...
Home News Kerala മഞ്ചേശ്വരത്ത് എൽഡിഎഫിന് വോട്ട് ചെയ്യുമെന്ന് എസ്‍ഡിപിഐ പ്രാദേശിക നേതൃത്വം

മഞ്ചേശ്വരത്ത് എൽഡിഎഫിന് വോട്ട് ചെയ്യുമെന്ന് എസ്‍ഡിപിഐ പ്രാദേശിക നേതൃത്വം

കന്നഡ മാധ്യമങ്ങളിലെ വാർത്തകൾ മഞ്ചേശ്വരത്ത് വർഗീയ ധ്രുവീകരണം നടത്താൻ മുസ്ലിം ലീഗും ബിജെപിയും ആയുധമാക്കുന്നു

172

എൽഡിഎഫിന് വോട്ട് ചെയ്യുമെന്ന എസ്‍ഡിപിഐ മഞ്ചേശ്വരം പ്രാദേശിക നേതൃത്വത്തിൻ്റെ നിലപാടിനെ തള്ളാതെ എൽഡിഎഫ് സ്ഥാനാർഥി കെആർ ജയാനന്ദ. മണ്ഡലത്തിൽ ആരോടൊപ്പം നിൽക്കുമെന്ന് എസ്‍ഡിപിഐ സംസ്ഥാന നേതൃത്വം വ്യക്തമാക്കണം. നിലപാട് വ്യക്തമാക്കിയാൽ വോട്ട് സ്വീകരിക്കുന്ന കാര്യത്തിൽ മറുപടി നൽകും. കന്നഡ മാധ്യമങ്ങളിലെ വാർത്തകൾ മഞ്ചേശ്വരത്ത് വർഗീയ ധ്രുവീകരണം നടത്താൻ മുസ്ലിം ലീഗും ബിജെപിയും ആയുധമാക്കുന്നുവെന്നും കെആർ ജയാനന്ദ പറയുന്നു.

എസ്‍ഡിപിഐ നോമിനേഷൻ പിൻവലിച്ചതിൻ്റെ കാരണം അറിയില്ല. കാരണം വ്യക്തമാക്കേണ്ടത് എസ്‍ഡിപിഐയാണെന്ന് കെആർ ജയാനന്ദ പറഞ്ഞു. വോട്ട് സ്വീകരിക്കുന്നതല്ല നിലപാടാണ് പ്രശ്‌നമെന്ന് അദേഹം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയാണ് നിലപാട് വ്യക്തമാക്കേണ്ടത്. അത് നേതൃത്വം പറയുമെന്ന് കെആർ ജയാനന്ദ വ്യക്തമാക്കി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.