...
Home Entertainments 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിളക്കം കൂട്ടാൻ റിയ ഷിബുവും

64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിളക്കം കൂട്ടാൻ റിയ ഷിബുവും

വളർന്നു വരുന്ന പ്രതിഭകളുടെ സാന്നിധ്യം സംസ്ഥാന സ്കൂൾ കലോത്സവം പോലുള്ള വലിയ കലാവേദിയിൽ കൗമാരക്കാരായ മത്സരാർഥികൾക്ക് വലിയ പ്രചോദനമാകുമെന്ന് മന്ത്രി വ്യക്തമാക്കി.

308

64-ാമത് സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ കൂടുതൽ ആവേശം പകരാൻ ‘ഡെലുലു’ എന്ന പേരിൽ അറിയപ്പെടുന്ന യുവതാരം റിയ ഷിബു എത്തുന്നു. “സർവംമായ” സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ റിയ ഷിബു ഉദ്ഘാടന സമ്മേളനത്തിൽ പ്രത്യേക അതിഥിയായി പങ്കെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

വളർന്നു വരുന്ന പ്രതിഭകളുടെ സാന്നിധ്യം സംസ്ഥാന സ്കൂൾ കലോത്സവം പോലുള്ള വലിയ കലാവേദിയിൽ കൗമാരക്കാരായ മത്സരാർഥികൾക്ക് വലിയ പ്രചോദനമാകുമെന്ന് മന്ത്രി വ്യക്തമാക്കി.

കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ജനുവരി 14ന് രാവിലെ 10 മണിക്ക് തേക്കിൻകാട് മൈതാനത്തിലെ എക്‌സിബിഷൻ ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയായിരിക്കും. സംസ്ഥാന മന്ത്രിമാരായ ഡോ. ആർ ബിന്ദു, കെ രാജൻ, കെ എൻ ബാലഗോപാൽ, പി രാജീവ് എന്നിവരടക്കം നിരവധി ജനപ്രതിനിധികളും സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.