‘തോക്ക് ചൂണ്ടി പേടിപ്പിച്ചു’; ഐഡിഎഫിൻ്റെ ക്രൂരതകൾ പറഞ്ഞ് ഫ്ലോട്ടില ആക്ടിവിസ്റ്റുകൾ

ഇസ്രയേല്‍ സേന മരുന്നുകള്‍ പിടിച്ച് വെച്ചെന്ന് ഇറ്റാലിയന്‍ മാധ്യമ പ്രവര്‍ത്തകന്‍ സവെരിയോ ടൊമ്മാസി പറഞ്ഞു

സഹായവുമായി ഗാസയിലേക്ക് പോയ ഗ്ലോബല്‍ സുമുദ് ഫ്‌ലോട്ടില ബോട്ടുകളിലെ ആക്ടിവിസ്റ്റുകളോട് ഇസ്രയേല്‍ പെരുമാറിയത് ക്രൂരമായെന്ന് വെളിപ്പെടുത്തുന്ന കൂടുതൽ റിപ്പോർട്ടുകൾ പുറത്ത്. തങ്ങള്‍ക്ക് കുടിക്കാന്‍ ടോയ്‌ലറ്റിലെ വെള്ളമാണ് നല്‍കിയതെന്നും മലേഷ്യന്‍ ഗായകരും അഭിനേതാക്കളുമായ ഹെലിസ ഹെല്‍മിയും ഹസ്‌വാനി ഹെല്‍മിയും പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഇസ്രയേല്‍ വിട്ടയച്ച സഹോദരിമാര്‍ ഇസ്‌താന്‍ബുള്‍ വിമാന താവളത്തിൽ എത്തിയത്.

36 തുര്‍ക്കികളും 23 മലേഷ്യന്‍ പൗരന്മാരും അടങ്ങുന്ന സംഘമായിരുന്നു ഞായറാഴ്‌ച വിമാന താവളത്തിൽ എത്തിയത്. തിരിച്ചെത്തിയ സഹോദരിമാര്‍ അനഡൊളു വാര്‍ത്താ ഏജന്‍സിയോട് തങ്ങൾ നേരിട്ട ഞെട്ടിക്കുന്ന അനുഭവങ്ങള്‍ പങ്കുവെച്ചു. ‘ഞങ്ങള്‍ ടോയ്‌ലറ്റിലെ വെള്ളം കുടിച്ചെന്ന് നിങ്ങള്‍ക്ക് ചിന്തിക്കാന്‍ പറ്റുമോ? ചിലയാളുകള്‍ രോഗികളായിരുന്നു, പക്ഷേ, അവരെ നോക്കി അവര്‍ മരിച്ചോ എന്നായിരുന്നു ഇസ്രയേലികള്‍ ചോദിച്ചത്. അവര്‍ ക്രൂരന്മാരായ മനുഷ്യരാണ്’, -അവര്‍ പറഞ്ഞു.

ഒക്ടോബര്‍ ഒന്നിനാണ് അവസാനമായി ഭക്ഷണം കഴിച്ചതെന്നും തിരിച്ച് എത്തിയിട്ടാണ് പിന്നീട് ഭക്ഷണം കഴിച്ചതെന്നും ഹെലിസ ഹെല്‍മി പറഞ്ഞു. മൂന്ന് ദിവസം ഭക്ഷണം കഴിക്കാതെ ടോയ്‌ലറ്റ് വെള്ളം മാത്രമാണ് കുടിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇസ്രയേല്‍ സേന മരുന്നുകള്‍ പിടിച്ച് വെച്ചെന്ന് ഇറ്റാലിയന്‍ മാധ്യമ പ്രവര്‍ത്തകന്‍ സവെരിയോ ടൊമ്മാസി പറഞ്ഞു. അവര്‍ കുരങ്ങന്മാരെ പോലെയാണ് തങ്ങളോട് പെരുമാറിയതെന്നും അദ്ദേഹം പറഞ്ഞു. പേടിപ്പിക്കാന്‍ വേണ്ടി സൈനികര്‍ തോക്കുകള്‍ ചൂണ്ടിയെന്ന് മറ്റൊരു ഇറ്റാലിയന്‍ മാധ്യമ പ്രവര്‍ത്തകന്‍ ലോറെന്‍സോ ഡി അഗസ്റ്റിനോ പറഞ്ഞു. തൻ്റെ കൈവശം ഉണ്ടായിരുന്ന പണവും അവര്‍ അടിച്ച് മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗിനെ ഇസ്രയേലി സൈനികര്‍ മുടിയില്‍ പിടിച്ചു വലിച്ചെന്നും ഇസ്രയേല്‍ പതാക ചുംബിക്കാന്‍ നിര്‍ബന്ധിച്ചെന്നും ഒപ്പമുണ്ടായിരുന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. ഗ്രെറ്റയെ ഇസ്രയേല്‍ സൈന്യം മര്‍ദ്ദിക്കുന്നുണ്ടായിരുന്നു എന്നും ഗ്രെറ്റയെ അവര്‍ ഇസ്രയേല്‍ പതാക പുതപ്പിച്ചുവെന്നും അവര്‍ പറഞ്ഞു.

ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്‌ത ഒരു വീഡിയോയിലാണ് ആക്ടിവിസ്റ്റുകള്‍ ഇസ്രയേല്‍ ക്രൂരത വിവരിക്കുന്നത്. പിന്നാലെയാണ് കൂടുതല്‍ ആക്ടിവിസ്റ്റുകള്‍ തങ്ങള്‍ നേരിട്ട ദുരിതം പങ്കുവെച്ച് രംഗത്ത് വരുന്നത്.

42 ഫ്‌ലോട്ടിലകളെ ആണ് ഇസ്രയേല്‍ സൈന്യം തടഞ്ഞത്. 450-ലധികം ആക്ടിവിസ്റ്റുകളെ തടവിലാക്കുകയും ചെയ്‌തു. ഇതില്‍ ചില ആക്ടിവിസ്റ്റുകളെ മാത്രമാണ് ഇസ്രയേല്‍ വിട്ടയച്ചത്. പിടിച്ചു വെക്കപ്പെട്ട ആക്ടിവിസ്റ്റുകള്‍ സുരക്ഷിതരും പൂര്‍ണ ആരോഗ്യവാന്മാരും ആണെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇവരെ നാടുകടത്താനുള്ള നടപടിക്രമങ്ങള്‍ തുടരുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

പഞ്ചാബിൽ അടുത്ത സർക്കാർ എൻഡിഎയുടേത്; എഎപിക്കും കോൺഗ്രസിനും എതിരെ അമിത് ഷാ

ന്യൂഡൽഹി: പ്രതിഷേധങ്ങളും പ്രകടനങ്ങളും കൊണ്ട് രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസ്, ആം ആദ്മി പാർട്ടി (എഎപി) ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾക്കെതിരെ...

Keep exploring...

‘സിഎംആർഎൽ- എക്സാലോജിക് കേസ്’: വിജിലൻസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീൽ പരിഗണിക്കാതെ തള്ളിയ...

സൗദിയുടെ സുരക്ഷക്കും സമ്പദ്‌ വ്യവസ്ഥക്കും ഹൂത്തി ഭീഷണി; വിഷൻ 2030 പദ്ധതികൾക്ക് വെല്ലുവിളിയെന്ന് റിപ്പോർട്ട്

റിയാദ്: സൗദി അറേബ്യയ്ക്കെതിരായ ഹൂത്തി വിമതരുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും അന്താരാഷ്ട്ര പ്രതിച്ഛായയ്ക്കും വലിയ വെല്ലുവിളിയാകുന്നതായി റിപ്പോർട്ടുകൾ. എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, തന്ത്രപ്രധാന സൈനിക...

Related Articles

പഞ്ചാബിൽ അടുത്ത സർക്കാർ എൻഡിഎയുടേത്; എഎപിക്കും കോൺഗ്രസിനും എതിരെ അമിത് ഷാ

ന്യൂഡൽഹി: പ്രതിഷേധങ്ങളും പ്രകടനങ്ങളും കൊണ്ട് രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസ്, ആം ആദ്മി...

ഡി- കമ്പനിയെ ‘ഇന്ത്യ ആസ്ഥാനമായുള്ള ക്രിമിനൽ സംഘം’ എന്ന് വിശേഷിപ്പിച്ച യുഎൻ റിപ്പോർട്ട്; ശക്തമായ എതിർപ്പുമായി ഇന്ത്യ

ന്യൂഡൽഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള ഡി-കമ്പനിയെ ‘ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിമിനൽ സംഘം’ എന്ന് വിശേഷിപ്പിച്ച...

ഇസ്രായേലിൽ നിർണായക തിരഞ്ഞെടുപ്പ് പോരാട്ടം; നെതന്യാഹുവിന്റെ ഭാവി നിർണയിക്കുന്നത് 61 സീറ്റുകൾ

ജറുസലേം: ഇസ്രായേലിൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് വീണ്ടും ചൂടുപിടിക്കുന്നു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അധികാരത്തുടർച്ചയും പ്രതിപക്ഷത്തിന്റെ തിരിച്ചുവരവുമാണ് തിരഞ്ഞെടുപ്പിലെ പ്രധാന...

‘യൂറോപ്പിൽ പ്രതിഷേധങ്ങളും സംഘർഷങ്ങളും’; ഭരണമാറ്റ ഗൂഢാലോചന വാദവും ചർച്ചയിൽ

യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ സാമ്പത്തിക പ്രതിസന്ധിയും ഭരണകൂടങ്ങൾക്കെതിരായ ജനരോഷവും പ്രതിഷേധങ്ങൾക്ക് വഴിവെക്കുന്നതായി റിപ്പോർട്ടുകൾ. പണപ്പെരുപ്പം, തൊഴിലില്ലായ്മ, അഴിമതി, പൊതുസേവനങ്ങളുടെ...

‘ആരോഗ്യ ടാസ്‌ക് ഫോഴ്‌സ്’: 1000 കോടി സ്വകാര്യ നിക്ഷേപത്തിന് നീക്കം, ഹെൽത്ത് പാസ്‌പോർട്ടിലും ആശങ്ക

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ സമഗ്ര മാറ്റങ്ങൾ ലക്ഷ്യമിട്ട് രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സിന്റെ ആദ്യ യോഗത്തിൽ സ്വകാര്യ മൂലധന...

‘എസ്എംഎ രോഗികൾക്കുള്ള മരുന്ന് മാറ്റം’: തീരുമാനം ഈ സർക്കാരിന്റെ കാലത്തെന്ന് രേഖകൾ

തിരുവനന്തപുരം: സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) ബാധിച്ച കുട്ടികൾക്ക് നൽകുന്ന മരുന്ന് മാറ്റാനുള്ള തീരുമാനം മുൻ സർക്കാരിന്റെ കാലത്തേതാണെന്ന...

ഇന്ത്യയിൽ പ്രതിഷേധക്കാർക്ക് എതിരായ ‘അമിത ബലപ്രയോഗം അവസാനിപ്പിക്കണം’; മോദി സർക്കാരിനോട് യുഎൻ വിദഗ്ധർ

ന്യൂഡൽഹി: ഇന്ത്യയിൽ പ്രതിപക്ഷ പാർട്ടികളുടെയും വിദ്യാർത്ഥി സംഘടനകളുടെയും നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കെതിരായ അമിത ബലപ്രയോഗം അവസാനിപ്പിക്കണമെന്ന് കേന്ദ്ര സർക്കാരിനോട്...

ഇന്ത്യ സൂപ്പർ പവർ! വെനിസ്വേലൻ എണ്ണയിൽ റിലയൻസുമായി സഹകരണത്തിന് യുഎസ്; വ്യാപാര കരാറിലും നിർണായക നീക്കം

മുംബൈ: ആഗോള എണ്ണ ശുദ്ധീകരണ രംഗത്ത് ഇന്ത്യയ്ക്കുള്ള നിർണായക സ്ഥാനം എടുത്തുപറഞ്ഞ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ....