...
Home News International ചൈനീസ് അതിർത്തിയിൽ അമ്പത് പേരുമായി റഷ്യൻ യാത്രാ വിമാനം കാണാതായി

ചൈനീസ് അതിർത്തിയിൽ അമ്പത് പേരുമായി റഷ്യൻ യാത്രാ വിമാനം കാണാതായി

ടിൻഡ എയർപോർട്ടിൽ ലാൻഡ് ചെയ്യാനിരിക്കെ ആയിരുന്നു ആശയ വിനിമയം നഷ്‌ടപ്പെട്ടത്

234

റഷ്യൻ യാത്രാവിമാനം ചൈനീസ് അതിർത്തി പ്രദേശമായ ടിൻഡയിൽ കാണാതായതായി റിപ്പോർട്ട്. സൈബീരിയൻ കമ്പനിയായ അംഗാര എയർലൈൻസിൻ്റ വിമാനമാണ് കാണാതായതായത്. വിമാനത്തിൽ അമ്പതോളം യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം. ഇതിൽ അഞ്ചുപേർ കുട്ടികളും ആറ് പേർ വിമാനത്തിൽ ക്രൂ അംഗങ്ങളുമാണ്.

വിമാനത്തിൽ നിന്നുള്ള ആശയ വിനിമയം പൊടുന്നനെ നിലച്ചത് തകർന്നു വീണതായിരിക്കാം എന്ന സംശയം ബലപ്പെടുത്തി എന്നാണ് റിപ്പോർട്ട്. ടിൻഡ എയർപോർട്ടിൽ ലാൻഡ് ചെയ്യാനിരിക്കെ ആയിരുന്നു ആശയ വിനിമയം നഷ്‌ടപ്പെട്ടത് എന്നാണ് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ആദ്യത്തെ ലാൻഡിംഗ് ശ്രമം പരാജയപ്പെട്ടത്തിന് ശേഷമുള്ള ലാൻഡിംഗ് ശ്രമത്തിനിടെ ആണ് ആശയ വിനിമയം നഷ്‌ടപ്പെട്ടത് എന്നതാണ് വിമാനം തകർന്നതാണ് എന്ന സംശയത്തിന് ഇടയാക്കിയിരിക്കുന്നത്. പ്രദേശത്ത് തിരച്ചിൽ തുടരുക ആണെന്ന് അധികൃതർ അറിയിച്ചു.

വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം:

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.