ശേഖരം റെക്കോർഡ് വേഗത്തിൽ കുറയുന്നു; റിപ്പോർട്ട്

ഹോർമുസ് കടലിടുക്കിലെ തുടർച്ചയായ തടസ്സങ്ങൾ കാരണം ആഗോള എണ്ണ ശേഖരം അതിവേഗത്തിൽ കുറയുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. മോർഗൻ...

അമ്മയാകുന്നത് അമേരിക്കയിൽ ചെലവേറിയത് ആകുന്നത് എന്തുകൊണ്ടാണ്?

അമേരിക്കൻ ഐക്യനാടുകളിലെ ദശലക്ഷക്കണക്കിന് സ്ത്രീകൾക്ക്, ഒരു അമ്മയാകുക എന്നത് അസാധാരണമായ ഒരു വിലയാണ്. ഗർഭാവസ്ഥയുടെ ആദ്യഘട്ടങ്ങൾ മുതൽ പ്രസവം വരെയും...

More News

ലോകത്തിലെ എണ്ണ ശേഖരം റെക്കോർഡ് വേഗത്തിൽ കുറയുന്നു; റിപ്പോർട്ട്

ഹോർമുസ് കടലിടുക്കിലെ തുടർച്ചയായ തടസ്സങ്ങൾ കാരണം ആഗോള എണ്ണ ശേഖരം അതിവേഗത്തിൽ കുറയുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. മോർഗൻ...

ഹെയർ ക്ലിപ്പുകൾ മുടിക്ക് കേടുവരുത്തുമെന്നത് ശരിയാണോ; ശാസ്ത്രം എന്താണ് പറയുന്നത്?

കോളേജ് വിദ്യാർത്ഥികളിൽ നിന്ന് ഓഫീസിലേക്ക് പോകുന്ന സ്ത്രീകൾ വരെ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഹെയർ ആക്സസറിയാണ് മുടിയുടെ ക്ലിപ്പുകൾ...

എല്ലാ രാത്രിയിലും ഇടിയും മിന്നലും ഉള്ള ലോകത്തിലെ ഒരേയൊരു സ്ഥലം അറിയാം

ലോകത്ത് എല്ലാ രാത്രിയും തുടർച്ചയായി മിന്നൽ സംഭവിക്കുന്ന ഏകദേശം ഒരേയൊരു പ്രദേശമായി കണക്കാക്കപ്പെടുന്നത് വെനിസ്വേലയിലെ മരകൈബോ തടാകമാണ്. നാസ...

അമ്മയാകുന്നത് അമേരിക്കയിൽ ചെലവേറിയത് ആകുന്നത് എന്തുകൊണ്ടാണ്?

അമേരിക്കൻ ഐക്യനാടുകളിലെ ദശലക്ഷക്കണക്കിന് സ്ത്രീകൾക്ക്, ഒരു അമ്മയാകുക എന്നത് അസാധാരണമായ ഒരു വിലയാണ്. ഗർഭാവസ്ഥയുടെ ആദ്യഘട്ടങ്ങൾ മുതൽ പ്രസവം വരെയും...

മഴ എത്തും നേരത്തെ; ജൂൺ ഒന്നിന് കേരള തീരത്ത് കാലവർഷം എത്തും, ഓസ്ട്രേലിയയിൽ നിന്ന് ശുഭസൂചനകൾ

ഇന്ത്യയിൽ ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ കാലവർഷം (മൺസൂൺ) കൃത്യസമയത്ത് തന്നെ എത്തുമെന്ന സൂചനയുമായി കാലാവസ്ഥാ നിരീക്ഷകർ രംഗത്തെത്തി. ലഭ്യമായ...

കരീബിയൻ ക്രൂയിസ് കപ്പലിൽ നോറോ വൈറസ് പൊട്ടിപ്പുറപ്പെട്ടു; 115 പേർക്ക് അസുഖം

ആഡംബര ക്രൂയിസ് കപ്പലായ കരീബിയൻ പ്രിൻസസിൽ നൊറോ വൈറസ് പടർന്നതിനെ തുടർന്ന് നൂറിലധികം പേർക്ക് അസുഖം ബാധിച്ചു. യുഎസ്...

‘ശുഭ്മാൻ ഗില്ലിൻ്റെ ചരിത്ര നേട്ടം’; വിരാടിനും രോഹിതിനും ആ നേട്ടം കൈവരിക്കാൻ കഴിഞ്ഞില്ല

2026 -ലെ ഐപിഎല്‍ 52-ാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിൻ്റെ ബാറ്റ് മുഴങ്ങി. ജയ്‌പൂരിലെ സവായ്...

മാതൃദിനം; ‘ഞാൻ എൻ്റെ മകനോടൊപ്പം പത്താം ക്ലാസ് പരീക്ഷ എഴുതി’

സൂര്യൻ ഉദിക്കുന്നതിനു മുമ്പാണ് പൂനത്തിൻ്റെ ദിവസം ആരംഭിക്കുന്നത്. എല്ലാ ദിവസവും രാവിലെ 5.30ന് അവർ ഉണരും, കുടുംബത്തിന് വേണ്ടി പാചകം...