...
Home News Kerala എറണാകുളത്ത് പബുകൾക്ക് നിയന്ത്രണം; ഡിജെ പാർട്ടികൾക്ക് സമയപരിധി

എറണാകുളത്ത് പബുകൾക്ക് നിയന്ത്രണം; ഡിജെ പാർട്ടികൾക്ക് സമയപരിധി

ഫൈവ്സ്റ്റാർ ബാറുകളും പബുകളും പുലർച്ചെ മൂന്ന് മണിവരെ പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുതിയ സർക്കുലർ പുറത്തിറക്കിയത്.

239

എറണാകുളം ജില്ലയിലെ പബുകളിലും ഡിജെ പാർട്ടികളിലും നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്. ഫൈവ്സ്റ്റാർ ബാറുകളും പബുകളും പുലർച്ചെ മൂന്ന് മണിവരെ പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുതിയ സർക്കുലർ പുറത്തിറക്കിയത്.

പുതിയ നിർദേശപ്രകാരം, പബുകളുടെ പ്രവർത്തനം രാത്രി 11 മണിക്ക് തന്നെ അവസാനിപ്പിക്കണം. ഡിജെ പാർട്ടികൾക്കും ഇതേ സമയംപരിധിയാണ് ബാധകം.

അതേസമയം, ബാറുകൾക്ക് രാത്രി 12 മണിവരെ പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.