...
Home News National ‘ആർ.എസ്.എസ് റൂട്ട് മാർച്ച്’; നാല് കർണാടക അധ്യാപകർക്ക് നോട്ടീസ്

‘ആർ.എസ്.എസ് റൂട്ട് മാർച്ച്’; നാല് കർണാടക അധ്യാപകർക്ക് നോട്ടീസ്

ബിദാർ ജില്ലയിലെ ഔറാദ് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ ചൊവ്വാഴ്‌ചയാണ് നോട്ടീസ് നൽകിയത്

227

ബിദറിൽ ആർഎസ്എസ് റൂട്ട് മാർച്ചിൽ പങ്കെടുത്ത നാല് അധ്യാപകർക്ക് കർണാടക സ്‌കൂൾ വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് അയച്ചു. ബിദാർ ജില്ലയിലെ ഔറാദ് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ ചൊവ്വാഴ്‌ചയാണ് നോട്ടീസ് നൽകിയത്.

“2025 ഒക്ടോബർ 7നും 2025 ഒക്ടോബർ 13നും ബിദാർ ജില്ലയിലെ ഔറാദ് (ബി) താലൂക്കിൽ നടന്ന ആർ‌എസ്‌എസ് റൂട്ട് മാർച്ചിൽ നിങ്ങൾ പങ്കെടുത്തതായി കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട വീഡിയോകളും ഫോട്ടോഗ്രാഫുകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

നിങ്ങൾ ഒരു സർക്കാർ ജീവനക്കാരൻ ആയതിനാൽ, രാഷ്ട്രീയമോ മതപരമോ ആയ ഒരു പ്രവർത്തനത്തിലും പങ്കെടുക്കാൻ നിങ്ങൾക്ക് അനുവാദമില്ല. ആർ‌എസ്‌എസ് റൂട്ട് മാർച്ചിൽ പങ്കെടുത്തതിലൂടെ നിങ്ങൾ സർക്കാർ സേവന നിയമങ്ങൾ ലംഘിച്ചു,” -നോട്ടീസിൽ പറയുന്നു.

ഈ നോട്ടീസ് ലഭിച്ചാലുടൻ രേഖാമൂലമുള്ള വിശദീകരണം സമർപ്പിക്കാനും ഈ ഓഫീസിൽ നേരിട്ട് ഹാജരാകാനും ബിഇഒ അവരോട് ആവശ്യപ്പെട്ടു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.