...
Home News Kerala ’സതീശന്‍ മുനമ്പം നിവാസികളെ വഞ്ചിച്ചു, 10-ാം നാള്‍ മുഖ്യമന്ത്രിയുടെ മുഖം മൂടി അഴിഞ്ഞുവീണ് തകർന്നു’: കെ.സുരേന്ദ്രന്‍

’സതീശന്‍ മുനമ്പം നിവാസികളെ വഞ്ചിച്ചു, 10-ാം നാള്‍ മുഖ്യമന്ത്രിയുടെ മുഖം മൂടി അഴിഞ്ഞുവീണ് തകർന്നു’: കെ.സുരേന്ദ്രന്‍

ബിജെപി പറഞ്ഞിരുന്നു, വിഡി സതീശനും യുഡിഫ് ഉം മുനമ്പം നിവാസികളെയും സഭാനേതാക്കളെയും കബളിപ്പിക്കുകയാണെന്ന്

204

സത്യപ്രതിജ്ഞ ചെയ്‌ത്‌ 10 ദിവസം ആകുമ്പോൾ മുഖ്യമന്ത്രിയുടെ മുഖം മൂടി അഴിഞ്ഞു വീണു തകർന്നിരിക്കുന്നുവെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. തിരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞതൊക്കെ ചങ്ക് തൊടാതെ വിഴുങ്ങാൻ പോകുന്നു. അതിന് ഉദാഹരണം ആണ് മുനമ്പം വിഷയം. വഖഫിൻ്റെ കരാള ഹസ്‌തങ്ങളിൽ കുടുങ്ങിപ്പോയവരുടെ പ്രധാന പ്രശ്‌നമായിരുന്നു. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വിഡി സതീശൻ അധികാരത്തിൽ കയറിയാൽ 10 മിനിട്ടിനുള്ളിൽ പരിഹരിക്കും എന്നാണ് പറഞ്ഞതെന്നും കെ. സുരേന്ദ്രൻ കുറ്റപ്പെടുത്തി.

വഖഫ് ഭൂമിയല്ലെന്ന് നോട്ട് കൊടുക്കുമെന്നാണ് സതീശൻ പറഞ്ഞത്. വഖഫ് ബോർഡ് ഇത് വഖഫ് ഭൂമി ആണെന്ന് പോർട്ടലിൽ അപ്‌ലോഡ് ചെയ്‌തിരിക്കുന്നു. അന്ന് തന്നെ ബിജെപി പറഞ്ഞിരുന്നു, വിഡി സതീശനും യുഡിഫ് ഉം മുനമ്പം നിവാസികളെയും സഭാനേതാക്കളെയും കബളിപ്പിക്കുകയാണെന്ന്. മുസ്‌ലിം ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും വെറുപ്പിച്ചുകൊണ്ട് ഒരു തീരുമാനവും എടുക്കാൻ കഴിയാത്ത മുഖ്യമന്ത്രി ആണ് വിഡി സതീശൻ.

എന്ത് വ്യാജരേഖ ഉണ്ടാക്കിയാണ് ഇത് പോർട്ടലിൽ അപ്‌ലോഡ് ചെയ്‌തതെന്ന് മുഖ്യമന്ത്രി അന്വേഷിച്ചോ. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വഖഫ് ബോർഡ് ഉണ്ടാക്കിയത് തന്നെ നിയമവിരുദ്ധമായി. എന്തെങ്കിലും ആത്മാർത്ഥ ഉണ്ടെങ്കിൽ മുഖ്യമന്ത്രി വഖഫ് ബോർഡ് പിരിച്ചു വിടണം. ഈ വിഷയത്തിൽ യുഡിഎഫിൻ്റെയും മുഖ്യമന്ത്രിയുടെയും നിലപാട് എന്താണ് എന്ന് വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ആത്മാർത്ഥതയുടെ ഒരംശം എങ്കിലും ബാക്കിയുണ്ടെങ്കിൽ പറഞ്ഞ വാഗ്‌ദാനം പാലിക്കണം. 10 മിനിറ്റ് കൊണ്ട് പരിഹരിക്കുമെന്ന് പറഞ്ഞു മുനമ്പം നിവാസികളെ വഞ്ചിച്ചു. വഖഫ് ബോർഡ് അടിയന്തരമായി പിരിച്ചു വിടണമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. രത്തൻ ഖേൽക്കറുടെ നിയമനം കോൺഗ്രസിനെ പോലെ ഇരട്ടത്താപ്പുള്ള മറ്റൊരു പാർട്ടി ഇല്ല.

ഇതിൻ്റെ ന്യായീകരണം എന്താണ്. കെസി വേണുഗോപാലിനോട് ആണ് സഹതാപം. രാഹുൽഗാന്ധി പറഞ്ഞത് കേട്ട് എന്തൊക്കെ ചെയ്‌തു. 102 സീറ്റ്‌ യുഡിഎഫിന് ലഭിച്ചപ്പോൾ വോട്ട് ചോരി ആണെന്ന് ഞങ്ങൾ പറഞ്ഞില്ല. എന്ത് പരിതോഷികത്തിൻ്റെ ഭാഗമായാണ് നിയമനം. വിഡി സതീശൻ നിയമിച്ചതെല്ലാം ഓരോ പരിതോഷികത്തിൻ്റെ ഭാഗമാണ്. കെസി വേണുഗോപാലും രമേശ്‌ ചെന്നിത്തലയും ഇതിൽ എന്ത് പറയുന്നു എന്ന് അറിയണമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.