...
Home News ഫിഫയെ വെല്ലുവിളിച്ച് റഷ്യ; 2026ൽ ബദൽ ലോകകപ്പിനൊരുങ്ങുന്നു

ഫിഫയെ വെല്ലുവിളിച്ച് റഷ്യ; 2026ൽ ബദൽ ലോകകപ്പിനൊരുങ്ങുന്നു

2022 ഫെബ്രുവരിയിൽ യുക്രെയ്‌നിലെ യുദ്ധത്തെ തുടർന്ന് ഫിഫയും യുവേഫയും റഷ്യയ്ക്ക് എല്ലാ അന്താരാഷ്ട്ര മത്സരങ്ങളിലും വിലക്ക് ഏർപ്പെടുത്തിയിരുന്നു.

257

ഫിഫയെ വെല്ലുവിളിക്കാനുള്ള ശ്രമമായി റഷ്യ ബദൽ ലോകകപ്പ് സംഘടിപ്പിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ. 2026-ലെ ഫിഫ ലോകകപ്പിനൊപ്പം സമാന്തരമായി തന്നെ ഈ ടൂർണമെന്റ് നടത്താനുള്ള നീക്കമാണെന്നാണ് അഭ്യൂഹം. 2022 ഫെബ്രുവരിയിൽ യുക്രെയ്‌നിലെ യുദ്ധത്തെ തുടർന്ന് ഫിഫയും യുവേഫയും റഷ്യയ്ക്ക് എല്ലാ അന്താരാഷ്ട്ര മത്സരങ്ങളിലും വിലക്ക് ഏർപ്പെടുത്തിയിരുന്നു.

ഇതിന്റെ പിന്നാലെ റഷ്യ കഴിഞ്ഞ മൂന്ന് വർഷമായി യുവേഫയ്ക്ക് പുറത്തുള്ള ചില ടീമുകളുമായി സൗഹൃദ മത്സരങ്ങൾ മാത്രമാണ് നടത്തുന്നത്. റഷ്യ അവസാനമായി ഒരു ഫിഫ ടൂർണമെന്റിൽ പങ്കെടുത്തത് 2018-ൽ സ്വന്തം മണ്ണിൽ നടന്ന ലോകകപ്പിലായിരുന്നു.

2026 ലോകകപ്പിന്റെ സമയത്തുതന്നെ റഷ്യ ഒരു സമാന്തര രാജ്യാന്തര ടൂർണമെന്റ് നടത്താനാണ് ശ്രമിക്കുന്നത്. ഫിഫ ലോകകപ്പിന് യോഗ്യത നേടാനായില്ലെന്നും, പങ്കെടുക്കാന്‍ അവസരം ലഭിക്കാത്ത ടീമുകളുമാകും ഈ ബദൽ ലോകകപ്പിൽ പ്രധാനമായും പങ്കെടുക്കുക. 2018 ലോകകപ്പിനായി ഉപയോഗിച്ച നാല് സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങൾ നടത്താൻ റഷ്യ പദ്ധതിയിടുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.