റഷ്യൻ ഫെഡറേഷൻ്റെ 2026- 27 അധ്യയന വർഷത്തെ ഗവൺമെന്റ് സ്കോളർഷിപ്പ് പ്രോഗ്രാമിലേക്ക് ഇന്ത്യൻ വിദ്യാർത്ഥികളെ ക്ഷണിക്കുന്നു. വിവിധ വിഷയങ്ങളിലും സർവകലാ ശാലകളിലും റഷ്യയിൽ ഉന്നത വിദ്യാഭ്യാസം നേടാൻ ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളെ സഹായിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.
റഷ്യൻ ഭരണകൂടത്തിൻ്റെ അഭിപ്രായത്തിൽ, പ്രത്യേകിച്ച് വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട നിരവധി കോഴ്‌സുകൾ ഇംഗ്ലീഷിൽ ലഭ്യമാകും. അതിനാൽ, പ്രവേശനത്തിന് റഷ്യൻ ഭാഷയെ കുറിച്ചുള്ള അറിവ് നിർബന്ധമല്ല. റഷ്യൻ ഭാഷ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ പ്രധാന പഠനം ആരംഭിക്കുന്നതിന് മുമ്പ് ഒരു വർഷത്തെ പ്രിപ്പറേറ്ററി ലാംഗ്വേജ് കോഴ്‌സ് എടുക്കാം.
സ്കോളർഷിപ്പിനുള്ള അപേക്ഷാ പ്രക്രിയ ആരംഭിച്ചു. മോസ്കോ, സെന്റ് പീറ്റേഴ്‌സ്ബർഗ്, കസാൻ, വ്‌ളാഡിവോസ്റ്റോക്ക്, കലിനിൻഗ്രാഡ്, മറ്റ് പ്രദേശങ്ങൾ എന്നിവയുൾപ്പെടെ നിരവധി റഷ്യൻ സർവകലാ ശാലകളിൽ വിദ്യാർത്ഥികൾക്ക് അവസര പഠനത്തിന് അവസരം ലഭിക്കും.
ബാച്ചിലേഴ്‌സ്, സ്പെഷ്യലിസ്റ്റ്, മാസ്റ്റേഴ്‌സ്, എംഫിൽ, അഡ്വാൻസ്‌ഡ് ട്രെയിനിംഗ് പ്രോഗ്രാമുകൾ എന്നിവയുൾപ്പെടെ വിവിധ അക്കാദമിക് തലങ്ങൾ ഈ സ്കോളർഷിപ്പിൽ ഉൾപ്പെടുന്നു. മെഡിസിൻ, ഫാർമസി, എഞ്ചിനീയറിംഗ്, ആർക്കിടെക്ചർ, കൃഷി, സാമ്പത്തിക ശാസ്ത്രം, മാനേജ്മെന്റ്, മാനവികത, ഗണിതം, സാമൂഹിക ശാസ്ത്രം, വ്യോമയാനം, ബഹിരാകാശ പഠനം, കായികം, കല എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ തിരഞ്ഞെടുക്കാം.
ഈ സ്കോളർഷിപ്പിനുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പ്രവേശന പരീക്ഷകളൊന്നും ഉൾപ്പെടുന്നില്ല. മുൻകാല അക്കാദമിക് നേട്ടങ്ങളുടെയും പോർട്ട്‌ഫോളിയോയുടെയും അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. ഗവേഷണ പ്രബന്ധങ്ങൾ, ശുപാർശ കത്തുകൾ, ദേശീയ അല്ലെങ്കിൽ അന്തർദേശീയ മത്സരങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റുകൾ, ഒളിമ്പ്യാഡുകൾ, മറ്റ് അനുബന്ധ രേഖകൾ എന്നിവ പോർട്ട്‌ഫോളിയോയിൽ ഉൾപ്പെട്ടേക്കാം.
അപേക്ഷകർക്ക് അവരുടെ മുൻഗണനകൾ അനുസരിച്ച് ആറ് സർവകലാ ശാലകൾ വരെ തിരഞ്ഞെടുക്കാൻ അനുവാദമുണ്ട്. എന്നിരുന്നാലും, അന്തിമ തീരുമാനം സർവകലാശാലയുടെ മൂല്യനിർണയത്തെയും ലഭ്യമായ സീറ്റുകളെയും അടിസ്ഥാനമാക്കി ഉള്ളതാണ്.
മുഴുവൻ തിരഞ്ഞെടുപ്പ് പ്രക്രിയയും രണ്ട് ഘട്ടങ്ങളിലായാണ് നടത്തുന്നത്:
ജനുവരി 15 വരെ നീണ്ടുനിൽക്കുന്ന ആദ്യ ഘട്ടത്തിൽ ഡോക്യുമെന്റ് വെരിഫിക്കേഷനും പ്രാഥമിക ഷോർട്ട്‌ലിസ്റ്റിംഗും ഉൾപ്പെടുന്നു.
രണ്ടാം ഘട്ടത്തിൽ, പങ്കെടുക്കുന്ന സർവകലാ ശാലകളുമായി സഹകരിച്ച് റഷ്യൻ ശാസ്ത്ര- ഉന്നത വിദ്യാഭ്യാസ മന്ത്രാലയം വിദ്യാർത്ഥികളെ സ്ഥാപനങ്ങളിലേക്ക് അനുവദിക്കുകയും ആവശ്യമായ വിസ സംബന്ധമായ രേഖകൾ നൽകുകയും ചെയ്യുന്നു.
യോഗ്യതാ മാനദണ്ഡങ്ങൾ വിശദമായി പരിശോധിക്കുന്നതിനും അപ്‌ഡേറ്റുകൾക്കുമായി ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാൻ നിർദ്ദേശിക്കുന്നു.



