...
Home News Kerala ഉത്തരേന്ത്യയെ പോലെ തെക്കൻ സംസ്ഥാനങ്ങളെയും ആർ എസ് എസ് ആധിപത്യത്തിന് കീഴിൽ കൊണ്ടുവരാൻ ശ്രമിക്കുന്നു: എം...

ഉത്തരേന്ത്യയെ പോലെ തെക്കൻ സംസ്ഥാനങ്ങളെയും ആർ എസ് എസ് ആധിപത്യത്തിന് കീഴിൽ കൊണ്ടുവരാൻ ശ്രമിക്കുന്നു: എം എ ബേബി

നരേന്ദ്രമോദി ഭരണത്തിൽ ഓച്ഛാനിച്ചു നിൽക്കാത്ത പല സംസ്ഥാനങ്ങളും ഇവിടെയുണ്ട്. തമിഴ്നാടും കേരളവും അതിന് ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.

248

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ പോലെ രാജ്യത്തെ തെക്കൻ സംസ്ഥാനങ്ങളെയും ആർ എസ് എസ് ആധിപത്യത്തിന് കീഴിൽ കൊണ്ടുവരാൻ ശ്രമിക്കുന്നുവെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കന്യാകുമാരി ജില്ലയിലെ പത്മനാഭപുരം മണ്ഡലത്തിലെ സിപിഐഎം സ്ഥാനാർഥി ആർ ചെല്ലസ്വാമിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡല പുനർനിർണയ ബില്ലിനെ വനിതാ സംവരണം എന്ന് കള്ളം പറഞ്ഞ് പാർലമെന്റിൽ പാസാക്കാൻ നോക്കി. പാർലമെന്റിൽ പരാജയപ്പെടുത്തിയത് പോലെ പരാജയപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദി ഭരണത്തിൽ ഓച്ഛാനിച്ചു നിൽക്കാത്ത പല സംസ്ഥാനങ്ങളും ഇവിടെയുണ്ട്. തമിഴ്നാടും കേരളവും അതിന് ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.

മോദി നിയമിച്ചു വെച്ച ഗവർണർമാരുണ്ട്. ഓരോ സംസ്ഥാനങ്ങളും ഉയർന്നു വരാൻ ആർഎസ്എസിനോ ബിജെപിക്കോ താല്പര്യമില്ല. ഇന്ത്യയിലെ വൈവിധ്യം അംഗീകരിക്കാത്ത സംഘടനയാണ് ആർഎസ്എസ്. വിജയിയുടെ കൂടെയും വിജയിയുടെ പാർട്ടിയുടെ കൂടെയുള്ളതും മുഴുവൻ കുട്ടികളാണെന്ന് അദ്ദേഹം പറഞ്ഞു.

കരൂർ ദുരന്തത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ജനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ അദ്ദേഹത്തിന് കഴിയുന്നുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ഒരു സിനിമയിൽ ഡാൻസ് ചെയ്യുന്നത് പോലെയാണോ ജനങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റേണ്ടതെന്ന് അദ്ദേഹം ചോദിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.