...
Home News Kerala ‘സ്‌കൂൾ കായികമേള’; അത്‍ലറ്റിക്‌സിന് തുടക്കം, മലപ്പുറത്തിന് ആദ്യ സ്വർണം

‘സ്‌കൂൾ കായികമേള’; അത്‍ലറ്റിക്‌സിന് തുടക്കം, മലപ്പുറത്തിന് ആദ്യ സ്വർണം

സബ്‌ ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 98 ഇനങ്ങളിൽ പകലും രാത്രിയുമായാണ്‌ മത്സരം

173

കൊച്ചി: സംസ്ഥാന സ്‌കൂൾ കായികമേളയിലെ അത്‍ലറ്റിക്‌സ് മത്സരങ്ങൾക്ക് മഹാരാജാസ്‌ കോളേജ്‌ മൈതാനത്ത്‌ തുടക്കമായി. വ്യാഴാഴ്‌ച രാവിലെ 6.10ന്‌ സീനിയർ ആൺകുട്ടികളുടെ അഞ്ച്‌ കിലോമീറ്റർ നടത്ത മത്സരത്തോടെയാണ് അത്‍ലറ്റിക്‌സിന് തുടക്കമായത്.

മത്സരത്തിൽ മലപ്പുറം കടകശ്ശേരി ഐഡിയൽ ഇൻ്റെർ നാഷണൽ സ്‌കൂളിലെ മുഹമ്മദ്‌ സുൽത്താൻ സ്വർണം കരസ്ഥമാക്കി. തുടർന്ന് നടന്ന സീനിയർ പെൺകുട്ടികളുടെ 3000 മീറ്റർ നടത്തത്തിൽ മലപ്പുറം കെഎച്ച്എംഎച്ച്എസ്എസ് ആലത്തൂർ സ്‌കൂളിലെ കെ.പി ഗീതുവും സ്വർണം നേടി.

സബ്‌ ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 98 ഇനങ്ങളിൽ പകലും രാത്രിയുമായാണ്‌ മത്സരം. 2623 അത്‌ലറ്റുകളാണ്‌ മാറ്റുരയ്‌ക്കുന്നത്‌. പുതിയ ട്രാക്കിൽ കൂടുതൽ റെക്കോഡ്‌ പിറക്കുമെന്നാണ്‌ കായിക കേരളത്തിൻ്റെ പ്രതീക്ഷ.

മൂന്നുവർഷമായി പാലക്കാട്‌ ജില്ലയാണ്‌ ചാമ്പ്യന്മാർ. മലപ്പുറവും എറണാകുളവും കടുത്ത വെല്ലുവിളിയുയർത്തും. ചാമ്പ്യൻസ്‌ സ്‌കൂളിനുള്ള ഹാട്രിക്‌ കിരീടം നേടാൻ എത്തിയ മലപ്പുറം കടകശേരി ഐഡിയൽ സ്‌കൂളിനെ പിടിച്ചുകെട്ടാൻ പറളി എച്ച്‌എസും തിരുന്നാവായ നാവാമുകുന്ദയും കോതമംഗലം മാർ ബേസിലുമുണ്ട്‌. ഗെയിംസിലും നീന്തലിലും തിരുവനന്തപുരം മുന്നേറ്റം തുടരുകയാണ്‌.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.