ഓൺലൈൻ ജേർണലിസ്റ്റുകളുടെ  അവകാശങ്ങൾ; ജെഎംഎ പ്രധാനമന്ത്രിക്ക് നിവേദനം നൽകി

ഓൺലൈൻ മാധ്യമപ്രവർത്തകർക്ക് പലപ്പോഴും വാർത്താ സമ്മേളനങ്ങളിലേക്കും മറ്റ് പരിപാടികളിലേക്കും പ്രവേശനം നിഷേധിക്കപ്പെടുന്നു. പരമ്പരാഗത മാധ്യമങ്ങളിലെ മാധ്യമപ്രവർത്തകർക്ക്  ലഭിക്കുന്ന  സർക്കാർ ആനുകൂല്യങ്ങൾക്ക് ഓൺലൈൻ മാധ്യമപ്രവർത്തകർക്ക്  അർഹതയില്ല.

ഓൺലൈൻ മാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർക്ക് പ്രിന്റ്- വിഷ്വൽ  മാധ്യമപ്രവർത്തകർക്ക് നൽകിവരുന്ന അവകാശങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (ജെഎംഎ)  പ്രധാനമന്ത്രിക്ക് നിവേദനം നൽകി . ഓൺലൈൻ മാധ്യമപ്രവർത്തകരെ വർക്കിംഗ് ജേണലിസ്റ്റുകളായി അംഗീകരിക്കണമെന്നും അച്ചടി, പ്രക്ഷേപണ മാധ്യമങ്ങളിൽ അവർക്ക് ലഭിക്കുന്ന അതേ ആനുകൂല്യങ്ങളും പരിരക്ഷകളും നൽകണമെന്നും ജെഎംഎ ദേശീയ പ്രസിഡന്റ് വൈശാഖ് സുരേഷ് ഇന്ത്യൻ പ്രധാനമന്ത്രിക്ക് അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.

സമൂഹത്തിൽ നടക്കുന്ന അഴിമതികൾ പൊതുജനങ്ങളെ അറിയിക്കുന്നതിലും അത് വഴി അധികാര കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്നവരെ ഉത്തരവാദിത്തബോധമുള്ളവരാക്കുന്നതിലും ഓൺലൈൻ പത്രപ്രവർത്തകർ ഒരു പ്രധാന പങ്ക് വഹിക്കുന്നു.എന്നാൽ ഓൺലൈൻ മാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകരോട് സംസ്ഥാന സർക്കാരുകൾ കാണിച്ചു വരുന്ന അവഗണനയ്ക്ക് കേന്ദ്രസർക്കാരിന്റെ അടിയന്തിര ശ്രദ്ധ ആവശ്യമുള്ള ഗുരുതരമായ വിഷയമാണ്.

മാധ്യമപ്രവർത്തകരുടെ ക്ഷേമപദ്ധതിയായ ജേണലിസ്റ്റ് പെൻഷൻ പദ്ധതിയിൽ നിന്ന് അവരെ  അവഗണിക്കുകയും ഒഴിവാക്കുകയും ചെയ്യുന്നു. ഈ  വിവേചനം അടിയന്തിര ശ്രദ്ധ ആവശ്യമുള്ള ഗുരുതരമായ കാര്യമാണെന്ന് നാഷണൽ പ്രസിഡന്റ്  വൈശാഖ് സുരേഷ് പ്രധാനമന്ത്രിക്ക് അയച്ച നിവേദനത്തിൽ പറഞ്ഞു.

ഓൺലൈൻ മാധ്യമപ്രവർത്തകർക്ക് പലപ്പോഴും വാർത്താ സമ്മേളനങ്ങളിലേക്കും മറ്റ് പരിപാടികളിലേക്കും പ്രവേശനം നിഷേധിക്കപ്പെടുന്നു. പരമ്പരാഗത മാധ്യമങ്ങളിലെ മാധ്യമപ്രവർത്തകർക്ക്  ലഭിക്കുന്ന  സർക്കാർ ആനുകൂല്യങ്ങൾക്ക് ഓൺലൈൻ മാധ്യമപ്രവർത്തകർക്ക്  അർഹതയില്ല. പ്രിന്റഡ് വിഷ്വൽ മാധ്യമ പ്രവർത്തകർക്കൊപ്പം തന്നെ  ഓൺലൈൻ മാധ്യമപ്രവർത്തകർ പീഡനത്തിനും ഭീഷണിക്കും ഇരയാകാറുണ്ട്.എന്നാൽ പരമ്പരാഗത പത്രപ്രവർത്തകർക്കുള്ള സംരക്ഷിത നിയമങ്ങൾ ഓൺലൈൻ മാധ്യമപ്രവർത്തകർക്ക് ഇല്ലെന്നും  വൈശാഖ് സുരേഷ് പറഞ്ഞു.

“നമ്മുടെ ജനാധിപത്യത്തിൽ ഓൺലൈൻ മാധ്യമപ്രവർത്തകർ വഹിക്കുന്ന പ്രധാന പങ്ക് സർക്കാർ തിരിച്ചറിയണം. പൊതുസമൂഹത്തിലെ വാർത്തകൾ സത്യാവസ്ഥ മനസ്സിലാക്കി ഉടൻതന്നെ പൊതുജനങ്ങൾക്ക് മുന്നിലെത്തിക്കുന്ന  ഓൺലൈൻ മാധ്യമപ്രവർത്തകരെ സംസ്ഥാന സർക്കാരുകൾ  പരിഗണിക്കുന്നില്ല. ഓൺലൈൻ മാധ്യമപ്രവർത്തകർക്കും മറ്റു മാധ്യമപ്രവർത്തകർക്ക്‌ നൽകുന്ന സംരക്ഷണവും കരുതലും സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ പ്രധാനമന്ത്രിക്ക് അയച്ച നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

മീഡിയ റിസർച്ച് യൂസേഴ്സ് കൗൺസിൽ ഓഫ് ഇന്ത്യയുടെ സമീപകാല റിപ്പോർട്ട് അനുസരിച്ച്, പകുതിയിലധികം ഇന്ത്യക്കാർക്കും ഇപ്പോൾ അവരുടെ വാർത്തകൾ ലഭിക്കുന്നത് ഓൺലൈൻ ഉറവിടങ്ങളിൽ നിന്നാണ്. എന്നാൽ ഓൺലൈൻ മാധ്യമപ്രവർത്തകർക്ക് സർക്കാരിന്റെ യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല.

എല്ലാത്തരം മാധ്യമങ്ങളിലും പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകരുടെ താൽപ്പര്യങ്ങൾ പ്രതിനിധീകരിക്കുന്ന ഒരു ദേശീയ സംഘടനയായ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ  ഓൺലൈൻ മാധ്യമപ്രവർത്തകരുടെ അവകാശങ്ങൾക്കായി നിരവധി വർഷങ്ങളായി വിവിധ സംസ്ഥാനങ്ങളിലെ ഭരണകൂടവുമായി വാദങ്ങൾ നടന്നുവരികയാണ്.  

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

നീറ്റ് ചോദ്യപേപ്പർ ചോർച്ച; രാജസ്ഥാനിലേക്ക് ചോദ്യപേപ്പർ എത്തി, അന്വേഷണം ഊർജിതമാക്കി സിബിഐ

മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്- യുജിയുടെ ചോദ്യപേപ്പർ ചോർച്ചയെ കുറിച്ചുള്ള അന്വേഷണം നിർണായക വഴിത്തിരിവിൽ എത്തിയിരിക്കുന്നു. അന്വേഷണ ഏജൻസികൾ അടുത്തിടെ നടത്തിയ അന്വേഷണത്തിൽ യാഷ് യാദവ് എന്ന വ്യക്തി വഴിയാണ് ചോദ്യപേപ്പർ രാജസ്ഥാനിൽ എത്തിയതെന്ന് ഞെട്ടിക്കുന്ന കണ്ടെത്തൽ പുറത്തുവന്നു. വാർത്താ സ്രോതസുകൾ പ്രകാരം, യാഷ് യാദവ് വികാസ് ബിവൽ ആണെന്നും, ഈ മുഴുവൻ ശൃംഖലയിലെയും പ്രധാന...

Keep exploring...

രാഹുൽ ഗാന്ധിയുടെ വിദേശ യാത്രയെ ബിജെപി ചോദ്യം ചെയ്യുന്നു; 11 കോടി രൂപ സമ്പാദിച്ചു, 60 കോടി രൂപ ചെലവഴിച്ചു

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വീണ്ടും വിദേശയാത്ര ആരംഭിച്ചതോടെ ബിജെപിയുടെ രൂക്ഷ വിമർശനം ഉയർന്നു. രാഹുൽ ഗാന്ധിയുടെ...

ട്രംപ്- ഷി ജിൻപിംഗ് കൂടിക്കാഴ്‌ച ‘നമ്മൾ ഒരുമിച്ച് ലോകത്തെ മാറ്റും’, ചൈനയിൽ ഉഭയകക്ഷി ചർച്ചകൾ

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇപ്പോൾ ചൈനയിൽ ഒരു സുപ്രധാന സംസ്ഥാന സന്ദർശനത്തിലാണ്. ബീജിംഗിൽ എത്തിയപ്പോൾ അദ്ദേഹത്തിന് ഗംഭീരമായ...

More News

രാഹുൽ ഗാന്ധിയുടെ വിദേശ യാത്രയെ ബിജെപി ചോദ്യം ചെയ്യുന്നു; 11 കോടി രൂപ സമ്പാദിച്ചു, 60 കോടി രൂപ ചെലവഴിച്ചു

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വീണ്ടും വിദേശയാത്ര ആരംഭിച്ചതോടെ ബിജെപിയുടെ രൂക്ഷ വിമർശനം ഉയർന്നു. രാഹുൽ ഗാന്ധിയുടെ...

ട്രംപ്- ഷി ജിൻപിംഗ് കൂടിക്കാഴ്‌ച ‘നമ്മൾ ഒരുമിച്ച് ലോകത്തെ മാറ്റും’, ചൈനയിൽ ഉഭയകക്ഷി ചർച്ചകൾ

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇപ്പോൾ ചൈനയിൽ ഒരു സുപ്രധാന സംസ്ഥാന സന്ദർശനത്തിലാണ്. ബീജിംഗിൽ എത്തിയപ്പോൾ അദ്ദേഹത്തിന് ഗംഭീരമായ...

നീറ്റ് ചോദ്യപേപ്പർ ചോർച്ച; രാജസ്ഥാനിലേക്ക് ചോദ്യപേപ്പർ എത്തി, അന്വേഷണം ഊർജിതമാക്കി സിബിഐ

മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്- യുജിയുടെ ചോദ്യപേപ്പർ ചോർച്ചയെ കുറിച്ചുള്ള അന്വേഷണം നിർണായക വഴിത്തിരിവിൽ എത്തിയിരിക്കുന്നു. അന്വേഷണ ഏജൻസികൾ...

കേരള മുഖ്യമന്ത്രിയായി വിഡി സതീശനെ കോൺഗ്രസ് തിരഞ്ഞെടുത്തു

വിഡി സതീശനെ കേരള മുഖ്യമന്ത്രിയായി കോൺഗ്രസ് തിരഞ്ഞെടുത്തു. കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് പത്ത് ദിവസത്തിന് ശേഷവും, സംസ്ഥാനത്തെ...

നിത്യോപയോ​ഗ സാധനങ്ങൾക്കും വില വർധന; രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്

പശ്ചിമേഷ്യൻ സംഘർഷ സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രത്തിനുണ്ടായ വീഴ്‌ച സാമ്പത്തികഘടനയെ താറുമാറാക്കിയിരിക്കുകയാണ്. അമുൽ, മദർ ഡയറി എന്നീ പ്രമുഖ...

‘പി ജയരാജൻ്റെ പുസ്‌തകം പുറത്തിറക്കിയാല്‍ കൊന്നുകളയും’; ചിന്ത പബ്ലിഷേഴ്‌സ് മാനേജര്‍ക്ക് വധഭീഷണി

'സനാതനികളുടെ ഹിന്ദുത്വ വഴികള്‍' എന്ന പി ജയരാജൻ്റെ പുസ്‌തകം പുറത്തിറക്കിയാല്‍ കൊന്നുകളയുമെന്നാണ് ഭീഷണി. ചിന്ത പബ്ലിഷേഴ്‌സ് മാര്‍ക്കറ്റിങ് മാനേജര്‍...

യൂണിഫോമിനെ ബാധിക്കാതെ ഹിജാബും പൂണൂലും അണിയാം; വിലക്ക് നീക്കി കർണാടക സർക്കാർ

കർണാടക സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ഉണ്ടായിരുന്ന ഹിജാബ് നിയന്ത്രണം പിൻവലിച്ച് കർണാടക സർക്കാർ. സ്‌കൂളുകളിൽ ഹിജാബ്, പൂണൂൽ...

പശ്ചിമേഷ്യയിൽ ഇറാൻ ഇന്ത്യയുടെ സഹായം തേടുന്നു

പശ്ചിമേഷ്യൻ സംഘർഷത്തിൽ ബ്രിക്‌സ് രാജ്യങ്ങളുടെ സമവായം യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) തടസ്സപ്പെടുത്തുക ആണെന്നും മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള...