...
Home News Kerala ശബരിമല മണ്ഡലപൂജ; ഭക്തിയിൽ തങ്കയങ്കി രഥഘോഷയാത്ര

ശബരിമല മണ്ഡലപൂജ; ഭക്തിയിൽ തങ്കയങ്കി രഥഘോഷയാത്ര

ഘോഷയാത്രയിൽ നൂറുകണക്കിന് വിശ്വാസികളും പങ്കെടുക്കുന്നു

260

ശബരിമല മണ്ഡലപൂജക്ക് അയ്യപ്പ സ്വാമിക്ക് ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള രഥഘോഷയാത്ര ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ചു. ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ കൊടിമരച്ചുവട്ടിൽ പ്രത്യേകമൊരുക്കിയ സ്ഥലത്ത് തങ്കയങ്കിദർശനം ഭക്തർക്ക് ലഭ്യമായി. ഘോഷയാത്രക്കായി തങ്കയങ്കി ആറന്മുള സ്ട്രോംഗ് റൂമിൽ നിന്ന് ശബരിമല അസി.എക്‌സിക്യൂട്ടീവ് ഓഫീസർ ഹേമന്ത് പുറത്തെടുത്ത് ആറന്മുള അസി.കമ്മീഷണർ ശ്രീലേഖക്ക് കൈമാറി.

സായുധപൊലീസ്, ഫയർഫോഴ്‌സ്, റവന്യൂ, ആരോഗ്യം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളുടെയും ഭക്തജനങ്ങളുടെയും സംരക്ഷണയിലാണ് തങ്കയങ്കി ഘോഷയാത്ര സന്നിധാനത്തേക്ക് തിരിക്കുന്നത്. വിവിധ ക്ഷേത്രങ്ങളിലെയും ഇടത്താവളങ്ങളിലെയും സ്വീകരണങ്ങൾ ഏറ്റുവാങ്ങി 26ന് വൈകീട്ടോടെ ഘോഷയാത്ര സന്നിധാനത്ത് എത്തും.

ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലും 25ന് പെരുനാട് ശാസ്‌താ ക്ഷേത്രത്തിലും ഘോഷയാത്ര സംഘം 26-ാം തീയതി ഉച്ചയോടെ പമ്പയിൽ എത്തിച്ചേരും. ഉച്ചഭക്ഷണത്തിന് ശേഷം ശരം കുത്തിയിൽ തങ്കയങ്കി ഘോഷയാത്ര ദേവസ്വം ഉദ്യോഗസ്ഥരും ബന്ധപ്പെട്ടവരും ചേർന്ന് സ്വീകരിച്ചു. വൈകിട്ട് ആറരയോടെ തങ്കയങ്കി ചാർത്തി ദീപാരാധന. ഘോഷയാത്രയിൽ നൂറുകണക്കിന് വിശ്വാസികളും പങ്കെടുക്കുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.