...
Home News National റേസര്‍ ബ്ലേഡ് നിർമ്മിക്കാൻ അഞ്ച് രൂപ നാണയങ്ങൾ ; പൂർണ്ണമായും ഒഴിവാക്കി റിസർവ് ബാങ്ക്

റേസര്‍ ബ്ലേഡ് നിർമ്മിക്കാൻ അഞ്ച് രൂപ നാണയങ്ങൾ ; പൂർണ്ണമായും ഒഴിവാക്കി റിസർവ് ബാങ്ക്

നാണയങ്ങള്‍ ബംഗ്ലാദേശ് പോലുള്ള മറ്റു രാജ്യങ്ങളിലേക്ക് വലിയ അളവില്‍ ശേഖരിച്ച്‌ കയറ്റി അയക്കുകയും ചെയ്യുന്നുണ്ട്. അതിനു ശേഷം ഈ നാണയം ഉരുക്കി ബ്ലൈഡ് നിര്‍മ്മിക്കുന്ന വ്യവസായശാലകളിലേക്ക് അയക്കുകയാണ് ചെയ്യുന്നത്.

247

നല്ല കട്ടിയുള്ള പഴയ അഞ്ച് രൂപ നാണയങ്ങൾ നിങ്ങൾക്ക് ഓർമ്മയുണ്ടോ? അതുപോലെയുള്ള നാണയങ്ങൾ ഇപ്പോൾ ഒന്ന് കാണാൻ പോലും കിട്ടാറില്ല. അതിനുള്ള പ്രധാനകാരണം അങ്ങിനെയുള്ള നാണയങ്ങള്‍ റിസർവ് ബാങ്ക് ഒഴിവാക്കാന്‍ തുടങ്ങിയതാണ്.

എന്തുകൊണ്ടാണ് ഈ നാണയങ്ങള്‍ ഒഴിവാക്കാനുള്ള കാരണം എന്ന് അറിയാമോ? ഇത്തരത്തിൽ കട്ടികൂടിയ നാണയങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതുകൊണ്ടാണ് അവ ഒഴിവാക്കാൻ കാരണം.വലിയ അളവില്‍ അലോയ് ഉപയോഗിച്ചാണ് ഈ കട്ടികൂടിയ നാണയങ്ങള്‍ നിര്‍മ്മിക്കുന്നത്. നാണയം കേടു വരാതിരിക്കാനാണ് കട്ടികൂടിയ രീതിയില്‍ നിര്‍മ്മിച്ചിരുന്നത്. എന്നാൽ വ്യാപകമായി മറ്റ് ആവശ്യങ്ങള്‍ക്കായി ഈ ലോഹം ഉപയോഗിക്കുന്നതിലേക്ക് നയിക്കുന്നു.

നാം ഉപയോഗിക്കുന്ന റേസര്‍ ബ്ലേഡ് പോലെയുള്ള വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിന് ഇങ്ങിനെയുള്ള നാണയങ്ങള്‍ ഉപയോഗിക്കാറുണ്ട്. മാത്രമല്ല, ഈ നാണയങ്ങള്‍ ബംഗ്ലാദേശ് പോലുള്ള മറ്റു രാജ്യങ്ങളിലേക്ക് വലിയ അളവില്‍ ശേഖരിച്ച്‌ കയറ്റി അയക്കുകയും ചെയ്യുന്നുണ്ട്. അതിനു ശേഷം ഈ നാണയം ഉരുക്കി ബ്ലൈഡ് നിര്‍മ്മിക്കുന്ന വ്യവസായശാലകളിലേക്ക് അയക്കുകയാണ് ചെയ്യുന്നത്.

പക്ഷെ ഈ പ്രവൃത്തി നിയമവിരുദ്ധമാണ്. അതോടുകൂടിയാണ് ആണ് ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട ആര്‍ബിഐ അത്തരത്തിലുള്ള കട്ടികൂടിയ അഞ്ചു രൂപ നാണയങ്ങളുടെ നിര്‍മ്മാണം നിര്‍ത്തിവച്ചിരിക്കുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.