...
Home News Kerala രാജീവ് ചന്ദ്രശേഖറിൻ്റെ നാമനിർദ്ദേശ പത്രിക സൂക്ഷ്‌മ പരിശോധന മാറ്റിവെച്ചു

രാജീവ് ചന്ദ്രശേഖറിൻ്റെ നാമനിർദ്ദേശ പത്രിക സൂക്ഷ്‌മ പരിശോധന മാറ്റിവെച്ചു

സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചു എന്ന ആക്ഷേപത്തെ തുടർന്നാണ് റിട്ടേർണിംഗ് ഓഫീസർ നാമനിർദ്ദേശ പത്രിക സൂക്ഷ്‌മ പരിശോധന താൽക്കാലികമായി മാറ്റിവെച്ചത്

189

ബിജെപി നേമം നിയോജക മണ്ഡലം സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖറിൻ്റെ നാമനിർദ്ദേശ പത്രിക സൂക്ഷ്‌മ പരിശോധന താൽക്കാലികമായി മാറ്റിവെച്ചു. സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചു എന്ന ആക്ഷേപത്തെ തുടർന്നാണ് റിട്ടേർണിംഗ് ഓഫീസർ നാമനിർദ്ദേശ പത്രിക സൂക്ഷ്‌മ പരിശോധന താൽക്കാലികമായി മാറ്റിവെച്ചത്.

രാജീവ് ചന്ദ്രശേഖർ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ കോടിക്കണക്കിന് രൂപയുടെ ആസ്തിവിവരങ്ങൾ മറച്ചുവെച്ചെന്നും 200 കോടിയുടെ ബംഗ്ലാവ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടില്ലെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് കോൺഗ്രസ് നൽകിയ പരാതിയിൽ പറയുന്നു.

ബെംഗളൂരുവിലെ കോറമംഗല തേർഡ് ബ്ലോക്കിലുള്ള 49,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പടുകൂറ്റൻ ബംഗ്ലാവ് അദ്ദേഹം സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് കോൺഗ്രസിന്‍റെ പ്രധാന ആരോപണം.നേമത്തെ എൻ ഡി എ സ്ഥാനാർഥിയാണ് രാജീവ്‌ ചന്ദ്രശേഖർ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.