...
Home News Kerala മുഖ്യമന്ത്രി പദവിയെ ചുറ്റിപ്പറ്റി കോൺഗ്രസിൽ കടുത്ത പോര്; വേണുഗോപാലിനെതിരെ സതീശൻ-ചെന്നിത്തല ക്യാംപുകൾ

മുഖ്യമന്ത്രി പദവിയെ ചുറ്റിപ്പറ്റി കോൺഗ്രസിൽ കടുത്ത പോര്; വേണുഗോപാലിനെതിരെ സതീശൻ-ചെന്നിത്തല ക്യാംപുകൾ

മുഖ്യമന്ത്രി പദവി ചെന്നിത്തലയ്ക്ക് ലഭിക്കുമെന്ന പ്രതീക്ഷയിൽ അദ്ദേഹത്തിന്റെ അനുയായികൾ എഐ വീഡിയോ ഉൾപ്പെടെ സാമൂഹ്യമാധ്യമങ്ങളിൽ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്.

216

നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ മുഖ്യമന്ത്രി പദവിയെ ചുറ്റിപ്പറ്റി കോൺഗ്രസിൽ കടുത്ത പിടിവലി തുടരുന്നു. കെസി വേണുഗോപാലിനെതിരെ ശക്തമായ നിലപാടുമായി സതീശനും ചെന്നിത്തലയും നയിക്കുന്ന ക്യാംപുകൾ രംഗത്തെത്തി. കെ.സി. വേണുഗോപാൽ മുഖ്യമന്ത്രി ആകുന്ന സാഹചര്യമുണ്ടായാൽ മന്ത്രിസഭയിൽ ചേരില്ലെന്ന നിലപാടിലാണ് ഇരുവരും എന്നാണ് സൂചന.

ഇക്കാര്യത്തിൽ ഇരു ക്യാംപുകളിലും ചർച്ചകൾ ആരംഭിച്ചതായാണ് വിവരം. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തങ്ങളുടെ നിലപാട് ഹൈക്കമാൻഡിനെ അറിയിക്കാനാണ് തീരുമാനം. മുഖ്യമന്ത്രി സ്ഥാനത്തേക്കാൾ കുറഞ്ഞ ഒരു പദവിയും സ്വീകരിക്കില്ലെന്ന നിലപാട് ചെന്നിത്തല പക്ഷം ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

കെ.സി. വേണുഗോപാൽ മുഖ്യമന്ത്രി ആകുന്ന സാഹചര്യത്തിൽ ചെന്നിത്തലയ്ക്ക് ആഭ്യന്തര മന്ത്രിസ്ഥാനം ലഭിക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നുവെങ്കിലും, അതിനെതിരെയാണ് ഇപ്പോഴത്തെ നീക്കം. മുഖ്യമന്ത്രി പദവി ചെന്നിത്തലയ്ക്ക് ലഭിക്കുമെന്ന പ്രതീക്ഷയിൽ അദ്ദേഹത്തിന്റെ അനുയായികൾ എഐ വീഡിയോ ഉൾപ്പെടെ സാമൂഹ്യമാധ്യമങ്ങളിൽ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്.

അതേസമയം, വിഡി സതീശനെ അനുകൂലിച്ച് എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകളും ബാനറുകളും ഉയർന്നിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സതീശന്റെ പേര് ഉയർന്നാൽ മുസ്ലിം ലീഗ് പിന്തുണയ്ക്കുമെന്ന സൂചനകളും ലഭിക്കുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.