...
Home News Kerala ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിയുടെ ചോദ്യമുനയില്‍ നടന്‍ ജയറാം

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിയുടെ ചോദ്യമുനയില്‍ നടന്‍ ജയറാം

പോറ്റിക്കൊപ്പം ജയറാം പൂജയില്‍ പങ്കാളി ആയതിൻ്റെയും ചിത്രങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു

204

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കുറ്റപത്രം വേഗത്തില്‍ സമര്‍പ്പിക്കാന്‍ പ്രത്യേക അന്വേഷണസംഘം അതിവേഗ നീക്കങ്ങള്‍ നടത്തുന്നതിനിടെ നടന്‍ കേസില്‍ നടന്‍ ജയറാമിനേയും ചോദ്യം ചെയ്‌തു. ചെന്നെയിലെ വീട്ടിലെത്തിയാണ് ജയറാമിനെ എസ്‌ഐടി ചോദ്യം ചെയ്‌തത്. വെള്ളിയാഴ്‌ച രാത്രിയാണ് പ്രത്യേക അന്വേഷണസംഘം ജയറാമിൻ്റെ വീട്ടിലെത്തിയത്.

സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട ആദ്യഘട്ട വിവരങ്ങള്‍ പുറത്തുവന്ന ഘട്ടത്തില്‍ തന്നെ ജയറാമിൻ്റെ വീട്ടില്‍ സ്വര്‍ണപ്പാളി എത്തിച്ചതിൻ്റെയും പോറ്റിക്കൊപ്പം ജയറാം പൂജയില്‍ പങ്കാളി ആയതിൻ്റെയും ചിത്രങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു.

2019ല്‍ ശബരിമലയില്‍ നിന്ന് കൊണ്ടുപോയ ദ്വാരപാലക സ്വര്‍ണപ്പാളി പണി പൂര്‍ത്തിയായ ശേഷം ചെന്നൈയിലെ ജയറാമിൻ്റെ വീട്ടിലെത്തിച്ച് പൂജ ചെയ്യുകയായിരുന്നു. സ്‌മാര്‍ട്ട് ക്രിയേഷനില്‍ നടന്ന കട്ടിളപ്പാളികളുടെ പൂജാ ചടങ്ങിലും ജയറാം പങ്കെടുത്തിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.