...
Home News International ബോംബ് ചുഴലിക്കാറ്റെന്ന ഭീമന്‍ ചുഴലി രൂപപ്പെടുന്ന ഉപഗ്രഹ ചിത്രം പുറത്ത്

ബോംബ് ചുഴലിക്കാറ്റെന്ന ഭീമന്‍ ചുഴലി രൂപപ്പെടുന്ന ഉപഗ്രഹ ചിത്രം പുറത്ത്

'ബോംബോജെനിസിസ്' എന്ന കാലാവസ്ഥാ പദത്തില്‍ നിന്നാണ് ബോംബ് സൈക്ലോണ്‍ എന്ന വാക്ക് ഉത്ഭവിച്ചത്. കൊടുങ്കാറ്റിന്റെ ശക്തിയെ സൂചിപ്പിക്കാനാണ് ഈ വാക്ക് തെരഞ്ഞെടുത്തതെന്ന് ഫോക്‌സ് ന്യൂസ് കാലാവസ്ഥാ നിരീക്ഷകന്‍ ആബി അക്കോണ്‍ പറഞ്ഞു.

271

ബോംബ് ചുഴലിക്കാറ്റെന്ന ഭീമന്‍ ചുഴലി രൂപപ്പെടുന്ന ഉപഗ്രഹ ചിത്രം പുറത്ത്. കാലിഫോര്‍ണിയ ലക്ഷ്യമാക്കി ചുഴലിക്കാറ്റ് നീങ്ങുന്ന ചിത്രമാണ് പുറത്തുവന്നത്. നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷനില്‍ നിന്നുള്ള ഉപഗ്രഹ ചിത്രമാണ് കൊടുങ്കാറ്റിന്റെ ഭീകരത വ്യക്തമാക്കുന്നത്. അമേരിക്കയിലെ വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ നാശം വിതയ്ക്കുമെന്നാണ് മുന്നറിയിപ്പ്. ആറ് ലക്ഷത്തോളം വീടുകളില്‍ നിലവില്‍ വൈദ്യുതബന്ധം നഷ്ടമായി. ഒരാള്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ചിത്രത്തില്‍ എതിര്‍ ഘടികാര ദിശയിലാണ് ബോംബ് ചുഴലിക്കാറ്റ് നീങ്ങുന്നത്. അസാധാരണമാംവിധം ശക്തമാണെങ്കിലും തീരത്ത് നിന്നുള്ള അകലം ആഘാതത്തെ ഒരു പരിധി വരെ മയപ്പെടുത്തി. മരങ്ങള്‍ കടപുഴകി വീണാണ് വൈദ്യുതബന്ധം തടസ്സപ്പെട്ടത്. വാഷിങ്ടണ്‍, ഓറിഗോണ്‍, കാലിഫോര്‍ണിയ തുടങ്ങിയ പ്രദേശങ്ങളിലാണ് വൈദ്യുത ബന്ധം തടസ്സപ്പെട്ടത്.

വളരെ പെട്ടെന്ന് തന്നെ സ്വഭാവം മാറുന്ന ചുഴലിക്കാറ്റുകളുടെ വിഭാഗത്തിലുള്ളതാണ് ബോംബ് ചുഴലിക്കാറ്റ്. ഭൂമിയിലേക്ക് പതിക്കുന്ന ജലത്തിന്റെ തോത് അനുസരിച്ച് വിവിധ വിഭാഗങ്ങളാക്കിയാണ് ചുഴലിക്കാറ്റിനൊപ്പമുള്ള പേമാരിയെ വിശേഷിപ്പിക്കുന്നത്. വലിയ രീതിയില്‍ മഴ കൊണ്ടുവരുന്ന ഗണത്തിലാണ് ഈ ചുഴലിക്കാറ്റും ഉള്‍പ്പെടുന്നത്. ‘ബോംബോജെനിസിസ്’ എന്ന കാലാവസ്ഥാ പദത്തില്‍ നിന്നാണ് ബോംബ് സൈക്ലോണ്‍ എന്ന വാക്ക് ഉത്ഭവിച്ചത്. കൊടുങ്കാറ്റിന്റെ ശക്തിയെ സൂചിപ്പിക്കാനാണ് ഈ വാക്ക് തെരഞ്ഞെടുത്തതെന്ന് ഫോക്‌സ് ന്യൂസ് കാലാവസ്ഥാ നിരീക്ഷകന്‍ ആബി അക്കോണ്‍ പറഞ്ഞു.

മണിക്കൂറില്‍ 121 കിലോമീറ്റര്‍ വേഗതയിലാണ് ചുഴലിക്കാറ്റ് വീശുന്നത്. തീര മേഖലകളില്‍ വലിയ രീതിയില്‍ തിരമാലകള്‍ ഉയരുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. അടുത്ത ഏതാനും ദിവസങ്ങളില്‍ വടക്കുപടിഞ്ഞാറന്‍ പസഫിക്കിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. വാഷിംഗ്ടണിന്റെ പടിഞ്ഞാറന്‍ മേഖല മുതല്‍ ഒറിഗോണ്‍ മേഖല വരെ ശക്തമായ മഞ്ഞ് വീഴ്ചയും തുടങ്ങിയിട്ടുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.